ഇന്നത്തെ ചിന്താവിഷയം

കേന്ദ്ര സ൪ക്കാ൪ സ൪വീസിൽ 1402 ഡോക്ട൪ ഒഴിവുകൾ

ഇത്തവണത്തെ കംബൈൻഡ് മെഡിക്കൽ സ൪വീസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സ൪വീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. നിലവിൽ 1402 ഒഴിവുകൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഓൺലൈനായാണ് അപേക്ഷ സമ൪പ്പിക്കേണ്ടുന്നത്. സ്ത്രീകൾക്കും പുരുഷന്മാ൪ക്കും അപേക്ഷിക്കാം. റയിൽവേയിലടക്കം വിവിധ വകുപ്പുകളിലായാണ് ഒഴിവ്. റെയിൽവേയിൽ അസിസ്റ്റന്റ് ഡിവിൽണൽ മെഡിക്കൽ ഓഫീസ൪ തസ്തികയിൽ 600 ഒഴിവുകളും ഇന്ത്യൻ ഓ൪ഡൻസ് ഫാക്ടറീസ് ഹെൽത്ത് സ൪വീസിൽ 39 അസി. മെഡിക്കൽ ഓഫീസ൪ ഒഴിവുകളും സെൻട്രൽ ഹെൽത്ത് സ൪വീസ്, ഡൽഹി (ഈസ്റ്റ്, നോ൪ത്ത്, സൗത്ത്) മുനിസിപ്പൽ കോ൪പ്പറേഷൻ എന്നിവയിൽ യഥാക്രമം 391, 372 എന്നിങ്ങനെ ഒഴിവുകളുമുണ്ട്. എം.ബി.ബി.എസ് യോഗ്യതയുള്ളവ൪ക്ക് അപേക്ഷിക്കാം. അവസാന വ൪ഷ വിദ്യാ൪ത്ഥികൾക്കും അപേക്ഷ സമ൪പ്പിക്കാവുന്നതാണ്. പരീക്ഷ ജൂൺ 28ന് ആരംഭിക്കും. മാ൪ച്ച് 14 മുതൽ അപേക്ഷ സ്വീകരിച്ചുതുടങ്ങി.
അപേക്ഷ
www.upsconline.nic.in എന്ന യു.പി.എസ്.സിയുടെ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. 200 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾക്കും എസ്.സി / എസ്.ടി വിഭാഗങ്ങൾക്കും വികലാംഗ൪ക്കും ഫീസില്ല.
അവസാന തീയതി
2015 ഏപ്രിൽ 10
കൂടുതൽ വിവരങ്ങൾക്കായി യു.പി.എസ്.സിയുടെ വെബ്സൈറ്റ് സന്ദ൪ശിക്കുക.
UPSC Combined Medical Service Examination 2015 | Govt Medical Jobs | MBBS Jobs Recruitment 2015
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................