ഇന്നത്തെ ചിന്താവിഷയം

Plus One : Admission to New Seats

സംസ്ഥാനത്ത്‌ ഇക്കൊല്ലം പുതുതായി അനുവദിച്ച പ്ലസ്ടു ബാച്ചുകളിലേക്കും സ്കൂളുകളിലേക്കും ആഗസ്റ്റ് 11നു് ആരംഭിക്കുമെന്നു പറഞ്ഞ പ്രവേശനനടപടികൾ മുടങ്ങി. ആഗസ്റ്റ് 12നു് ഉച്ചയ്ക് 2 മണി കഴിഞ്ഞ് ഒഴിവുകളുടെ വിവരം പ്രസിദ്ധീകരിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇടയ്ക് ഒഴിവുകൾ പ്രസിദ്ധീകരിച്ചെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു.
നിലവിലുള്ള ഹയ൪സെക്കന്ററി സ്കൂളുകളിൽ പുതുതായി അനുവദിച്ച ബാച്ചുകളിലേക്കുള്ള പ്രവേശനം ഓൺലൈനായി ഏകജാലക സംവിധാനത്തിലൂടെയാവും നടക്കുക.  ഇതു സംബന്ധിച്ച വിശദമായ നി൪ദ്ദേശങ്ങൾ അന്നേ ദിവസം പ്ലസ് വൺ ഏകജിലകപ്രവേശനത്തിന്റെ ഔദ്യാഗിക വെബ്സൈറ്റായ
 www.hscap.kerala.gov.in  ൽ പ്രസിദ്ധീകരിക്കും. 
             പുതുതായ അനുവദിച്ച സ്കൂളുകളിലേക്കുള്ള പ്രവേശനത്തിനായി അതാത് സ്കൂളുകളിൽ നേരിട്ടാണ് അപേക്ഷ സമ൪പ്പിക്കേണ്ടത്. അധികബാച്ചുകളിലേക്കുള്ള പ്രവേശനം നടക്കുന്ന ഓൺലൈൻ സംവിധാനത്തിൽ ആദ്യം മെരിറ്റ് ക്വാട്ടയിലും സ്പോ൪ട്സ് ക്വാട്ടയിലും പ്രവേശനം ലഭിച്ചവ൪ക്ക് സ്കൂൾ, കോമ്പിനേഷനുകൾ മാറാനുള്ള അവസരമാവും നൽകുക. ഇതിന് ആഗസ്റ്റ് 12 മുതൽ 13 വരെ അപേക്ഷിക്കാം. അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക ആഗസ്റ്റ് 18നാണ്. പ്രവേശനം ആഗസ്റ്റ് 18 മുതൽ 20 വരെ നടക്കും. ഇതു കഴിഞ്ഞ് ആഗസ്റ്റ് 22നു് സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഇതിനായുള്ള ഒഴിവുവിവരം ആഗസ്റ്റ് 18നു് രാവിലെ 10 മണിക്ക് വെബ്സൈറ്റിൽ ലഭ്യമാവും. അന്നു മുതൽ 20 വരെ അപേക്ഷ സ്വീകരിക്കും. പ്രവേശനം നടക്കുക ആഗസ്റ്റ് 22, 23 തീയതികളിലായിരിക്കും. ഇക്കൊല്ലം ആകെ 131 പഞ്ചായത്തുകളിലായി 95 സ്കൂളുകൾ ഹയ൪സെക്കന്ററിയായി ഉയ൪ത്തുകയും പുതുതായി സ്കൂളുകൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ നിലവിലുള്ള ഹയ൪സെക്കന്ററി സ്കൂളുകളിൽ 426 അധിക ബാച്ചുകൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 
(തീയതികളിൽ മാറ്റമുണ്ടാകാം. നേരത്തെ ലഭിച്ച തീയതികളാണ് മുകളിൽ കൊടുത്തിട്ടുള്ളത്.)
hscap | new hse schools | hse schools kerala | plus one admission 2014 | plus one allotment result | apply for plus one admission | plus one application form | plus one extra batches
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................