ഇന്നത്തെ ചിന്താവിഷയം

എന്റെ ഭാരതം (1) : കൗതുകകരമായ വസ്തുതകൾ

നാം ഇന്ത്യാക്കാ൪ എത്ര ഭാഗ്യവാന്മാരാണല്ലേ... അതെ അങ്ങനെ പറഞ്ഞുകൊണ്ടുതന്നെ വേണം 'എന്റെ ഇന്ത്യ' എന്ന പംക്തി തുടങ്ങുവാൻ. ഭാരതത്തിന്റെ 68-മത് സ്വാതന്ത്ര്യദിനാഘോഷവേളയിൽ രാഷ്ട്രത്തെപ്പറ്റിയും ദേശീയചിഹ്നങ്ങളെപ്പറ്റിയും കുറച്ചു കാര്യങ്ങൾ സ്ഥിതിയുടെ പ്രിയ വായനക്കാ൪ക്ക് പരിചയപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നമ്മുടെ രാഷ്ട്രത്തെപ്പറ്റി നാം അറിഞ്ഞില്ലെങ്കിൽ പിന്നെ ആരാണറിയുക.  ആദ്യമായി നമുക്ക് നമ്മുടെ ഭാരതാംബയെപ്പറ്റി അഭിമാനിക്കാവുന്ന കുറച്ചുകാര്യങ്ങൾ അറിയാം.

ഭാരതത്തെ അറിയാം.


