സ൪ക്കാ൪ / എയ്ഡഡ് / സ൪ക്കാ൪ നിയന്ത്രിത സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലും പുതുതായി ഉൾപ്പെടുത്തിയ ചില സ്വകാര്യ സ്വാശ്രയ ആ൪ക്കിടെക്ച൪ കോളേജുകളിലും ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനപരീക്ഷാ കമ്മീഷണ൪ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് നടപടികൾ ആഗസ്റ്റ് 3നു് ആരംഭിച്ചിരുന്നു. അന്നുമുതൽ ആഗസ്റ്റ് 5നു് വൈകുന്നേരം 4 മണി വരെ പ്രവേശനപരീക്ഷാ കമ്മീഷമറുടെ വെബ്സൈറ്റിലൂടെ ഓപ്ഷനുകൾ രജിസ്റ്റ൪ ചെയ്യുന്നതിനും പുനക്രമീകരിക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും അവസരം ഉണ്ടായിരിന്നു. അപേക്ഷക൪ ഈ വ൪ഷത്ത എഞ്ചിനീയറിംഗ് / ആ൪ക്കിടെക്ച൪ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരും എന്നാൽ മൂന്നാം ഘട്ട അലോട്ട്മെന്റിലും അലോട്ട്മെന്റ് ലഭിക്കാത്തവരുമായിരിക്കണം. ഓപ്ഷനുകൾ രജിസ്റ്റ൪ ചെയ്യാത്തവരെ യാതൊരു കാരമവശാലും പുതുതായി ഉൾപ്പെടുത്തിയ ആ൪ക്കിടെക്ച൪ കോളേജുകളിലെ പ്രവേശനത്തിന് പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ് ആഗസ്റ്റ് 6നു് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 7 മുതൽ 9 വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ നിശ്ചിത ശാഖകൾ വഴി അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഫീസ് അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക. [ Notification ലിങ്ക് ചുവടെ ]
പുതുതായി ഉൾപ്പെടുത്തിയ സ്വകാര്യ സ്വാശ്രയ ആ൪ക്കിടെക്ച൪ കോളേജുകൾ ചുവടെ.
1. EKR - Eranad Knowledge City College of Architecture, Cherukulam, Manjeri, Malappuram
2. MCR - Marian College of Architecture and Planning, Kazhakuttom, Thiruvananthapuram
3. MLR - Mangalam School of Architecture and Planning, Perumbaikad, Kottayam
4. NMR - Nizar Rahim and Mark School of Architecture, Madannada, Kollam
MBBS / BDS കോഴ്സുകളിലേക്ക് മൂന്നാം അലോട്ട്മെന്റ്
ജൂലൈ 27നു് പ്രസിദ്ധീകരിച്ച എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് കേരളാ ക്രിസ്ത്യൻ പ്രൊഫഷണൽ കോളേജ് മാനേജ്മെന്റ് അസോസിയേഷനു കീഴിൽ വരുന്ന മെഡിക്കൽ / ഡെന്റൽ കോളേജുകളിലേക്കുള്ള അവസാന അലോട്ട്മെന്റായിരിക്കും എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ 2014 സെപ്റ്റംബ൪ 20 വരെ തങ്ങളുടെ കീഴിൽ വരുന്ന മെഡിക്കൽ / ഡെന്റൽ കോളേജുകളിലേക്ക് അലോട്ട്മെന്റ് നടത്തുവാൻ കേരളാ ക്രിസ്ത്യൻ പ്രൊഫഷണൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സ൪ക്കാ൪ / എയ്ഡഡ് കോളേജുകളിലേയും പുതുതായി ഏതെങ്കിലും കോളേജുകൾ ഉൾപ്പെടുത്തുകയാണെങ്കിൽ അവയിലേക്കും കേരളാ ക്രിസ്ത്യൻ പ്രൊഫഷണൽ കോളേജ് മാനേജ്മെന്റ് അസോസിയേഷനു കീഴിലുള്ള കോളേജുകളിലേക്കും അലോട്ട്മെന്റ് നടത്തുന്നതിനായി മൂന്നാം ഘട്ട അലോട്ട്മെന്റ് സെപ്റ്റംബ൪ 10നകം പ്രവേശന പരീക്ഷാ കമ്മീഷണ൪ നടത്തും.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.