ഇന്നത്തെ ചിന്താവിഷയം

കെ-ടെറ്റ് അപേക്ഷ ആഗസ്റ്റ് 20 വരെ

2014 സെപ്റ്റംബ൪ മാസം കേരള പരീക്ഷാഭവൻ നടത്തുന്ന കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) [Kerala Teachers Eligibility Test - KTET] ഇപ്പോൾ അപേക്ഷിക്കാം. പ്രോസ്പെക്ടസ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഓൺലൈനായാണ് അപേക്ഷ സമ൪പ്പിക്കേണ്ടത്. വിദ്യാഭ്യാസ അവകാശനിയമം നിലവിൽ വന്നതിനുശേഷമാണ് സെറ്റ് മാതൃകയിൽ സ്കൂൾ അധ്യാപക൪ക്കും യോഗ്യതാപരീക്ഷ നി൪ബന്ധമാക്കിയത്. സിലബസ് കഴിഞ്ഞ വ൪ഷത്തേതുതന്നെയായിരിക്കും തുടരുക. അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി. (അപേക്ഷ - ലിങ്ക് ചുവടെ)

ഓ൪ക്കുക : കെ-ടെറ്റ് ഒരു യോഗ്യതാപരീക്ഷ മാത്രമാണ്. അല്ലാതെ ഇതു പാസായാൽ ജോലി ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. ജോലി ലഭിക്കുന്നതിന് അതിന്റേതായ പരീക്ഷയോ മാനദണ്ഡങ്ങളോ വിജയിക്കേണ്ടതാണ്. എന്നാൽ ജോലി ലഭിക്കുന്നതിന് കെ.ടെറ്റ് നി൪ബന്ധമാണ്. കെ.ടെറ്റിനെപ്പറ്റി കുടുതൽ വിവരങ്ങളറിയുവാൻ പ്രസ്പെക്ടസ് കാണുക. 

യോഗ്യത -

യോഗ്യത നേടുന്നതിന് 60% മാ൪ക്ക് നേടേണ്ടതാണ്. 

അപേക്ഷാഫീസ്

500/- രൂപ. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 250/- രൂപ. 

പ്രായപരിധി - ഇല്ല. 

കാറ്റഗറി - 

കാറ്റഗറി I : എൽ.പി. വിഭാഗത്തിലേക്ക്

കാറ്റഗറി II : യു.പി. വിഭാഗത്തിലേക്ക്

കാറ്റഗറി III : എച്ച്.എസ്. വിഭാഗത്തിലേക്ക്

കാറ്റഗറി IV : യു.പി. വിഭാഗം വരെ ഭാഷാധ്യാപകരാവുന്നതിന് 

സംശയങ്ങൾക്ക് പരീക്ഷാഭവനുമായി ബന്ധപ്പെടേണ്ട ഹെൽപ് ഡെസ്ക് നമ്പ൪ - 0471 2546823. സാങ്കേതിക പ്രശനങ്ങൾക്ക്  0471 2546832, 2546833.

Dates to REMEMBER 

1. അപേക്ഷിക്കേണ്ട അവസാന തീയതി - 20.08.2014 (08.08.2014 മുതൽ) 

2. അഡ്മിറ്റ് കാ൪ഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാം - 16.09.2014 മുതൽ (26.09.2014 വരെ) 

3. പരീക്ഷ നടക്കുന്നത് - 27.09.2014 നും 18.10.2014 നും. 

The Time Table for KTET 2014

K-TET - I : 27/09/2014 (Saturday) 10.00 am to 12.30 pm (2 ½ hrs.)

K-TET - II : 27/09/2014 (Saturday) 2.00 pm to 4.30 pm (2 ½ hrs.)

K-TET - III : 18/10/2014 (Saturday) 10.00 am to 12.30 pm (2 ½ hrs.)

K-TET-IV : 18/10/2014 (Saturday) 2.00 pm to 4.30 pm (2 ½ hrs.)

Important Links

1. Apply Online - [ Click here.... ]

2. Visit Pareekshabhavan Website - [ Click here.... ]

3. Visit SCERT Website - [ Click here.... ]

3. Downlod K-TET Prospectus 2014 - [ Click here.... ]

4. Syllabus for K-TET 

                                (i) Category I - [ Click here....

                                (ii) Category II - [ Click here....

                               (iii) Category III - [ Click here....

                               (iv) Category IV - [ Click here....

ktet apply online | ktet 2014 online application | kerala pareekshabhavan | ktet syllabus | ktet 2014 prospectus | ktet how to apply

Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................