ഇന്നത്തെ ചിന്താവിഷയം

SIET - Student Aptitude Test

പത്താം ക്ലാസ്സിനുശേഷമോ പ്ലസ്ടുവിനുശേഷമേ ഇനിയെന്ത് എന്ന ചോദ്യം എല്ലാ കുട്ടികളെയും അലട്ടുന്നതാണ്. ഇതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് സംസ്ഥാനസ൪ക്കാ൪ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി (State Institute of Educational Technology - SIET). വിദ്യാ൪ത്ഥിയുടെ കഴിവും താത്പര്യവും വിലയിരുത്തി ഏറ്റവും ഉചിതമായ ഉന്നതവിദ്യാഭ്യാസമേഖല തിരഞ്ഞെടുക്കുവാൻ സഹായിക്കുക എന്നതാണ് SIET നടത്തുന്ന ഈ അഭിരുചി പരീക്ഷയുടെ ലക്ഷ്യം. പങ്കെടുക്കുന്ന ഓരോരുത്തരുടെയും ചിന്താശേഷി, പഠനശേഷി, ഭാഷാശേഷി, ഓ൪മ്മശക്തി, ഭാവന, വ്യക്തിത്വസവിശേഷതകൾ എന്നിവ വിദ്യാഭ്യാസ, കരിയ൪ ഗൈഡൻസ്, മനശാസ്ത്ര വിദഗ്ധ൪ തുടങ്ങിയവ൪ വിലയിരുത്തി തയ്യാറാക്കുന്ന ശാസ്ത്രീയമായ റിപ്പോ൪ട്ട് വിദ്യാ൪ത്ഥിക്ക് ഇ-മെയിലായി
അയച്ചുകൊടുക്കുകാണ് ചെയ്യുന്നത്. SIETയുടെ www.sietkerala.gov.in എന്ന പോ൪ട്ടലിലൂടെ ഓൺലൈനായാണ് പരീക്ഷ നടത്തുന്നത്. ഒന്നര മണിക്കൂ൪ ദൈ൪ഘ്യമുള്ള ഈ പരീക്ഷ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം. പങ്കെടുക്കുന്ന ഓരോ വിദ്യാ൪ത്ഥിക്കും 100 രൂപയാണ് ഫീസ്. അഭിരുചി പരീക്ഷയിൽ അൻപതിലധികം വിദ്യാ൪ത്ഥികളെ പങ്കെടുപ്പിക്കുന്ന ആദ്യത്തെ 500 സ്കൂളുകൾക്ക് 4000 രൂപ വിലവരുന്ന 20 സി.ഡികളുടെ ഇ-ലേണിങ് കിറ്റ് സൗജന്യമായി ലഭിക്കുന്നതാണ്. ഹൈസ്ക്കൂൾ, ഹയ൪സെക്കണ്ടറി, കോളേജ് വിദ്യാ൪ത്ഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാം. അഭിരുചിപരീക്ഷയിൽ പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികൾക്ക് 100 രൂപയുടെ Director, SIET, Thycaud.P.O, Thiruvananthapuram എന്ന പേരിൽ SBI Althara ബ്രാഞ്ചിൽ മാറാവുന്ന ഡി.ഡി. വഴി ഫീസടക്കാവുന്നതാണ്. ഡിമാന്റ് ഡ്രാഫ്റ്റ് SIET ഡയറക്ടറുടെ വിലാസത്തിൽ അയച്ചുകൊടുക്കണം. വിദ്യാ൪ത്ഥിയുടെ മേൽവിലാസം, ബന്ധപ്പെടേണ്ട ഫോൺ നമ്പ൪, ഇ-മെയിൽ അഡ്രസ്, ഡി.ഡി. നമ്പ൪ തുടങ്ങിയ വിവരങ്ങൾ sietaptitude@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയിൽ അയക്കണം. ഒരു സ്കൂളിൽനിന്നുമുള്ള കുട്ടികൾക്ക് ഒരുമിച്ചോ കുട്ടികൾക്ക് നേരിട്ടോ ഡി.ഡി. എടുത്ത് ഫീസ് അടയ്കാവുന്നതാണ്. ഇ-മെയിൽ SIETൽ ലഭിച്ച് മൂന്ന് ദിവസത്തിനകം പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള Username ഉം Password ഉം വിദ്യാ൪ത്ഥിയുടെ ഇ-മെയിലിൽ അയച്ചുതരും. അഭിരുചിപരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട് അവസാന തീയതി 2014 ഫെബ്രുവരി 20. 2014 ഏപ്രിൽ 30 വരെ ഫീസടച്ച് രജിസ്റ്റ൪ ചെയ്തവ൪ക്ക് ടെസ്റ്റിൽ പങ്കെടുക്കാൻ അവസരം നൽകുന്നതാണ്. 
അഭിരുചിപരീക്ഷ സംബന്ധിച്ച SIETയുടെ സ൪ക്കുല൪ ഡൗൺലോഡ്സിൽ ലഭ്യമാണ്.
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................