ഓൺലൈനായും ഒറ്റത്തവണ രജിസ്ട്രേഷൻ വഴിയും കേരള പി.എസ്.സിയുടെ വിവിധ വിജ്ഞാപനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ സമ൪പ്പിച്ചപ്പോൾ ഫോട്ടോയിൽ തീയതി, സൈസ് തുടങ്ങിയ കാര്യങ്ങളിൽ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അവ തിരുത്താൻ പി.എസ്.സി അവസരം നൽകുന്നു. ഇന്നു മുതൽ (2014 ഏപ്രിൽ 1) മെയ് 15 വരെയാണ് ഈ വൺ ടൈം സെറ്റിൽമെന്റിന് അവസരം നൽകുക. അപേക്ഷ സമ൪പ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞതും എന്നാൽ സെലക്ഷൻ നടപടികൾ (പരീക്ഷ/ പ്രാക്ടിക്കൽ ടെസ്റ്റ്/ ഇന്റ൪വ്യൂ) ആരംഭിക്കാത്തതുമായ, ഒറ്റത്തവണ രജിസ്ട്രേഷൻ മുഖേനയുള്ള അപേക്ഷകൾക്ക് പേര്, തീയതി തുടങ്ങിയവ തിരുത്താനാണ് ഇതുവഴി അവസരം ലഭിക്കുക. ഫോട്ടോയുടെ സൈസിലും മാറ്റം വരുത്താം. ഇതു കൂടാതെ മുൻപ് ഓൺലൈൻ അപേക്ഷ സമ൪പ്പിക്കപ്പെട്ടതും സെലക്ഷൻ നടപടികൾ ആരംഭിക്കാത്തതുമായ അപേക്ഷകൾക്ക് ആദ്യ സെലക്ഷൻ നടപടി പരീക്ഷ/ പ്രാക്ടിക്കൽ ടെസ്റ്റ്/ ഇന്റ൪വ്യൂ) പങ്കെടുക്കുന്നതിനുള്ള അഡ്മിഷൻ ടിക്കറ്റ് ലഭിക്കുമ്പോൾ നേരത്തെ സമ൪പ്പിച്ച ഫോട്ടോയുടെ തൊട്ടടുത്തായി പുതിയ ഫോട്ടോ ചേ൪ക്കാനുള്ള സ്ഥലം നൽകുന്നതാണ്. പേരും തീയതിയും ഇല്ലാതെ അപേക്ഷിച്ചവ൪ക്ക് പ്രസ്തുത സ്ഥലത്ത് പേരും തീയതിയും രേഖപ്പെടുത്തിയ ഫോട്ടോ പതിച്ച് പരീക്ഷയ്ക്ക് ഹാജരാവേണ്ടതാണ്. ഇത്തരത്തിൽ പതിക്കുന്ന ഫോട്ടോ ഗസറ്റഡ് ഓഫീസ൪ സാക്ഷ്യപ്പെടുത്തിയിരിക്കണം. 2014 ഏപ്രിൽ 1 മുതൽ നടക്കുന്ന എല്ലാ പരീക്ഷകൾക്കും ഇന്റ൪വ്യൂവിനും ഈ നി൪ദ്ദേശങ്ങൾ ബാധകമായിരിക്കും.
Important Notice:
ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലെ One Time Settlement എന്ന ലിങ്കിലൂടെ മാത്രമേ ഫോട്ടോ മാറ്റാൻ പാടുള്ളൂ. Change Photograph ലിങ്ക് വഴി ഫോട്ടോ മാറ്റിയാൽ നേരത്തെയുള്ള അപേക്ഷയിലെ ഫോട്ടോകളിൽ മാറ്റമുണ്ടാവില്ല.
ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ സന്ദ൪ശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...
കേരള പി.എസ്.സി വെബ്സൈറ്റ് സന്ദ൪ശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.