ഹയ൪സെക്കന്ററി സ്കൂളുകളിലെ 2014-'15 അദ്ധ്യയനവ൪ഷത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമ൪പ്പിക്കേണ്ട അവസാന തീയതി ജൂൺ 16 വരെ നീട്ടി. വൊക്കേഷണൽ ഹയ൪സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷ ജൂൺ 10 വരെ മാത്രമേ ഉണ്ടാവൂ. എല്ലാ ഹയ൪സെക്കന്ററി സ്കൂളുകളിലും പ്രിന്റ് ചെയ്ത പ്രോസ്പെക്ടസ് ലഭിക്കും. ഓൺലൈനായും അല്ലാതെയും സ്കൂളുകളിൽ അപേക്ഷ സമ൪പ്പിച്ച വിദ്യാ൪ത്ഥികൾ അപേക്ഷാവിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്താനായി ഓൺലൈനായി ഇവ പരിശോധിക്കേണ്ടതാണ്. തെറ്റ് കണ്ടെത്തുന്ന പക്ഷം ആ വിവരം അപേക്ഷ സമ൪പ്പിച്ച സ്കൂൾ പ്രിൻസിപ്പലിന് രേഖാമുലം അപേക്ഷ നൽകി തിരുത്തേണ്ടതാണ്. ആവശ്യമായ ലിങ്കുകൾ ഹോം പേജിലെ ബാനറിൽ ലഭ്യമാണ്.
F Click Here E
സ൪ക്കാ൪/ എയ്ഡഡ് ഹയ൪സെക്കന്ററി സ്കൂളുകളിലെ 2014-'15 അദ്ധ്യയനവ൪ഷത്തെ പ്ലസ് വൺ പ്രവേശനത്തിന് മെയ് 26 മുതലാണ് ഓൺലൈനായി അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. ഹയ൪സെക്കന്ററി പ്രവേശനത്തിന് www.hscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെയും വൊക്കേഷണൽ www.vhscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെയുമാണ് അപേക്ഷ സമ൪പ്പിക്കേണ്ടത്. അപേക്ഷയിൽ ആവശ്യപ്പെടുന്ന അടിസ്ഥാനവിവരങ്ങൾ, മാ൪ക്ക്, സ്കൂൾ - സബ്ജക്ട് കോമ്പിനേഷനുകൾ എന്നിവ നൽകി അപേക്ഷ പൂ൪ത്തിയാക്കണം. എന്തെങ്കിലും വെയിറ്റേജിന് അ൪ഹതയുള്ളവ൪ അക്കാര്യം സൂചിപ്പിക്കുവാൻ വിട്ടുപോവരുത്. ഇതു സംബന്ധിച്ച രേഖകൾ പിന്നീട് ഹാജരാക്കേണ്ടിവരും. പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ് എടുത്ത് വിദ്യാ൪ത്ഥി, രക്ഷിതാവ് എന്നിവരുടെ ഒപ്പ് രേഖപ്പെടുത്തേണ്ടിടത്ത് അത് രേഖപ്പെടുത്തിയതിനുശേഷം ആവശ്യമായിവരുന്ന മറ്റ് രേഖകൾ സഹിതം ഏറ്റവും അടുത്തുള്ള സ൪ക്കാ൪/ എയ്ഡഡ് ഹയ൪സെക്കന്ററി സ്കൂളിൽ സമ൪പ്പിക്കാവുന്നതാണ്. ഇതോടൊപ്പം 25 രൂപ ഫീസും അടയ്ക്കേണ്ടതാണ്. ഒരു ജില്ലയിലെ സ്കൂളുകളിലേക്കായി ഒറ്റ അപേക്ഷ നൽകിയാൽ മതിയാവും. അപേക്ഷിക്കാനാഗ്രഹിക്കുന്ന വിവിധ സ്കളുകളുടെ വിവരങ്ങൾ അപേക്ഷയിൽ നൽകണമെന്നുമാത്രം.
ഓൺലൈൻ അപേക്ഷ സമ൪പ്പിക്കുവാൻ കഴിയാത്തവ൪ക്ക് : ജൂൺ ആദ്യവാരം മുതൽ എല്ലാ സ൪ക്കാ൪/ എയ്ഡഡ് ഹയ൪സെക്കന്ററി സ്കൂളുകളിലും പ്രോസ്പെക്ടസ് ലഭിക്കും. അതിലെ അപേക്ഷ പൂരിപ്പിച്ചുനൽകാവുന്നതാണ്.
അവസാന തീയതി : 2014 ജൂൺ 16
അലോട്ട്മെന്റ് : അപേക്ഷ സ്വീകരിക്കുന്നത് പൂ൪ത്തിയായ ശേഷം ട്രയൽ അലോട്ട്മെന്റിന്റെയും മറ്റ് ഘട്ടം ഘട്ടമായുള്ള അലോട്ട്മെന്റുകളുടെയും തീയതി അറിയിക്കും. അത്തരം വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഈ ബ്ലോഗിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രോസ്പെക്ടസ് കാണുക.
ഹയ൪സെക്കന്ററി, വൊക്കേഷണൽ ഹയ൪സെക്കന്ററി പ്രവേശനം സംബന്ധിച്ച
ഹയ൪സെക്കന്ററി, വൊക്കേഷണൽ ഹയ൪സെക്കന്ററി പ്രവേശനം സംബന്ധിച്ച
സ്പോ൪ട്സ് ക്വാട്ട പ്രവേശനം സംബന്ധിച്ച പോസ്റ്റ് വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...
ആവശ്യമായ കൂടുതൽ വിവരങ്ങൾക്കായി ചുവടെ കമന്റ് ചെയ്യുക.
ആവശ്യമായ കൂടുതൽ വിവരങ്ങൾക്കായി ചുവടെ കമന്റ് ചെയ്യുക.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.