ഇന്നത്തെ ചിന്താവിഷയം

3 Year LLB : CEE invites application.

തിരുവനന്തപുരം, എറണാകുളം, തൃശൂ൪, കോഴിക്കോട് എന്നീ സ൪ക്കാ൪ ലോ കോളേജുകളിലേക്കും സ൪ക്കാരുമായി കരാറിലേ൪പ്പെട്ടിട്ടുള്ള സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലേക്കും 2014-15 അദ്ധ്യയന വ൪ഷത്തെ ത്രിവത്സര എൽ.എൽ.ബി കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയ്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ കേരളത്തിൽനിന്നുമുള്ള സ൪വകലാശാലകളിലെ ബിരുദമോ അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സ൪വകലാശാല തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും സ൪വകലാശാലയുടെയോ ബിരുദമോ ഉള്ള ഇന്ത്യൻ പൗരന്മാ൪ക്ക് അപേക്ഷിക്കാം. ബിരുദത്തിന് 45% മാ൪ക്ക് നേടിയിരിക്കണം. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 40 % മതി. അപേക്ഷിക്കുവാൻ പ്രായപരിധി ഇല്ല. 

പ്രവേശനപരീക്ഷ

തീയതി - 2014 ആഗസ്റ്റ് 10 ഞായ൪ (10.08.2014) 

സമയം - രാവിലെ 10 മണി മുതൽ 1 മണി വരെ. 

സിലബസ് - ജനറൽ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, നിയമപഠനത്തിനുള്ള അഭിരുചി എന്നീ വിഷയങ്ങളിൽനിന്നും ഒബ്ജക്ടീവ് മാതൃകയിൽ 200 ചോദ്യങ്ങൾ.

പരീക്ഷാകേന്ദ്രങ്ങൾ - തിരുവനന്തപുരം, എറണാകുളം, തൃശൂ൪, കോഴിക്കോട് 

അപേക്ഷിക്കേണ്ടതെങ്ങനെ ?

2014 ജൂലൈ 19 മുതൽ 29 വരെ ഓൺലൈനായി അപേക്ഷിക്കാം [ലിങ്ക് ചുവടെ]. അപേക്ഷകൻ അടുത്ത കാലത്ത് എടുത്ത പാസ്പോ൪ട്ട് സൈസ് കള൪ ഫോട്ടോ [Size between 15 kb and 30 kb, width = 150 px, height = 200 px, Format - .jpg] upload ചെയ്യണം. 

അപേക്ഷാഫീസ് 

ജനറൽ / എസ്.ഇ.ബി.സി - 600 രൂപ 

എസ്.സി. / എസ്.ടി - 300 രൂപ 

കേരളത്തിൽനിന്നുമുള്ള അപേക്ഷക൪ക്ക് അപേക്ഷയോടൊപ്പം ലഭിക്കുന്ന ചെല്ലാൻ ഉപയോഗിച്ച് എസ്.ബി.ടി യുടെ ഏതെങ്കിലും ശാഖ വഴി ഫീസടയ്ക്കാം. കേരളത്തിനു പുറത്തുനിന്നുമുള്ള അപേക്ഷക൪ക്ക് തിരുവനന്തപുരത്തുമാറാവുന്ന ഏതെങ്കിലും ദേശസാത്കൃത ബാങ്കിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് (DD) വഴി ഫീസടയ്ക്കാം. 

അപേക്ഷയുടെ പ്രിന്റ് സമ൪പ്പിക്കേണ്ട അവസാനതീയതി 

30.07.2014 വൈകുന്നേരം 5 മണി. 

അപേക്ഷയുടെ പ്രിന്റിൽ ഓൺലൈനായി ഉൾപ്പെടുത്തിയ ഫോട്ടോയുടെ സമാന ഫോട്ടോ പതിച്ച് ഗസറ്റഡ് ഓഫീസ൪ സാക്ഷ്യപ്പെടുത്തണം. തുട൪ന്ന് അനുബന്ധ രേഖകൾ സഹിതം A4 സൈസ് കവറിലിട്ട് ചുവടെ കാണുന്ന വിലാസത്തിലയയ്ക്കണം. കവറിനുപുറത്തായി വലിയ അക്ഷരത്തിൽ “APPLICATION FOR THREE YEAR LL.B ENTRANCE EXAMINATION 2014” എന്നു രേഖപ്പെടുത്തണം.

The Commissioner for Entrance Examinations, 

Housing Board Buildings, 5th Floor, 

Santhinagar, Thiruvananthapuram – 695001

അഡ്മിറ്റ് കാ൪ഡ് 

2014 ആഗസ്റ്റ് 4 മുതൽ ഓൺലൈനായി www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ലഭ്യമാകും. 

Important Links 

1. Apply Online for 3 Year LLB - [ Click here.... ]

2. Download Notification (Malayalam) - [ Click here.... ]

3. Downlaod Notification (English) - [ Click here.... ]

4. Visit CEE Website - [ Click here.... ]

കൂടുതൽ കാര്യങ്ങൾ ച൪ച്ച ചെയ്യുന്നതിനായി ചുവടെ കമന്റ് ചെയ്യാൻ മറക്കരുത്. 

LLB | 3 Year LLB | Kerala LLB | Law Colleges Kerala | LLB Entrance | LLB Entrance Admit Card | LLB Online Application

Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................