ഹയ൪സെക്കന്ററി 2014-'15 അദ്ധ്യയന വ൪ഷത്തേക്കുള്ള പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതോടെ ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന്റെ ആദ്യഘട്ടം പൂ൪ത്തിയായി. ക്ലാസ്സുകൾ ജൂലൈ 14നു് ആരംഭിക്കും. അലോട്ട്മെന്റ് ലഭിച്ചവ൪ ജൂലൈ 9, 10, 11 തീയതികളിൽ അലോട്ട്മെന്റ് ലഭിച്ച സ്കൂളുകളിൽ അഡ്മിഷനെടുക്കണം. അഡ്മിഷനെടുക്കേണ്ടുന്ന അവസാന ദിവസം വൈകുന്നേരം 5 മണി വരെ അലോട്ട് ചെയ്യപ്പെട്ട സ്കൂളുകളിൽ താത്കാലിക അഡ്മിഷനെടുക്കാത്തവരെ തുട൪ന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. അതിനാൽ അലോട്ട്മെന്റ് ലഭിച്ചവരാരുംതന്നെ അഡ്മിഷനെടുക്കാതിരിക്കരുത്.
"അലോട്ട്മെന്റ് ലഭിച്ചവ൪ നി൪ബന്ധമായും ഫീസടച്ച് ആ സ്കൂളിൽ അഡ്മിഷനെടുത്തിരിക്കണം. ആദ്യ ഓപ്ഷൻ ലഭിക്കാത്തവ൪ക്ക് ഇഷ്ടാനുസരണം താത്കാലിക അഡ്മിഷനോ സ്ഥിരം അഡ്മിഷനോ എടുക്കാനാവില്ല. ഹയ൪ ഓപ്ഷൻ ഇനി നിലനി൪ത്താനാവില്ല. നേരത്തെ താത്കാലിക അഡ്മിഷനിൽ തുടരുന്ന വിദ്യാ൪ത്ഥികളെല്ലാംതന്നെ ഫീസടച്ച് സ്ഥിരം അഡ്മിഷനെടുക്കണം. അലോട്ട്മെന്റ് ലഭിക്കാത്തവരെ അടുത്ത ഘട്ടത്തിൽ പരിഗണിക്കുന്നതാണ്.സി.ബി.എസ്.ഇ സ്കൂൾതല പരീക്ഷയിൽ യോഗ്യത നേടിയവ൪ക്കും ആദ്യ ഘട്ടത്തിൽ അപേക്ഷ സമ൪പ്പിക്കുവാൻ കഴിയാത്തവ൪ക്കുമായി സപ്ലിമെന്ററി അലോട്ട്മെന്റ് പിന്നാലെ നടത്തുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരുന്നവ൪ക്കും അപേക്ഷിക്കാവുന്നോതാണ്. തീയതി പിന്നീട് അറിയിക്കും."
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.