ഇന്നത്തെ ചിന്താവിഷയം

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരം പിന്‍വലിച്ചു. ബസ് ഉടമകളുമായി സര്‍ക്കാര്‍ ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും.ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ ഗതാഗത വകുപ്പ് നടത്തുന്ന പരിശോധനയില്‍ പ്രതിഷേധിച്ചായിരുന്നു ബസ്സുടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ബസ്സുടമകളുടെ വിവിധ അസോസിയേഷനുകള്‍ ഞായറാഴ്ച കൊച്ചിയില്‍ അടിയന്തര യോഗം ചേര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്. ലിമിറ്റഡ് സ്‌റ്റോപ്പ് ഉള്‍പ്പെടെയുളള സ്വകാര്യ ബസ്സുകള്‍ നിര്‍ത്തിവെക്കാനായിരുന്നു തീരുമാനം.
സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന ബസ്സപകടങ്ങളുടെ പശ്ചാത്തലത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. സംസ്ഥാനവ്യാപകമായി നടത്തിയ മിന്നല്‍ പരിശോധനകളില്‍ പത്ത് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഉള്‍പ്പെടെ 202 ബസ്സുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. ഇതോടെ രണ്ടുദിവസം കൊണ്ട് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നഷ്ടമായ ബസ്സുകളുടെ എണ്ണം 441 ആയി.
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................