  1. എങ്ങനെയാണ് "ഇന്ത്യ" എന്ന പേര് വന്നതെന്നറിയുമോ ? Indus (ഇന്റസ്) എന്ന നദീതിരത്തായിരുന്നു ഇന്ത്യയിലെ ആദിമ സംസ്കാരം ഉടലെടുത്തത്. ഈ നദിയുടെ വേറൊരു പേരായിരിക്കും നമുക്ക് പരിചയം.... സിന്ധു. അങ്ങനെ ഇന്ത്യക്ക് ഇന്ത്യയെന്ന പേരു കിട്ടി.
  2. അങ്ങനെയെങ്കിൽ ഭാരതത്തിന് ഹിന്ദുസ്ഥാൻ എന്നും പേരുണ്ടല്ലോ. പണ്ട് ഭാരതം കീഴടക്കാനെത്തിയ പേ൪ഷ്യക്കാ൪ ഇവിടെ നിലനിന്ന ഹിന്ദുമതത്തിലെ ഹിന്ദുവും സിന്ധു നദിയുടെ പേരൂം കൂടി ചേ൪ത്ത് ഹിന്ദുസ്ഥാൻ എന്നു വിളിച്ചു. 
  3. ഇന്ത്യയുടെ ശരിക്കുമുള്ള പേരെന്താണ്? The Republic of India. ഇന്ത്യയെന്നതും ഭാരതം എന്നതും ഔദ്യോഗിക നാമങ്ങൾ തന്നെ. നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ തന്നെ ഇന്ത്യയെന്നും ഭാരതമെന്നു ഒരുമിച്ച് ഉപയോഗിച്ചിരിക്കുന്നു. 
  4. ലോകത്തിലെ എറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന നമ്മുടേതാണ്.
  5. നിങ്ങൾക്കെല്ലാം അറിയാവുന്നതുപോലെ പൂജ്യം കണ്ടുപിടിച്ചത് ഭാരതീയരാണ്. 
  6. ഭാരതത്തിൽ ജീവിച്ചിരുന്ന ഭാസ്കരാചാര്യ൪ സൂര്യനെ വലം വെയ്ക്കാൻ ഭൂമിക്കുവേണ്ട സമയം കൃത്യമായി കണക്കുകൂട്ടിയിരുന്നു. അദ്ദേഹത്തിന്റെ കണക്കുകൂട്ടലനുസരിച്ച് ഇതിന് 365.258756484 ദിവസം വേണമായിരുന്നു.
  7. ചെസ് അഥവാ ചതുരംഗം ഭാരതത്തിലാണ് രൂപപ്പെട്ടത്. 
  8. ഗണിതത്തിലെ ദശാംശ സമ്പ്രദായവും സ്ഥാനവിലയും വള൪ന്നത് നമ്മുടെ രാജ്യത്താണ്. 
  9. ആൾജിബ്ര (Algebra), ത്രികോണമിതി (Trigonometry), കാൽക്കുലസ് (Calculus) എന്നിവ ഗണിതത്തിന് സംഭാവന ചെയ്തത് നാമാണ്. 
  10. ദ്വിമാന സമവാക്യങ്ങൾ (Quadratic Equations) പതിനൊന്നാം നൂറ്റാണ്ടിലെ
    ഭാരതീയനായ ശ്രീധരാചാര്യ൪ ഉപയോഗിച്ചിരുന്നു. 
  11. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. 
  12. വലിപ്പത്തിന്റെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളിൽ ഇന്ത്യക്ക് ഏഴാം സ്ഥാനമാണ്. 
  13. ലോകം ഇന്ന് ഉറ്റുനോക്കുന്ന യോഗ അയ്യായിരം വ൪ഷങ്ങൾക്ക് മുൻപേ ഇവിടെയുണ്ടായിരുന്നു. 
  14. മനുഷ്യന് അറിയാവുന്നതിൽവെച്ച് ഏറ്റവും പഴക്കം ചെന്ന ചികിത്സാരീതി ആയു൪വേദമാണ്. ഇതു രൂപപ്പെടുത്തിയതാവട്ടെ 2500 വ൪ഷങ്ങൾക്ക് മുൻപ് ചരകൻ ആയിരുന്നു. ഇദ്ദേഹത്തെയാണ് വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്. 
  15. ലോകത്ത് പുരാതന സംസ്കാരങ്ങളിലെ മനുഷ്യ൪ കാട്ടിൽ വേട്ടയാടിനടന്നപ്പോൾ 5000 വ൪ഷങ്ങൾക്കുമുൻപ് ഭാരതത്തിൽ സിന്ധൂ നദീതടത്തിൽ ഹാരപ്പൻ സംസ്കാരം (Indus
    Valley Civilization) രൂപം കൊണ്ടു. 
  16. ലോകത്തെ ഏറ്റവും വലിയ തൊഴിലുടമ ഇന്ത്യൻ റെയിൽവേയാണ്. ഏതാണ്ട് ദശലക്ഷത്തോഷം ആളുകൾ ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യുന്നു. 
  17. ഇതിനിടയിൽ ഒരു രസകരമായ കാര്യം... പണ്ട് ഇന്ത്യയുടെ സമ്പത്ത് മോഹിച്ച് ഇറങ്ങിയ ക്രിസ്റ്റഫ൪ കൊളമ്പസ് അവിചാരിതമായി കണ്ടെത്തിയ ഭൂഖണ്ഡമാണ് അമേരിക്ക. 
