ഇന്നത്തെ ചിന്താവിഷയം

Last Grade - Apply by Feb 5

കേരള പി.എസ്.സി ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനം പുറപ്പെടുവിച്ചു. 31.12.2013 ആണ് വിജ്ഞാപനതീയതി. 2014 ഫെബ്രുവരി 5ന് രാത്രി 12 മണി വരെ അപേക്ഷ സമ൪പ്പിക്കാവുന്നതാണ്. മലയാളം വായിക്കാനും എഴുതാനുമുള്ള കഴിവാണ് യോഗ്യത. ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലൂടെവേണം അപേക്ഷിക്കാൻ. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്താത്തവ൪ അതിനുശേഷം വേണം അപേക്ഷ സമ൪പ്പിക്കാൻ. രജിസ്ട്രേഷനും അപേക്ഷ സമ൪പ്പിക്കുന്നതിനും സ്ഥിതിയുടെ ഏറ്റവും മുകളിൽ നൽകിയിട്ടുള്ള 'Featured' പോസ്റ്റിലെ ലിങ്കിലോ ഇമേജിലോ ക്ലിക്ക് ചെയ്താൽ മതിയാവും. കൂടാതെ ഇതിനുള്ള ലിങ്ക് ഈ പോസ്റ്റിന് ചുവടെ ചേ൪ത്തിട്ടുണ്ട്. അപേക്ഷ സമ൪പ്പിക്കുന്നവ൪ 6 മാസത്തിനകത്ത് എടുത്തിട്ടുള്ള, പൂ൪ണമായ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി കാണത്തക്കവിധം ടൈപ്പ് ചെയ്തിട്ടുള്ള ഫോട്ടോ വേണം upload ചെയ്യാൻ. ഫെബ്രുവരി 6നുശേഷം ഫോട്ടോ മാറ്റി upload ചെയ്യാൻ അവസരമുണ്ടായിരിക്കില്ല. വിവിധ ജില്ലകളിലെ പരീക്ഷാത്തീയതിയും മറ്റുവിവരങ്ങളും ചുവടെ....

ക്രമ.നം.
ജില്ലകൾ
പരീക്ഷാത്തീയതി
1
തിരുവനന്തപുരം, വയനാട്
20.09.2014
2
ആലപ്പുഴ, പാലക്കാട്
11.10.2014
3
പത്തനംതിട്ട, കാസ൪ഗോഡ്
25.10.2014
4
ഇടുക്കി, കോഴിക്കോട്
08.11.2014
5
കോട്ടയം, മലപ്പുറം
22.11.2014
6
കൊല്ലം. തൃശ്ശൂ൪
06.12.2014
7
കണ്ണൂ൪, എറണാകുളം
20.12.2014
*കാറ്റഗറി നമ്പ൪ - 567/2013*


Click here to apply or for One Time Registration.


കൂടുതൽ വിവരങ്ങൾക്ക് സ്ഥിതിയുടെ ഡൗൺലോഡ്സ് പേജിൽനിന്നും വിജ്ഞാപനം ഡൗൺലോഡ് ചെയ്യാവുന്നതാണ്. 
(Those who are not able to read this properly may download and install Meera font from here. Click here to download Meera font)
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................