ഇന്നത്തെ ചിന്താവിഷയം

സ്റ്റാഫ് ഫിക്സേഷൻ 2014-'15 : പ്രിന്റ് സമ൪പ്പിക്കണം

കുട്ടികളുടെ എണ്ണം UID/EID സഹിതം പ്രിന്റ് എടുത്ത് ഹെഡ്മിസ്ട്രസ്, മാനേജ൪, ക്ലാസ് ടീച്ച൪ തുടങ്ങിയവ൪ സാക്ഷ്യപ്പെടുത്തി അതാത് എ.ഇ.ഒ ഓഫീസിൽ സമ൪പ്പിക്കണമെന്ന പഴയ നി൪ദ്ദേശത്തിനുപകരം അതാത് AEO / DEO മാ൪ അതിന്റെ പ്രിന്റ് എടുത്ത് പ്രധാന അധ്യാപക൪ക്കുനൽകണം. ഇത് സാക്ഷപ്പെടുത്തി തിരികെ വാങ്ങണം. തുട൪ന്ന് എ.ഇ.ഒ / ഡി.ഇ.ഒ താരതമ്യം നടത്തി തസ്തികനി൪ണയം നടത്തേണ്ടതാണ്. സൈറ്റ് ഹാങ് ആകുന്നതിനാൽ സ്കൂളുകൾ അതിൽ പ്രവേശിക്കരുത്. [ ഏറ്റവും പുതിയ നി൪ദ്ദേശം ഇവിടെ.

2014-'15 അദ്ധ്യയന വ൪ഷത്തേക്കുള്ള സ൪ക്കാ൪ - എയ്ഡഡ് സ്കൂളുകളിലെ തസ്തിക നി൪ണയം സമ്പൂ൪ണ സോഫ്റ്റ് വെയറിലെ കുട്ടികളുടെ എണ്ണം കണക്കാക്കിയായിരിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് നേരത്തെ അറിയിച്ചിരുന്നു [പൊ.വി. നം.എച്ച്2/35637/20134 ഇവിടെ] . ഇതു പ്രകാരം സ്കൂളുകളോട് കുട്ടികളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുവാൻ നി൪ദ്ദേശിച്ചിരുന്നു. സ്കൂളിലെ സ്റ്റാഫിന്റെ വിവരങ്ങൾ ഉൾപ്പെടുത്തുവാൻ ജൂലൈ 30 വരെ സമയവും നൽകിയിരുന്നു [പൊ.വി. നം.എച്ച്2/35637/20134 ഇവിടെ. ആറാം സാദ്ധ്യായ ദിവസത്തെ കുട്ടികളുടെ എണ്ണം ഇപ്രാവശ്യം ഓൺലൈനിലൂടെയാണ് സ്വീകരിച്ചത്‌. ഇപ്രകാരം സമ൪പ്പിച്ച കുട്ടികളുടെ എണ്ണം UID/EID സഹിതം പ്രിന്റ് എടുത്ത് ഹെഡ്മിസ്ട്രസ്, മാനേജ൪, ക്ലാസ് ടീച്ച൪ തുടങ്ങിയവ൪ സാക്ഷ്യപ്പെടുത്തി അതാത് എ.ഇ.ഒ ഓഫീസിൽ സമ൪പ്പിക്കണമെന്നതാണ് പുതിയ നി൪ദ്ദേശം. [പൊ.വി. നം.എച്ച്2/35637/2014 ഇവിടെ] ജൂലൈ 9 ഉച്ചയ്ക്ക് 3 മണി മുതൽ ഇതിനുള്ള സൈറ്റ് ലഭ്യമായിത്തുടങ്ങി. സൈറ്റിന്റെ ഉപയോഗക്രമം സംബന്ധിച്ച് നി൪ദ്ദേശങ്ങൾ ഇതാ... 

 1. സൈറ്റിൽ സമ്പൂ൪ണ യൂസ൪നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ലോഗിൻ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. 

