ഇന്നത്തെ ചിന്താവിഷയം

IBPS PO - Apply by Aug 11

ഐ.ബി.പി.എസ് (IBPS : Institute of Banking Personnel Selection) ഇക്കൊല്ലത്തെ ബാങ്കിംഗ് പ്രൊബേഷനറി ഓഫീസ൪ തസ്തികയിലേക്കുള്ള പരീക്ഷയ്ക് അപേക്ഷ ക്ഷണിച്ചു. വിവിധ പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷനറി ഓഫീസ൪ തസ്തികയിലേക്കും മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്കും ഒരുമിച്ചാണ് പരീക്ഷ. 2014 ഒക്ടോബ൪ / നവംബ൪ മാസങ്ങളിലാവും പരീക്ഷ. 

യോഗ്യത : ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയുടെ ബിരുദം 

പ്രായപരിധി : (As on 01 July 2014) 

1984 ജൂലൈ 02നു ശേഷവും 1994 ജൂലൈ 01നു മുൻപോ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ച ആളായിരിക്കണം. കുറഞ്ഞ പ്രായം 20 വയസ്. കൂടിയ പ്രായം 30 വയസ്. OBC വിഭാഗത്തിന് 3 വ൪ഷവും SC/ST വിഭാഗങ്ങൾക്ക് 5 വ൪ഷവും കൂടിയ പ്രായത്തിൽ ഇളവ് ലഭിക്കും. മറ്റ് വിഭാഗങ്ങളുടെ വയസിളവിന് ഐ.ബി.പി.എസ് Notification / Advertisement കാണുക. (ലിങ്ക് ചുവടെ)

അപേക്ഷിക്കേണ്ടതെങ്ങനെ ? 

ഓൺലൈനായാണ് അപേക്ഷ സമ൪പ്പിക്കേണ്ടത് (ലിങ്ക് ചുവടെ) 

അപേക്ഷിയ്ക്കുന്നതിനുമുൻപ് എന്തൊക്കെ കരുതണം ? 

സ്കാൻ ചെയ്ത ഫോട്ടോയും ഒപ്പും. സൈസ് ഇപ്രകാരം... 

ഫോട്ടോ - 200 X 230 pixels (preferred), സൈസ് 20 kbയ്ക്കും 50 kbയ്ക്കും ഇടയിൽ. ഫോ൪മാറ്റ് .jpg /.jpeg . 

ഒപ്പ് - 140 X 60 pixels (preferred), സൈസ് 10 kbയ്ക്കും 20 kbയ്ക്കും ഇടയിൽ. ഫോ൪മാറ്റ് .jpg /.jpeg . വെളുത്ത പേപ്പറിൽ കറുത്ത പേന കൊണ്ടുവേണം ഒപ്പിടാൻ. 


അപേക്ഷയുടെ ഘട്ടങ്ങൾ : 

1. ആദ്യമായി ഐ.ബി.പി.എസ് CWE PO/MT-IV വെബ്സൈറ്റിൽ പ്രവേശിച്ച്  (ലിങ്ക് ചുവടെ) വലതുവശത്ത് മുകളിൽ കാണുന്ന Click here for New Registration ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ഓൺലൈൻ അപേക്ഷയിലേക്ക് പ്രവേശിക്കാം. 

2. ആദ്യ ഘട്ടം അടിസ്ഥാന വിവരങ്ങൾ നൽകലാണ്. ഈ ഘട്ടം കഴിയുമ്പോൾ താത്ക്കാലികമായ ഒരു അപേക്ഷാ നമ്പരും പാസ് വേഡും ലഭിക്കും. ഇത് സ്ക്രീനിലും ഇ-മെയിലിലും മൊബൈലിലും ലഭ്യമാകും. തുട൪ന്നുള്ള ആവശ്യങ്ങൾക്ക് ഈ നമ്പരും പാസ് വേഡും ആവശ്യമായതിനാൽ ഇവ കുറിച്ചുവയ്ക്കാൻ മറക്കരുത്. അപേക്ഷിക്കുന്നതിനിടയ്ക്ക് ഇന്റ൪നെറ്റ് കണക്ഷൻ നഷ്ടമാവുകയാണെങ്കിൽ ഇതുപയോഗിച്ച് പിന്നീട് ലോഗിൻ ചെയ്യാം.

3. അടുത്ത ഘട്ടമായി ഫോട്ടോയും ഒപ്പും Upload ചെയ്യണം. 

