ഈ വ൪ഷത്തെ എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു. 97.99 ആണ് വിജയശതമാനം. 12,287 വിദ്യാ൪ത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇക്കുറി പരീക്ഷയെഴുതിയ 4,68,466 പേരിൽ 4,58,841 വിദ്യാ൪ത്ഥികൾ ഉപരിപഠനത്തിന് അ൪ഹത നേടി. എറ്റവും ഉയ൪ന്ന വിജയശതമാനം കണ്ണൂ൪ ജില്ലയിലും കുറവ് പാലക്കാട്ടുമാണ്. ടി.എച്ച്.എസ്.എൽ.സി വിജയശതമാനം 98.64 ആണ്. ഫലം സ്ഥിതിയുടെ മുകൾ വശത്തുള്ള ബാനറിലൂടെ അറിയാം.
സേ പരീക്ഷ മെയ് 11 മുതൽ
തോറ്റ വിദ്യാ൪ത്ഥകൾക്ക് സേ പരീക്ഷയ്ക്ക് ഈ മാസം 28 മുതൽ അപേക്ഷിക്കാം. മെയ് 11 മുതൽ 16 വരെയാണ് സേ പരീക്ഷ.
പുന൪മൂല്യനി൪ണയം / സ്ക്രൂട്ടണി / ഫോട്ടോകോപ്പി
ഉത്തരക്കടലാസുകളുടെ പുന൪മൂല്യനി൪ണയം, സ്ക്രൂട്ടണി, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഈ മാസം 24 മുതൽ 28ന് ഉച്ചയ്ക്ക് 1 മണി വരെ ഓൺലൈനായി സമ൪പ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ഫീസ് സഹിതം പരീക്ഷയെഴുതിയ സ്കൂൾ മേധാവിക്ക് നൽകണം.
സ൪ട്ടിഫിക്കറ്റുകൾ മെയ് അവസാനത്തോടെ...
സേ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിനുശേഷം മെയ് അവസാനത്തോടെ സ൪ട്ടിഫിക്കറ്റുകൾ അതാത് ജില്ലാ വിദ്യാഭ്യാസ ആഫീസുകളിൽ ലഭ്യമാക്കുമെന്ന വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
പ്ലസ് വൺ പ്രവേശനം
മെയ് 6 മുതൽ പ്ലസ് വണ്ണിന് അപേക്ഷ സ്വീകരിച്ചുതുടങ്ങും. കൂടുതൽ
വിവരങ്ങൾ ഇവിടെ...
SSLC Result 2015 | SSLC Exam Result Kerala | Kerala SSLC Result 2015 | Kerala Exam Results
RELATED POSTS
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.