 2. ലോഗിൻ ചെയ്യുമ്പോൾ Sixth Working Day 2014 എന്ന പേജ് ലഭ്യമാകും. അപ്പോൾ ചെയ്യേണ്ട കാര്യങ്ങളുടെ നി൪ദ്ദേശങ്ങൾ കാണാൻ കഴിയും. ഇടതുവശത്ത് ചിത്രത്തിൽ കാണുന്നതുപോലെ ഒരു മെനു കാണാൻ കഴിയും. അതിലെ രണ്ടാമതായി കാണുന്ന 6th Working Day Report - ൽ ക്ലിക്ക് ചെയ്താൽ നേരത്തെ എ.ഇ.ഒ / ഡി.ഇ.ഒ യ്ക്കുസമ൪പ്പിച്ച കുട്ടികളുടെ എണ്ണം കാണാൻ കഴിയും. മുകളിലായി Verified (AEO/DEO) എന്നും കാണാം.

 3.  അടുത്തതായി മെനുവിലെ Class Wise Print - ൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ചുവടെ കാണുന്നതു പോലെ ക്ലാസും ഡിവിഷനും തിരഞ്ഞെടുക്കുവാൻ ആരായും. ഓരോ ക്ലാസായി തിരഞ്ഞെടുത്ത് അതിലെ കുട്ടികളുടെ എണ്ണം പരിശോധിക്കാവുന്നതാണ്. ഇങ്ങനെ പരിശോധിക്കുമ്പോൾ കാണിക്കുന്ന കുട്ടികളുടെ എണ്ണം ആറാം സാദ്ധ്യായ ദിവസത്തെ എണ്ണത്തെക്കാൾ കൂടുതലാണെങ്കിൽ അത്തരം കുട്ടികളെ അവരുടം പേരിനുനേരെ വലതുവഴത്ത് കാണിക്കുന്ന Remove ബട്ടൺ ഉപയോഗിച്ച് താത്കാലികമായി ഒഴിവാക്കുക. ആറാം സാദ്ധ്യായ ദിവസം കഴിഞ്ഞ് പുതിയ കുട്ടികൾക്ക് പ്രവേശനം നൽകിയെങ്കിലാണ് ഇത്തരത്തിൽ എണ്ണത്തിൽ വരാൻ സാധ്യത. അതുകൊണ്ട് Remove ചെയ്യുമ്പോൾ ആറാം സാദ്ധ്യായ ദിവസം കഴിഞ്ഞ് പ്രവേശനം നൽകിയവരെ മാത്രമേ Remove ചെയ്യാവൂ. ഇതിനു പകരം യാതൊരുകാരണവശാലും ആറാം സാദ്ധ്യായ ദിവസത്തെ എണ്ണത്തിലുൾപ്പെട്ട കുട്ടികളെ Remove ചെയ്യരുത്. ഇത്തരത്തിൽ Remove ചെയ്താൽ കുട്ടിയെ സമ്പൂ൪ണയിൽനിന്നും നീക്കം ചെയ്യപ്പെടും എന്ന പേടി വേണ്ട. ഈ നീക്കം ചെയ്യൽ ആറാം സാദ്ധ്യായ ദിവസത്തെ എണ്ണത്തെ ഉദ്ദേശിച്ചുമാത്രമാണ് ചെയ്യുന്നത്. അതായത് Belated Admissions കണക്കിലെടുക്കാത്തതുമൂലം സമ്പൂ൪ണയിലെ എണ്ണവും ഈ സൈറ്റിലെ എണ്ണവും തമ്മിലുണ്ടാവാൻ സാധ്യതയുള്ള വ്യത്യാസം പരിഹരിക്കുവാനുള്ള മാ൪ഗം മാത്രം.

 4. ഇനി UID ഇല്ലാത്ത കുട്ടികളുടെ കാര്യം നോക്കാം. ഇത്തരത്തിലുള്ള കുട്ടികൾക്ക് 28 അക്ക EID ടെപ്പ് ചെയ്ത് നൽകണം. ഇതിനായി ഇടതുവശത്തെ മെനുവിലുള്ള Entry Form EID ക്ലിക്ക് ചെയ്യുക. ക്ലാസും ഡിവിഷനും തിരഞ്ഞെടുക്കുക. അപ്പോൾ EID ഇല്ലാത്ത കുട്ടികളുടെ പേരുവിവരം കാണിക്കും. അത്തരം കുട്ടികളുടെ പേരിനുനേരെ വലതുവശത്ത് കാണുന്ന കോളത്തിൽ 28 അക്ക EID ടൈപ്പ് ചെയ്ത് നൽകണം. 

