ഇന്നത്തെ ചിന്താവിഷയം

ശാസ്ത്രാവബോധം വള൪ത്താൻ അവധിക്കാല ക്ലാസുകൾ

സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല ശാസ്ത്രക്ലാസുകള്‍ സംഘടിപ്പിക്കുന്നു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായിട്ടാണ് ക്ലാസുകൾ. അടിസ്ഥാന ശാഖകളിലെ അധ്യയനം കൂടാതെ നാനോടെക്‌നോളജി, ബയോടെക്‌നോളജി, റോബോട്ടിക്‌സ് തുടങ്ങിയ നൂതന ശാഖകള്‍ വരെ കുട്ടികളെ പരിചയപ്പെടുത്തുന്നു. വിദഗ്ദ്ധരായ അധ്യാപകരുടെ ക്ലാസുകള്‍ക്കുപുറമെ ശാസ്ത്രപരീക്ഷണങ്ങള്‍ക്കുള്ള അവസരവും കുട്ടികള്‍ക്ക് ലഭ്യമാക്കും. ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, ഗണിതം, അസ്‌ട്രോണമി, ബഹിരാകാശപഠനം, കൃഷി, പരിസ്ഥിതി തുടങ്ങിയവയും ക്ലാസിന്റെ ഭാഗമായിരിക്കും.
ഫീസ് - 2000 രൂപ.
ജൂനിയര്‍ ബാച്ച് - നാല്, അഞ്ച്, ആറ് ക്ലാസുകള്‍ പൂര്‍ത്തീകരിച്ചവര്‍.
സീനിയര്‍ ബാച്ച് - ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകള്‍ പൂര്‍ത്തീകരിച്ചവര്‍.
ആദ്യബാച്ച് ഏപ്രില്‍ ആദ്യവാരവും രണ്ടാമത്തെ ബാച്ച് മെയ് ആദ്യവാരവും ആരംഭിക്കും. പ്രവേശനം - സ്‌ക്രീനിങ് ടെസ്റ്റ് മുഖാന്തിരം.
ടെസ്റ്റ് തീയതി മാര്‍ച്ച് 22 ഞായര്‍. സമയം 1.30 ന് ജൂനിയര്‍, മൂന്ന് മണിക്ക് സീനിയര്‍.
സ്‌ക്രീനിങ് ടെസ്റ്റിന് മാര്‍ച്ച് 20 വരെ ശാസ്ത്ര സാങ്കേതിക മ്യൂസിയം റിസപ്ഷനില്‍ ഓഫീസ് സമയത്ത് സൗജന്യമായി പേര് രജിസ്റ്റര്‍ ചെയ്യാം. സ്‌കൂള്‍ ഐ.ഡി കാര്‍ഡിന്റെ അസലും പകര്‍പ്പും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മ്യൂസിയം ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0471 - 2306024, 2306025. വെബ്‌സൈറ്റ് : www.kstmuseum.com.
Summer Science Workshop at Kerala Science and Technology Museum | Summer Vacation Science Class
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................