എം.ജി സ൪വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആ൪ട്സ് ആന്റ് സയൻസ്
കോളേജുകളിലേക്ക് ഡിഗ്രി ഏകജാലക പ്രവേശനത്തിന്റെ ഒന്നാം അലോട്‌മെന്റ് ലിസ്റ്റ്
പ്രസിദ്ധീകരിച്ചു. അലോട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാ൪ത്ഥികളും അലോട്‌മെന്റ്
മെമ്മോയും, ചെല്ലാനും ഡൗൺലോഡ് ചെയ്ത് ഫീസ് തെരഞ്ഞെടുത്ത എസ്.ബി.ടി ശാഖകളില്‍ ഒടുക്കി
അസ്സൽ സ൪ട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട കോളേജുകളില്‍ ജൂണ്‍ 24നകം റിപ്പോ൪ട്ട് ചെയ്യേണ്ടതാണ്.
ജനറല്‍ വിഭാഗത്തിന് 455 രൂപയും, എസ്.സി
/ എസ്.ടി വിദ്യാ൪ത്ഥികൾക്ക് 100 രൂപയുമാണ് ഫീസ്. ഫീസ് ജൂണ്‍ 23 വരെ എസ്.ബി.ടി ശാഖകൾ വഴി ബാങ്കിന്റെ പ്രവ൪ത്തന സമയത്തിനുള്ളിൽ
ഒടുക്കേണ്ടതാണ്. ഒന്നാമത്തെ ഓപ്ഷന്‍ ലഭിച്ച വിദ്യാ൪ത്ഥികൾ അതാത് കോളേജിൽ
റിപ്പോര്ട്ട് ചെയ്ത് ട്യൂഷൻ ഫീസും മറ്റു
ഫീസുകളും അടച്ച് സ്ഥിര പ്രവേശനം നേടണം. ഉയ൪ന്ന ഓപ്ഷനുകൾ റദ്ദാക്കി സ്ഥിരപ്രവേശനം
നേടാനാഗ്രഹിക്കുന്ന വിദ്യാ൪ത്ഥികളും ഇത്തരത്തിൽ ഫീസടയ്ക്കണം. താഴെയുള്ള
ഓപ്ഷനുകളില്‍ അലോട്‌മെന്റ് ലഭിച്ച വിദ്യാ൪ത്ഥികൾ അവ൪ക്ക് ലഭിച്ച കോളേജിലെ അലോട്ട് ചെയ്യപ്പെട്ട
പ്രോഗ്രാമിൽ സ്ഥിരപ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തങ്ങലുടെ ഉയ൪ന്ന ഓപ്ഷനുകൾ റദ്ദാക്കേണ്ടതാണ്. അല്ലാത്തപക്ഷം,
തുടര്‍ അലോട്‌മെന്റിൽ അവരെ പരിഗണിക്കുന്നതായിരിക്കും. അലോട്‌മെന്റ്
ലഭിച്ച എസ്.സി / എസ്ടി വിദ്യാ൪ത്ഥികൾ തങ്ങളുടെ ഉയ൪ന്ന ഓപ്ഷനുകൾ നിലനി൪ത്താൻ ആഗ്രഹിക്കുന്ന പക്ഷം, സ്‌പെഷ്യൽ
ഓൺലൈൻ അലോട്‌മെന്റുകളിലും താല്ക്കാലിക പ്രവേശനം നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾ www.cap.mgu.ac.in
എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഹെൽപ് ലൈന്‍ നമ്പറുകൾ 0481 6060014,
6065004, 2732282.
കൂടുതൽ കാര്യങ്ങൾ ച൪ച്ച ചെയ്യാൻ ചുവടെ കമന്റ് ചെയ്യുക.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.