 5. EID കൊടുത്ത കൂട്ടത്തിൽ തെറ്റുവന്നിട്ടുണ്ടെങ്കിൽ അതിനും പരിഹാരമുണ്ട്. തിനായി ഇടതുവശത്തെ മെനുവിലുള്ള Edit EID ക്ലിക്ക് ചെയ്യുക. ക്ലാസും ഡിവിഷനും തിരഞ്ഞെടുക്കുക. EID തിരുത്തേണ്ട കുട്ടികളുടെ പേരിനുനേരെ ശരിയായ EID ടൈപ്പ് ചെയ്ത് നൽകുക.

 6. UID ഉണ്ടായിട്ടും അത് നൽകാത്ത കുട്ടികളുണ്ടെങ്കിലോ. അത്തരം കുട്ടികളുടെ വിവരം തിരുത്തേണ്ടത് സമ്പൂ൪ണയിലൂടെയാണ്. സമ്പൂ൪ണയിൽ ലോഗിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 7. സമ്പൂ൪ണയിൽ ക്ലാസും ഡിവിഷനും ചേ൪ത്തപ്പോൾ പല തരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് സമ്പൂ൪ണയിലൂടെത്തന്നെ ഏകീകരിക്കണം. (ഉദാ. 5A, VB) സമ്പൂ൪ണയിൽ ലോഗിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഇതു കഴിഞ്ഞ് Sixth Working Day Report മെനുവിലെ Sampoorna Sync ക്ലിക്ക് ചെയ്താൽ ഇത്തരം വിവരങ്ങൾ Sixth Working Day Report -ലും ഏകീകരിക്കപ്പെടും.

 8. 6th Working Day സൈറ്റിൽ കാണുന്ന Certificate ലിങ്കിൽ ക്ലിക്ക് ചെയ്താൽ പ്രഥമ അധ്യാപകൻ നൽകേണ്ട സ൪ട്ടിഫിക്കറ്റ് കാണാം. വിവരങ്ങൾ ശരിയാണെങ്കിൽ Check Box -ൽ ü നൽകി പ്രിന്റ് എടുക്കാം. AEO / DEO ഓഫീസിൽ സമ൪പ്പിക്കേണ്ട പ്രിന്റ് ഇവയാണ്. 

 (a) SCHOOL CONSOLIDATION PROFORMA - Academic Year 2014-15 (ഇതിൽ പ്രഥമ അധ്യാപകനും മാനേജരും ഒപ്പിടണം).

 (b) 6th Working Day Report - Academic Year 2014-15 (ഇതിൽ പ്രഥമ അധ്യാപകനും അതാത് ക്ലാസ് ടീച്ചറും ഒപ്പിടണം). 

ആറാം സാദ്ധ്യായ ദിവസത്തിനുശേഷം പ്രവേശനം കിട്ടിയ കുട്ടികളും പേരുവിവരം അതാത് ക്ലാസിന്റെ പ്രിന്റിന്റെ അവസാനഭാഗത്ത് എഴുതിചേ൪ത്ത് സാക്ഷ്യപ്പെടുത്തണം. ആറാം സാദ്ധ്യായ ദിവസത്തിനുശേഷം ടി.സി വാങ്ങിയവരുടെ വിവരവും ഇപ്രകാരം കാണിക്കണം. ഇത്തരത്തിൽ വിവരം എഴുതിചേ൪ക്കുമ്പോൾ റിപ്പോ൪ട്ടിലുള്ള എല്ലാ കോളങ്ങളിലെയും വിവരം ഉൾപ്പെടുത്തണം. കൂടാതെ ടി.സി. നമ്പരും തീയതിയും കാണിക്കണം. 

കൂടുതൽ കാര്യങ്ങൾ ച൪ച്ച ചെയ്യാനും സംശയം ദൂരീകരിക്കാനും ചുവടെ കമന്റ് ചെയ്യാൻ മറക്കരുത്.

| Staff Fixation 2014-15 |Sixth Working Day Strength 2014-15 | Kerala Schools | 6th Working Day Strength | Kerala School Strength | Sampoorna | Sixth Working Day Site | Kerala School Admission | School Data Entry | School Staff Details Entry |

Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................