ഇന്നത്തെ ചിന്താവിഷയം

എം.ജി. സ൪വകലാശാല ബിരുദ പ്രവേശനം 2014

എം.ജി. യൂണിവേഴ്സിറ്റിയുടെ 2014-'15 അദ്ധ്യയന വ൪ഷത്തേക്കുള്ള ഡിഗ്രി പ്രവേശനത്തിന് (Under Graduate Course - UG, ഫൈൻ ആ൪ട്സ് ഒഴികെയുള്ളവ) ഏകജാലകസംവിധാനത്തിലൂടെ (UGCAP) ഇപ്പോൾ അപേക്ഷ സമ൪പ്പിക്കാം. മെയ് 16 മുതലാണ് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. 200 രൂപയാണ് അപേക്ഷാഫീസ്. എസ്.സി/ എസ്.ടി വിഭാഗങ്ങൾക്ക് 100 രൂപ അടച്ചാൽ മതിയാകും. ആദ്യം  www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച്  ADMISSION TO UG DEGREE PROGRAMMES 2014-2015(UG CAP)  എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന വിൻഡോയുടെ വലതുവശത്ത് മുകളിൽ കാണുന്ന Account Creation എന്ന ലിങ്കിൽ ക്ലിക് ചെയ്ത് അക്കൗണ്ട് ഉണ്ടാക്കണം. ഇതിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക. അക്കൗണ്ട് ഉണ്ടാക്കിയപ്പോൾ കൊടുത്ത പാസ് വേഡ് ഓ൪മവേണം.  ഇത് കഴിയുമ്പോൾ Application No. സ്ക്രീനിൽ കാണിക്കും. ഇത് കുറിച്ചുവയ്ക്കണം. ഇതുകൂടാതെ ചുവടെ ഫീസ് അടയ്ക്കുന്നതിനുള്ള ചെല്ലാൻ പ്രിന്റ് ചെയ്യുന്നതിനുള്ള ലിങ്ക് കാണാം. ചെല്ലാൻ പ്രിന്റ് എടുക്കുക. ഈ ചെല്ലാൻ ഉപയോഗിച്ച് State Bank of Travancore (SBT) ന്റെ തിരഞ്ഞെടുക്കപ്പെട്ട ശാഖകളിൽ ഫീസ് അടയ്‌ക്കാം. തിരഞ്ഞെടുത്ത ശാഖകളുടെ പേരുവിവരം കാണാനുള്ള ലിങ്കും ചെല്ലാൻ പ്രിന്റ് എടുക്കുന്ന പേജിൽ കാണാം. ഫീസ് അടച്ചതിനുശേഷം വീണ്ടും ലോഗിൻ ചെയ്ത് ഫീസ് അടച്ചതിന്റെ വിവരങ്ങൾ നൽകണം. തുട൪ന്ന് ആവശ്യപ്പെടുന്ന വിവരങ്ങളും ഓപ്ഷനുകളും നൽകി അപേക്ഷ സമ൪പ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രോസ്പെക്ടസ് കാണുക. പ്രസ്പെക്ടസും വിജ്ഞാപനവും ഡൗൺലോഡ്സ് പേജിൽ (Entry Date : 14.05.2014) ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പ൪... 0481-6060014, 6065004, 2732282. അല്ലെങ്കിൽ മെയിലയയ്ക്കുക ugcap@mgu.ac.in.

അവസാന തീയതി : 2014 മെയ് 27 വരെ ഫീസടക്കാം. ഫൈനൽ സബ്മിഷൻ മെയ് 28 വൈകിട്ട് 5 മണി വരെ.

| Degree Kerala MG University Admission | MGU | MG University | MG University Degree | MG University Degree Admission 2014 | Admission 2014 | UGCAP 2014 | UG CAP | Single Window Admission | UG Courses in Kerala | MG University Degree Apply Online |

Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................