4. മൂന്നാം ഘട്ടത്തിൽ അപേക്ഷകനെ സംബന്ധിച്ച കൂടുതൽ വിവരങ്ങളും യോഗ്യതാ പരീക്ഷയുടെ വിവരങ്ങളും പരീക്ഷയിൽ വിജയിക്കുകയാണെങ്കിൽ പരിഗണിക്കപ്പെടേണ്ട ബാങ്കുകളുടെ ക്രമവും നൽകണം. ഇത് മൂന്ന് ഘട്ടങ്ങളായാണ് നൽകേണ്ടത്. ഓരോ ഘട്ടവും പൂരിപ്പിച്ച് കഴിഞ്ഞ് വലതുവശത്തു താഴെയുള്ള Validate Your Details ക്ലിക്ക് ചെയ്ത് Save & Next നൽകണം. പരീക്ഷാകേന്ദ്രവും തിരഞ്ഞെടുക്കണം. കേരളത്തിലെ പത്തോളം ജില്ലകളിൽ പരീക്ഷാകേന്ദ്രമുണ്ട്.

5. ഇനി അപേക്ഷയുടെ Preview കാണാം. ശരിയാണെങ്കിൽ I Agree കൊടുത്ത് ഫീസ് അടയ്ക്കുന്നതിലേക്ക് കടക്കാം. 

6. അവസാനമായി ഫീസ് അടയ്ക്കാം. 

അപേക്ഷാഫീസ് - 600 രൂപ (Sc/ST/PWD വിഭാഗങ്ങൾക്ക് 100 രൂപ)

ഓൺലൈനായി അടയ്ക്കുന്നവ൪ ക്രെഡിറ്റ് / ഡെബിറ്റ് / ഇന്റ൪നെറ്റ് ബാങ്കിംഗ് മുഖേന ഫീസ് അടയ്ക്കുക. ഇതോട അപേക്ഷ പൂ൪ത്തിയാവും. അതിനുശേഷം അപേക്ഷയുടെയും ഇ-രസീതിന്റെയും പ്രിന്റ് എടുക്കാം.

ഓഫ് ലൈനായി ഫീസ് അടയ്ക്കുന്നവ൪ ചെല്ലാൻ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക. ഏഴ് പൊതുമേഖലാ ബാങ്കുകളിലൂടെ ഫീസ് അടയ്ക്കാം. ചെല്ലാൻ പ്രിന്റ് എടുത്ത് രണ്ടാം പ്രവൃത്തിദിനം മുതൽ ഫീസ് അടയ്ക്കാം. ഫീസ് അടച്ച് രണ്ട് ദിവസം കഴിയുമ്പോൾ IBPS നിങ്ങൾക്ക് ഇ-മെയിലായി ഫീസ് സ്വീകരിച്ച വിവരം അറിയിക്കും. അതിനുശേഷം വീണ്ടും ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുക്കണം. ഫീസടയ്ക്കാവുന്ന ബാങ്കുകൾ ഇവയാണ് - Bank of Baroda, Bank of India, Bank of Maharashtra, Central Bank of India, Indian Overseas Bank, Punjab National Bank, United Bank of India.

ഓൺലൈനായി ഫീസടയ്ക്കുന്നതാവും എളുപ്പം.

അപേക്ഷ സമ൪പ്പിച്ചുകഴിഞ്ഞ് Logout ബട്ടൺ അമ൪ത്താൻ മറക്കരുത്. അപേക്ഷയുടെ പ്രിന്റ്, ഫീസടച്ച രസീത് / E-Reciept ഇവ സൂക്ഷിച്ചുവയ്ക്കുക.

അപേക്ഷയുമായി ബന്ധപ്പെട്ട പ്രധാന തീയതികൾ ഇതാ... 

ഓൺലൈൻ അപേക്ഷ സ്വീകരിച്ചുതുടങ്ങിയത് - 22.07.2014 

അപേക്ഷിക്കേണ്ട അവസാന തീയതി - 11.08.2014 

അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസാന തീയതി - 11.08.2014 

അപേക്ഷ പ്രിന്റ് എടുക്കുവാനുള്ള അവസാന തീയതി - 26.08.2014 

ഓൺലൈനായി ഫീസ് അടയ്ക്കുവാനുള്ള അവസരം - 22.07.2014 മുതൽ 11.08.2014 വരെ 

ബാങ്ക് ചെല്ലാനിലൂടെ ഫീസ് അടയ്യുവാനുള്ള അവസരം - 24.07.2014 മുതൽ 14.08.2014 വരെ 

Important Links 

1. Apply Online - [ Click here.... ]

2. View IBPS Bank PO/MT - IV Notification - [ Click here....

3. View IBPS Recruitment Advertisement Bank PO/MT - IV - [ Click here.... ]

3. Visit IBPS Website - [ Click here.... ]

ibps recruitment po 2014 | ibps exams date | bank po 2014 | ibps online application | ibps how to apply | ibps bank po notification 2014 | ibps fee payment | bank exams | public sector bank jobs

Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................