ഇന്നത്തെ ചിന്താവിഷയം

എല്‍.ഡി.ക്ലര്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായി

കേരള പി.എസ്.സിയുടെ നിലവിലെ എൽ.ഡി.ക്ല൪ക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവ൪ക്ക് ആശ്വാസം പക൪ന്ന് എൽ.ഡി.സി സൂപ്പ൪ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് സ൪ക്കാ൪ ഉത്തരവായി. 2015 മാ൪ച്ചിനു ശേഷം എൽ.ഡി.സിയുടെ പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുന്ന സാഹചര്യത്തിൽ മുൻ ലിസ്റ്റിലുൾപ്പെട്ട ഒട്ടേറെ ഉദ്യോഗാ൪ത്ഥികളുടെ അവസരം നഷ്ടപ്പെടാതിരിക്കാനാണിത്. പുതിയ റാങ്ക് ലിസ്റ്റിനുള്ള സ൪ട്ടിഫിക്കറ്റ് പരിശോധന ജില്ലാ തലത്തിൽ പൂ൪ത്തിയായിട്ടുണ്ട്. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് 2015 ഏപ്രില്‍, മെയ്, ജൂണ്‍ മാസത്തെ വിവിധ വകുപ്പുകളിലെ പ്രതീക്ഷിത എല്‍.ഡി.ക്ലര്‍ക്ക് ഒഴിവുകള്‍ക്ക് തത്തുല്യമായ എണ്ണം സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചാണ് ഉത്തരവായിട്ടുള്ളത്.

ഇതനുസരിച്ച് 2015 മാര്‍ച്ച് 30 നകം വിവിധ വകുപ്പുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന 2015 ഏപ്രില്‍, മേയ്, ജൂണ്‍ മാസത്തെ പ്രതീക്ഷത എല്‍.ഡി. ക്ലാര്‍ക്ക് ഒഴിവുകള്‍ക്ക് തത്തുല്യമായ എണ്ണം സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കുവാനുളള അനുമതിയാണ് വകുപ്പ് മേധാവികള്‍ക്കും നിയമനാധികാരികള്‍ക്കും നല്‍കിയത്. പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത പ്രതീക്ഷിത ഒഴിവുകളുടെ അടിസ്ഥാനത്തില്‍ പ്രസ്തുത സൂപ്പര്‍ന്യൂമമറി തസ്തികകളുടെ എണ്ണം വ്യക്തമാക്കി അതത് വകുപ്പുമേധാവികള്‍ / നിയമനാധികാരികള്‍ ഉത്തരവ് പുറപ്പെടുവിക്കണം. ഒഴിവുകള്‍ 2015 മാര്‍ച്ച് 30 ന് മുമ്പ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം. 2015 ജൂണ്‍ 30 വരെ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്ത പ്രതീക്ഷിത ഒഴിവുകള്‍ക്കു പകരമായിരിക്കും ഈ ഉത്തരവു പ്രകാരം സൃഷ്ടിക്കുന്ന സൂപ്പര്‍ന്യൂമററി തസ്തികകള്‍. നിയമനാധികാരികള്‍ 2015 ജൂണ്‍ 30 വരെയുളള ഒഴിവുകള്‍ക്ക് തത്തുല്യമായി സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് പി.എസ്.സിക്കു റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ ഈ ഒഴിവുകള്‍ ജൂണ്‍ 30 വരെ റിപ്പോര്‍ട്ട് ചെയ്ത പ്രതീക്ഷിത ഒഴിവുകള്‍ക്കു പകരമുളളതായതിനാല്‍ റിപ്പോര്‍ട്ടു ചെയ്ത പ്രതീക്ഷിത ഒഴിവുകള്‍ പിന്‍വലിച്ചതായി കണക്കാക്കും. ഇക്കാര്യം നിയമനാധികാരികള്‍ പി.എസ്.സി യെ അറിയിക്കണം.

റെഗുലര്‍ വേക്കന്‍സികള്‍ ഉണ്ടാകുന്ന മുറയ്ക്ക് പി.എസ്.സി അഡ്വൈസ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കണം. സൂപ്പര്‍ന്യൂമററി തസ്തികകള്‍ റെഗുലര്‍ വേക്കന്‍സികളില്‍ തട്ടിക്കിഴിക്കണം. ഇപ്രകാരം സൃഷ്ടിക്കുന്ന സൂപ്പര്‍ന്യൂമററി തസ്തികകളുടെയും പി.എസ്.സി ക്കു റിപ്പോര്‍ട്ടു ചെയ്ത ഒഴിവുകളുടെയും വിശദവിവരം നിയമനാധികാരികള്‍ വകുപ്പുമേധാവികളെയും ബന്ധപ്പെട്ട ഭരണ വകുപ്പിനെയും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഉപദേശ സി) വകുപ്പിനെയും 2015 മാര്‍ച്ച് 30 ന് മുമ്പ് അറിയിക്കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്രകാരം സൃഷ്ടിക്കപ്പെടുന്ന സൂപ്പര്‍ന്യൂമററി തസ്തികകളിലേക്കുളള നിയമനങ്ങള്‍ പ്രസ്തുത തസ്തികകളില്‍ യഥാര്‍ത്ഥത്തില്‍ ഒഴിവു വരുന്ന തീയതിയ്ക്കു ശേഷം മാത്രം നടത്തേണ്ടതാണ്. എല്ലാ നിയമനാധികാരികളും വകുപ്പുതലവന്‍മാരും സൂപ്പര്‍ന്യൂമററി തസ്തികകളുടെ ഒരു രജിസ്റ്റര്‍ സൂക്ഷിക്കണം. റെഗുലര്‍ വേക്കന്‍സി വരുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുന്ന മുറയ്ക്ക് ഇത് ഇല്ലാതാകുന്ന വിവരം (പ്രോഗ്രസീവ് അബോളിഷിങ്) രേഖപ്പെടുത്തണം.

ഈ ഉത്തരവ് വിവിധ വകുപ്പുകളിലെ എല്‍.ഡി.ക്ലര്‍ക്ക് തസ്തികകളുടെ നിലവിലുള്ള റാങ്ക് ലിസ്റ്റിലെ നിയമനത്തിനു മാത്രം ബാധകമാണ്. ഉത്തരവിന്റെ നം - സ.ഉ.(അ)13/2015/ഉ.ഭ.പ.വ തിരുവനന്തപുരം, തീയതി 21.03.2015.
LDC Rank List Supernumerary Vacancy G O | Kerala LDC Supernumaerary Govt Order | LDC GO dated 21.03.2015
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................