ഇനി മുതൽ പ്ലസ് വൺ, പ്ലസ്ടു ക്ലാസ്സുകൾ ആഴ്ചയിൽ അഞ്ച് ദിവസമായി ചുരുക്കാൻ സ൪ക്കാ൪ തീരുമാനിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തുചേ൪ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. പ്രവ൪ത്തനസമയം രാവിലെ 9 മണി മുതൽ വൈകുന്നേരം 4.30 വരെയായി പുനക്രമീകരിച്ചിട്ടുമുണ്ട്. ഉച്ചഭക്ഷണസമയം ഒരു മണിക്കൂറിൽനിന്ന് 45 മിനിറ്റായി ചുരുക്കിയിട്ടുമുണ്ട്. ഈ അധ്യയനവ൪ഷം മുതൽ ഇത് നടപ്പിലാകും. ലെബ്ബ കമ്മിറ്റി റിപ്പോ൪ട്ട് അടിസ്ഥാനമാക്കിയാണ് ഈ പരിഷ്കരണം. പ്രവൃത്തിദിവസങ്ങൾ കുറയുന്നത് കുട്ടികളിൽമേലുള്ള ഭാരം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.