JEE (Main) 2014 പരീക്ഷ എഴുതുന്നവരെ സഹായിക്കാൻ മദ്രാസ് ഐ.ഐ.ടിയിലെ ഒന്നും രണ്ടും വ൪ഷ വിദ്യാ൪ത്ഥികളുടെ കൂട്ടായ്മയായ ടെൻസേഴ്സ് മാതൃകാപരീക്ഷ നടത്തുന്നു. ഈ വ൪ഷത്തെ പരീക്ഷ 2014 ജനുവരി 19, ഞായറാഴ്ചയാണ്. JEE (Main) പോലെതന്നെ ടെൻസേഴ്സ് പരീക്ഷയ്ക്കും രണ്ട് പേപ്പറുകളാണുള്ളത്. രാവിലെ 9 മുതൽ 12 വരെ മെയി൯ ഒരു പേപ്പ൪, ഉച്ചയ്ക്കുശേഷം 1 മുതൽ 4 വരെ അഡ്വാൻസ്ഡ് ഒരു പേപ്പ൪ എന്നിങ്ങനെയാണ് പരീക്ഷാക്രമം. പരീക്ഷയ്ക്കുശേഷം ഏപ്രിൽ 6 മുതൽ നടക്കുന്ന JEE (Main) പരീക്ഷയ്ക് എങ്ങനെ തയ്യാറെടുക്കണമെന്നു വിശദമാക്കുന്ന സ്ട്രാറ്റജി ബുക്ക് വിതരണം ചെയ്യും. വിശദമായ സിലബസ് ടെൻസേഴ്സ് വെബാസൈറ്റായ www.tensors.inൽ ലഭിക്കും. അവരുടെ ഫേസ്ബുക്ക് പേജായ www.facebook.com/tensorsexamഉം സന്ദ൪ശിക്കാവുന്നതാണ്.
പ്ലസ് വൺ/പ്ലസ്ടു വിദ്യാ൪ത്ഥികൾക്ക് അപേക്ഷിക്കാം. 150 രൂപയാണ് ഫീസ്. അപേക്ഷാഫോം ടെൻസേഴ്സ് വെബാസൈറ്റായ www.tensors.inൽ ലഭിക്കും. പരീക്ഷാദിവസം സെന്ററുകളിൽ സ്പോട്ട് അഡ്മിഷനും സൗകര്യമുണ്ടായിരിക്കും. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂ൪, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലായി ഇരുപതിലധികം സെന്ററുകളുണ്ട്. സെന്ററുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് സോണൽ കോ൪ഡിനേറ്റ൪മാരുമായി ബന്ധപ്പെടാവുന്നതാണ്. കോ൪ഡിനേറ്റ൪മാരുടെ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ... Click here for co-ordinator's details.
(Those who are not able to read this properly may download and install Meera font from here. Click here to download Meera font)
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.