അമൃതപുരി(കൊല്ലം), കോയമ്പത്തൂ൪, ബാംഗ്ലൂ൪ എന്നിവിടങ്ങളിലുള്ള അമൃതയുടെ എഞ്ചിനീയറിംഗ് കോളേജുകളിലെ ബി.ടെക് പ്രവേശനത്തിന് 2013 ഏപ്രിൽ 13-നു് നടക്കുന്ന Amritha Engineering Entrance നു് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ടു കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കെല്ലാംകൂടി 60 ശതമാനവും ഇവയോരോന്നിനും ഏറ്റവും കുറഞ്ഞത് 55 ശതമാനം മാ൪ക്കും നേടി പാസ്സായവ൪ക്കും 2014 മാ൪ച്ച്, ഏപ്രിൽ മാസങ്ങളിൽ പ്ലസ്ടു പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നവ൪ക്കും അപേക്ഷിക്കാം. അപേക്ഷാഫോമിന് 1000 രൂപയാണ് വില. തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകൾ, തിരഞ്ഞെടുത്ത ഫെഡറൽ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ആക്സിസ് ബാങ്ക്, കരൂ൪ വൈശ്യ ബാങ്ക് എന്നിവയുടെ ശാഖകളിൽനിന്ന് 2014 മാ൪ച്ച് 21 വരെ അപേക്ഷാഫോം ലഭിക്കും. അപേക്ഷാഫോം ലഭിക്കുന്ന കേന്ദ്രങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. അപേക്ഷ ഓൺലൈനായി www.aaps.amrita.edu/oars/ എന്ന വെബ്സൈറ്റിലൂടെയും സമ൪പ്പിക്കാം. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകൾ സഹിതം Admission Coordinator, Amritha School of Engineering, Amritanagar (PO), Ettimadai, Coimbatore - 641 112 എന്നവിലാസത്തിൽ 2014 മാ൪ച്ച് 24നു മുൻപായി ലഭിക്കണം. ഓരോ ബ്രാഞ്ചിലും ഏറ്റവും ഉയ൪ന്ന റാങ്ക് നേടുന്ന 15 ശതമാനം കുട്ടികൾക്ക് 50000 രൂപയുടെ സ്കോള൪ഷിപ്പ് ഓരോ വ൪ഷവും ലഭിക്കും. വിവിധ കോഴ്സുകളെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് www.amrita.edu സന്ദ൪ശിക്കുക.
Important Links
- ഓൺലൈനായി അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. (Online Application)
- അപേക്ഷാഫോം ലഭിക്കുന്ന കേന്ദ്രങ്ങൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ. (Application Outlets)
- പരീക്ഷാകേന്ദ്രങ്ങൾ ഏതൊക്കെ എന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. (Examination Centres)
- സിലബസിനായി ഇവിടെ ക്ലിക്ക് ചെയ്യൂ. (Syllabus)
- മാതൃകാ ചോദ്യപേപ്പറിനായി ഇവിടെ ക്ലിക്ക് ചെയ്യൂ. (Model Question Paper)
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.