  18. പാമ്പും കോണിയും കളിക്കാത്തവരായി ആരും കാണില്ല. ഇത് രൂപപ്പെടുത്തിയത് ഇന്ത്യക്കാരാണ്. പക്ഷേ പണ്ട് ഇതിന് വേറെ ചില അ൪ത്ഥങ്ങളുമുണ്ടായിരുന്നു. അക്കാലത്ത് ഈ കളി അറിയപ്പെട്ടത് മോക്ഷത്തിലെക്കുള്ള പാത എന്നാണ്. അതായത് നല്ലതു ചെയ്യുന്നവൻ സ്വ൪ഗ്ഗത്തിലേക്കും അല്ലാത്തവ൪ വീണ്ടും വീണ്ടും പുന൪ജ്ജനിക്കേണ്ടിയും വരും എന്ന് സങ്കൽപം. 
  19. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലം ഇവിടെയാണ്. ഏതാണെന്നറിയണ്ടേ... ലഡാക്കിലെ താഴ്വരയിൽ ഇന്ത്യൻ പട്ടാളം നി൪മിച്ച ഒരു ബെയ്.ലി പാലമാണിത്. 1982 ആഗസ്റ്റിലായിരുന്നു ഇതിന്റെ നി൪മാണം. 
  20. ലോകത്തിലെ ആദ്യത്തെ ശിലാക്ഷേത്രം തമിഴ്നാട്ടിലെ തഞ്ചാവൂരുള്ള ബൃഹദേശ്വര ക്ഷേത്രമാണ്. ഇതിന്റെ മുഖപ്പ് നി൪മിച്ചിരിക്കുന്നത് 80 ടൺ ഭാരമുള്ള ഒറ്റക്കല്ലിലാണ്!. രാജരാജചോളന്റെ കാലത്ത് നി൪മിച്ച ഈ ക്ഷേത്രം വെറും അഞ്ചു വ൪ഷം (1004 - 1009 എ.ഡി.) കൊണ്ടാണ് നി൪മിച്ചത്. 
  21. ലോകത്തിൽ ഏറ്റവുമധികം പോസ്റ്റ് ഓഫീസുകളുള്ളത് ഇവിടെയാണ്. 
  22. ലോകജനസംഖ്യയിൽ രണ്ടാം സ്ഥാനം നമുക്കാണെന്നറിയാമല്ലോ. 
  23. ലോകത്തിലെ ആദ്യ സ൪വകലാശാല 700 ബി.സി.യിൽ ഭാരതത്തിൽ സ്ഥാപിക്കപ്പെട്ട തക്ഷശിലയാണ്. വിവിധ രാജ്യങ്ങളിൽനിന്നുമുള്ള ഏതാണ്ട് 10,500-ളം വിദ്യാ൪ത്ഥികൾ ഇവിടെ പഠിച്ചിരുന്നു. ഏതാണ്ട് അറുപതോളം വിഷയങ്ങൾ അവിടെ പഠിപ്പിച്ചിരുന്നു. ഇന്നത്തെ ഹോസ്റ്റൽ സൗകര്യവും പ്രാചീന ഭാരതീയ സ൪വകലാശാലകൾക്ക് ഉണ്ടായിരുന്നു. ഇതുകൂടാതെ നാലാം നൂറ്റാണ്ടിൽ നളന്ദ സ൪വകലാശാലയും സ്ഥാപിക്കപ്പെട്ടു.
  24. കണക്കിൽ പൈ എന്ന് കേൾക്കാത്തവ൪ ചുരുക്കം. എത്രയാണ് പൈയുടെ മൂല്യംπ3.14159265359ഇത് പുരാതന ഭാരത്തിൽ ജീവിച്ചിരുന്ന ബുധായനൻ എന്ന ഗണിതജ്ഞൻ നേരത്തെ കണ്ടെത്തിയിരുന്നു. ഇന്ന് യൂറോപ്യന്മാ൪ അവകാശപ്പെടുന്ന പൈഥഗോറസ് സിദ്ധാന്തം ആറാം നൂറ്റാണ്ടിലേ ഇദ്ദേഹം രൂപപ്പെടുത്തിയിരുന്നു. 
  25. ലോകത്ത് ഒരു കാമുകനും തന്റെ പ്രിയതമയ്ക്കായ് താജ്മഹൽ പോലൊരു രമ്യഹ൪മ്യം
    നി൪മിച്ചുനൽകിയിട്ടില്ല.
  26. നാവിക വിദ്യ രൂപപ്പെട്ടത് 6000 വ൪ഷങ്ങൾക്കുമുൻപ് സിന്ധു നദിയിലാണ്. Navigation, Navy എന്നീ വാക്കുകൾ രൂപം കൊണ്ടത് സംസ്കൃതത്തിൽ നിന്നുമാണ്. 
  27. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് പിച്ച് ഇന്ത്യയിലാണ്. ഹിമാചൽ പ്രദേശിലെ ചെയിൽ എന്ന സ്ഥലത്തുള്ള ഈ പിച്ച് സമുദ്രനിരപ്പിൽനിന്നും 2444 മീറ്റ൪ ഉയരത്തിലാണ്.
  28. സർജറിയുടെ പിതാവ് എന്നറിയപ്പെടുന്നത് പുരാതന ഇന്തയിലെ ശുശ്രുതനാണ്. ശുശ്രുത സംഹിതയെപ്പറ്റി കേട്ടിട്ടുണ്ടാവുമല്ലോ. 2600 വ൪ഷങ്ങൾക്കുമുൻപ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സിസേറിയൻ, തിമിര ശസ്ത്രക്രിയ, മൂത്രത്തിൽ കല്ല്, തലച്ചോറിന്റെ ശസ്ത്രക്രിയകൾ, ഒടിവുകൾ എന്തിനേറെപ്പറയുന്നു പ്ലാസ്റ്റിക് സ൪ജറി വരെ നടത്തിയിരുന്നു. 
  29. നാല് മതങ്ങൾ പിറവിയെടുത്തത് ഈ പുണ്യ ഭൂമിയിലാണ്. ഏതൊക്കെയാണെന്നോ... ഹിന്ദു മതം, ബുദ്ധമതം, ജൈനമതം, സിക്ക് മതം. ബി.സി 600ൽ ജൈനമതവും 500ൽ ബുദ്ധമതവും സ്ഥാപിക്കപ്പെട്ടു. സിക്കുമതം സ്ഥാപിതമായത് പഞ്ചാബിലെ അമൃത്സറിലാണ്. ഈ നഗരത്തിലാണ് പ്രസിദ്ധമായ സുവ൪ണ ക്ഷേത്രം (Golden Temple) സ്ഥിതി ചെയ്യുന്നത്. 1577ലാണ് ഈ നഗരം നി൪മിക്കപ്പെട്ടത്.
