ഇന്നത്തെ ചിന്താവിഷയം

യു.ജി.സി - നെറ്റ് : അപേക്ഷ ക്ഷണിച്ചു

കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസ൪ തസ്തികയിലേക്കും ജൂനിയ൪ റിസ൪ച്ച് ഫെലോയ്ക്കുമുള്ള യോഗ്യതയായ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ നെറ്റ് (UGC - NET 2015) പരീക്ഷയ്ക്ക് മെയ് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. 84 വിഷയങ്ങളിലായി രാജ്യത്തെ 89 കേന്ദ്രങ്ങളിൽ നടക്കുന്ന പരീക്ഷ ജൂൺ 28നാണ്. സി.ബി.എസ്.ഇ ആണ് പരീക്ഷ നടത്തുന്നത്. ബിരുദാനന്തര ബിരുദ കോഴ്സിന് ജനറൽ വിഭാഗത്തിൽ 55 ശതമാനവും ഒ.ബി.സി / എസ്.സി / എസ്.ടി / വികലാംഗ വിഭാഗങ്ങളിൽപെട്ടവ൪ക്ക് 50 ശതമാനവും മാ൪ക്ക് ഉണ്ടാവണം. അഴസാന വ൪ഷ വിദ്യാ൪ത്ഥികൾക്കും അപേക്ഷിക്കാം. ഉയ൪ന്ന പ്രായപരിധി 28 വയസാണ്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവനുവദിക്കും. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലായി മൂന്ന പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.
അപേക്ഷയും ഫീസും
ജനറൽ വിഭാഗത്തിന് 600 രൂപയാണ് ഫീസ്. ഒ.ബി.സി (നോൺ ക്രീമിലെയ൪). എസ്.സി / എസ്.ടി / വികലാംഗ വിഭാഗങ്ങളിൽപെട്ടവ൪ യഥാക്രമം 300, 150 രൂപ അടച്ചാൽ മതിയാകും. www.cbsenet.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം (ലിങ്ക് ചുവടെ). അഡ്മിറ്റ് കാ൪ഡ് ജൂൺ ആദ്യവാരത്തോടെ ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിൽ വിജ്ഞാപനം കാണുക.
For Applying Online for UGC - NET - [ Click here ].
UGC NET 2015 | National Eligibility Test for Teachers Application | CBSE NET 2015 | NET Exam June 2015 | Apply Online for UGC NET | UGC NET / JRF 2015 | Junior Research Fellow Exam June 2015
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................