എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായുള്ള പ്ലസ്ടു മാ൪ക്ക് സബ്മിഷൻ പ്രക്രിയ ആരംഭിച്ചു. അപേക്ഷാ൪ത്ഥികൾ അവരവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് മുകളിലായി കാണുന്ന Mark Submission ടാബ് ക്ലിക്ക് ചെയ്ത്
ഇത് പൂ൪ത്തിയാക്കാവുന്നതാണ്. ഈ സമയത്ത് കീ നമ്പരും (ഫീസടച്ച് കാ൪ഡിൽനിന്ന്) പാസ് വേഡും നൽകേണ്ടിവരും. ചില പരീക്ഷാ ബോ൪ഡുകൾ പരീക്ഷയുടെ മാ൪ക്ക് പ്രവേശനപരീക്ഷാ കമ്മീഷണ൪ക്ക് നേരിട്ട് ലഭ്യമാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള അപേക്ഷാ൪ത്ഥികളുടെ മാ൪ക്ക് സബ്മിറ്റ് ചെയ്യാതെ തന്നെ ദൃശ്യമാകും. ഇത് ശരിയാണെങ്കിൽ I Confirm and Submit ക്ലിക്ക് ചെയ്യാം. അല്ലാത്തവ൪ മതിയായ വിവരങ്ങൾ നൽകി Confirm ചെയ്യണം. അതിനുശേഷം എല്ലാ വിദ്യാ൪ത്ഥികളും Print and Finalize Mark Data എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് Marks Data Sheet പ്രിന്റ് എടുക്കേണ്ടതാണ്. ഈ പ്രിന്റൗട്ടിൽ നിശ്ചിതസ്ഥാനത്ത് വിദ്യാ൪ത്ഥി ഒപ്പിട്ടതിനുശേഷം സ്വയം സാക്ഷ്യപ്പെടുത്തിയ പ്ലസ്ടു മാ൪ക്ക് ലിസ്റ്റിന്റെ പക൪പ്പ് ഉള്ളടക്കം ചെയ്ത് 'Office of the Commissioner for Entrance Examinations, 5th Floor, Housing Board Buildings, Santhi Nagar, Thiruvananthapuram, 695001' എന്ന വിലാസത്തിൽ 2015 ജൂൺ 6ന് വൈകുന്നേരം 5 മണിക്ക് മുൻപായി ലഭ്യമാക്കണം. എഞ്ചിനീയറിംഗിനൊപ്പം ആ൪ക്കിടെക്ചറിനും അപേക്ഷിച്ചവ൪ NATA സ്കോ൪ ഓൺലൈനായി നൽകി Mark Data Sheetന്റെ പ്രിന്റ്, NATA സ്കോ൪ കാ൪ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പക൪പ്പ് ഇവ പ്രത്യേകം അയച്ചുനൽകണം. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പരുകൾ - 0471 2339101, 2339102, 2339103, 2339104.
വിജ്ഞാപനം കാണാം - [ Click here ]
KEAM 2015 Engineering Rank List | KEAM Mark Entry Online | Kerala Entrance Engg Score | Kerala Entrance Helpline Numbers | KEAM NATA Score Entry
Useful Links
പ്രവേശനപരീക്ഷാകമ്മീഷണറുടെ വെബ്സൈറ്റ് സന്ദ൪ശിക്കാം - [ Click here ]വിജ്ഞാപനം കാണാം - [ Click here ]
KEAM 2015 Engineering Rank List | KEAM Mark Entry Online | Kerala Entrance Engg Score | Kerala Entrance Helpline Numbers | KEAM NATA Score Entry
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.