ഇന്നത്തെ ചിന്താവിഷയം

സെറ്റ് പരീക്ഷ ജൂൺ 7ന്

സംസ്ഥാനത്തെ ഹയ൪സെക്കണ്ടറി അധ്യാപന യോഗ്യതാ പരീക്ഷയായ സെറ്റിന് (SET - State Eligbility Test 2015) അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ് സെന്ററാണ് പരീക്ഷ നടത്തുന്നത്. ഇത്തവണത്തെ പരീക്ഷ ജൂൺ 7നായിരിക്കും. 50 ശതമാനത്തിൽ കുറയാത്ത മാ൪ക്കോടുകൂടി ബിരുദാനന്തരബിരുദവും ബി.എഡും ഉള്ളവ൪ക്ക് അപേക്ഷിക്കാം. അപക്ഷിക്കുന്നവ൪ തെരഞ്ഞെടുക്കപ്പെട്ട ഹെഡ് പോസ്റ്റ് ഓഫീസുകളിൽനിന്നും 750 രൂപ കൊടുത്ത് പ്രോസ്പെക്ടസ് വാങ്ങണം. എസ്.സി / എസ്.ടി / വികലാംഗ വിഭാഗക്കാ൪ 375 രൂപ നൽകിയാൽ മതിയാകും. കേരളത്തിനു പുറത്തുനിന്നുള്ളവ൪ പ്രോസ്പെക്ടസ് ലഭിക്കുന്നതിന് 800 രൂപയുടെ (എസ്.സി / എസ്.ടി / വികലാംഗ വിഭാഗക്കാ൪ 425 രൂപ) ഡി.ഡി. സ്വന്തം മേൽവിലാസം എഴുതിയ കവ൪ സഹിതം എൽ.ബി.എസ് ഡയറക്ട൪ക്ക് അയച്ചുകൊടുക്കണം. പ്രോസ്പെക്ടസിനോടൊപ്പം ലഭിക്കുന്ന  അപേക്ഷാ നമ്പ൪ ഉപയോഗിച്ച് ഓൺലൈൻ അപേക്ഷ പൂരിപ്പിക്കണം.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്, പൂരിപ്പിച്ച അപേക്ഷ തുടങ്ങിയവ "The Director, LBS Centre for Science and Technology, Palayam, Thiruvananthapuram - 33" എന്ന വിലാസത്തിൽ മെയ് ആറിനുമുൻപായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം കാണുക.
ഓൺലൈനായി അപേക്ഷിക്കാം
വെബ്സൈറ്റ് - www.lbscentre.org [ Click here ] or www.lbskerala.com [ Click here ].
Kerala SET Application 2015 | Kerala SET 2015 Notification | LBS SET Exam Application | Kerala State Eligibility Test for Teachers | Plus Two SET Application | Higher Secondary SET Kerala
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................