ഇന്നത്തെ ചിന്താവിഷയം

പ്ലസ് വൺ പ്രവേശനം : അപേക്ഷ സ്വീകരിച്ചുതുടങ്ങി

കേരളത്തിലെ സ൪ക്കാ൪ / എയ്ഡഡ് ഹയ൪സെക്കന്ററി സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി. കഴിഞ്ഞ വ൪ഷങ്ങളിലേതുപോലെ ഏകജാലക സംവിധാനത്തിലൂടെയാണ് അപേക്ഷ സ്വികരിക്കുന്നത്. ഈ മാസം (മെയ്) 25 വരെ അപേക്ഷകള്‍ സ്വീകരിക്കും. നേരത്തെ മെയ് 6 മുതൽ അപേക്ഷ സമ൪പ്പിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും മാറ്റിവെയ്ക്കുകയായിരുന്നു. ഓണ്‍ലൈന്‍ അപേക്ഷകള്‍ നൽകാൻ സാധിക്കാത്തവ൪ക്ക് അച്ചടിച്ച അപേക്ഷകള്‍ പൂരിപ്പിച്ചും നല്‍കാം. www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ജൂണ്‍ മൂന്നിന് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. അപേക്ഷകര്‍ക്ക് ആവശ്യമെങ്കിൽ പരിശോധനയും തിരുത്തലുകളും വരുത്തുന്നതിനായി ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന സമയത്ത് അവസരമുണ്ടാവും. ജൂണ്‍ 10 നാണ് ആദ്യ അലോട്ട്‌മെന്റ്. രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 25 ന് നടത്തും. രണ്ട് അലോട്ട്‌മെന്റുകൾക്ക് ശേഷം ജൂലൈ ഒന്നിന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. ജൂലൈ 31ന് പ്രവേശനം പൂ൪ത്തിയാക്കും. സംസ്ഥാനത്തൊട്ടാകെ സയന്‍സ് വിഭാഗത്തിൽ 1,52,500 സീറ്റുകളും, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 63550 സീറ്റുകളും, കോമേഴ്‌സ് വിഭാഗത്തിൽ 89450 സീറ്റുകളുമുണ്ട്. ഓൺലൈൻ അപേക്ഷക൪ അവസാന തീയതി വരെ കാത്തുനിൽക്കാതെ നേരത്തെ അപേക്ഷിക്കുന്നതാവും ഉചിതം. സൈറ്റ് ഹാങ്ങാവുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇതുവഴി പരിഹരിക്കാം.
ഹയര്‍ സെക്കന്ററി പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന സഹായ കേന്ദ്രമായ ഫോക്കസ് പോയിന്റുകള്‍ സംസ്ഥാനത്തെ 75 താലൂക്ക് കേന്ദ്രങ്ങളില്‍ മെയ് 22 വരെ പ്രവര്‍ത്തിക്കും. ശനി, ഞായര്‍ ഒഴികെയുള്ള ദിനങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് വരെ രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഫോക്കസ് പോയിന്റുകളില്‍ നിന്നും സേവനം ലഭ്യമാകും.
പ്രവേശനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദ൪ശിക്കുക.
അപേക്ഷിക്കാം...
വെബ്സൈറ്റ് സന്ദ൪ശിക്കാം - [ Click here ]
+1 admission | kerala plus one | hsCAP 2015 | hse vhse prospectus 2015 | Kerala Higher Secondary Admission | Plus One Online Application |  Plus One Trial Allotment | Kerala Plus One Application Dates | Single Window Admission | dhse Kerala | Plus One Allotment Dates | Apply Online SWS
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................