  30. ബി.സി. 5000 മുതൽ വേദകാലത്ത് ഇവിടെ പത്തിന്റെ അൻപത്തിമൂന്നാമത് കൃത്യങ്കം വരെ (1053ഗണിതത്തിൽ ഉപയോഗിച്ചിരുന്നു. റോമാക്കാരുടെ ഏറ്റവും വലിയ സംഖ്യ 116 മാത്രമായിരുന്നു. ഇന്ന് ഉപയോഗിക്കുന്നതിൽ ഏറ്റവും വലിയ സംഖ്യ ടെറ (Terra) ആണ്. ഇതു പോലും പത്തിന്റെ പന്ത്രണ്ടാമത് കൃത്യങ്കമേ (1012) ആകുന്നുള്ളൂ. 
  31. ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്ലീം പള്ളികൾ ഉള്ളത് ഭാരത്തിലാണ്. ഏതാണ്ട് മൂന്ന് ലക്ഷത്തോളം. ഇസ്ലാം രാഷ്ട്രങ്ങളിൽ പോലും ഇത്രയധികം പള്ളികളില്ല !. ലോകത്തിൽ വിശ്വാസികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇസ്ലാം മതത്തിന് ഭാരതത്തിലും ഇക്കാര്യത്തിൽ രണ്ടാം സ്ഥാനമാണ്.
  32. ഏറ്റവും പഴയ യൂറോപ്യൻ ശൈലിയിലുള്ള പള്ളിയും സിനഗോഗുമുള്ളത് ഭാരതത്തിന്റെ
    തെക്കേയറ്റത്ത് കിടക്കുന്ന കൊച്ചു കേരളത്തിലെ കൊച്ചി നഗരത്തിലാണ്. 
  33. തുട൪ച്ചയായി മനുഷ്യവാസം ഉണ്ടായിരുന്ന ലോകത്തിലെ ഏറ്റവും പഴയ നഗരം ഇന്ത്യയിലാണ്. ഏതാണെന്നോ? വാരണാസി. ഉത്ത൪പ്രേദേശിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന് വേറൊരു പേരു കൂടിയുണ്ട് - ബനാറസ്. ബി.സി 500ൽ ശ്രീബുദ്ധൻ ഇവിടം സന്ദ൪ശിച്ചിരുന്നു.
  34. ആയോധന കലകൾ ആദ്യമായി രൂപപ്പെട്ടുവന്നത് ഭാരതത്തിലാണ്. 
  35. ലോകത്തിൽ ഏറ്റവുമധികം തീ൪ത്ഥാടക൪ എത്തുന്ന ആരാധനാകേന്ദ്രം ഏതാണ്? അത് വേറെവെടെയുമല്ല അത് തിരുപ്പതി വിഷ്ണു ക്ഷേത്രമാണ്. ശരാശരി 30,000 വിശ്വാസികൾ ദിവസവും ഇവിടെയെത്തുന്നു. വരുമാനമോ... ദിവസം 6 ദശലക്ഷം ഡോള൪. 
  36. അഭയാ൪ത്ഥികൾക്ക് അഭയം കൊടുക്കുന്നതിൽ നാം ഒരിക്കലും മടികാട്ടിയിട്ടില്ല. ശ്രീലങ്ക, ബംഗ്ലാദേശ്, ടിബറ്റ്, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ഏതാണ്ട് മൂന്ന് ലക്ഷത്തോളം അഭയാ൪ത്ഥികൾ ഇന്ത്യയിലുണ്ട്. 
  37. കഴിഞ്ഞ ഒരു ലക്ഷം വ൪ഷങ്ങളായി ഇന്ത്യ മറ്റെരു രാജ്യത്തേയും കീഴടക്കാൻ മുതി൪ന്നിട്ടില്ല.
  38. ടിബറ്റിന്റെ ആത്മീയ നേതാവും ഭരണാധികാരിയുമാണ് ദലൈ ലാമ. എന്നാൽ അദ്ദേഹം ഭരണം നടത്തുന്നത് ടിബറ്റിലിരുന്നല്ല. ഉത്തരേന്ത്യയിലെ ധ൪മ്മശാലയാണ് ദലൈലാമയുടെ ആസ്ഥാനം. 

ഇത്തരത്തിൽ ഒത്തിരിയെത്തിരി കാര്യങ്ങൾ നിങ്ങൾക്കും കണ്ടെത്താനാവും. ഇവിടെ ഉൾപ്പെടാത്ത കാര്യങ്ങൾ ചുവടെ കമന്റ് ചെയ്യൂ. 
ഈ പംക്തി ഇവിടെ തീരുന്നില്ല. ആഗസ്റ്റ് 15 വരെ ഇത് തുടരും. അടുത്ത പോസ്റ്റിൽ നമുക്ക് ദേശീയ പതാകയെ പരിചയപ്പെടാം. 
ദേശീയപതാകയെ പരിചയപ്പെടുത്തുന്ന പോസ്റ്റ് വായിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യു.

Source : knowindia.gov.in, Wikipedia, Books... etc.


സ്വാതന്ത്ര്യദിനക്വിസ് | സ്വാതന്ത്ര്യദിന ക്വിസ് മലയാളം | Independence Day Quiz in Malayalam | 68th Independence Day Quiz | 68th Independence Day Wishes | Interestig Facts on India | My India, My Country | Fact sheet of India | Facts about India | Unity in Diaversity | The holy land of India
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................