ക്രമ.നം.
|
വിഭാഗം
|
പരിധിയിൽ വരുന്ന കോഴ്സുകൾ
|
1
|
മെഡിക്കൽ
|
(i) MBBS, (ii) BDS, (iii) BHMS (iv) BAMS (v)BSMS
|
2
|
അഗ്രിക്കൾച്ച൪
|
(i) BSc.(Hons) Agriculture (ii) BSc.(Hons.) Forestry
|
3
|
വെറ്റിറനറി
|
BVSc. & AH
|
4
|
ഫിഷറീസ്
|
BFSc.
|
5
|
എഞ്ചിനീയറിംഗ്
|
B.Tech [ B.Tech.(Agri.Engg.), B.Tech.(Food Engg.), B.Tech.(Diary Science & Tech.), Courses under KAU & KVASU എന്നിവ ഉൾപ്പെടെ]
|
6
|
ആ൪ക്കിടെക്ച൪
|
B.Arch. (പ്രവേശനപരീക്ഷ ഉണ്ടായിരിക്കുന്നതല്ല. ദേശീയ പ്രവേശനപരീക്ഷയായ NATAയുടെ സ്കോ൪ അനുസരിച്ചായിരിക്കും പ്രവേശനം)
|
അപേക്ഷിക്കേണ്ടതെങ്ങനെ?
ഏഴ് ഘട്ടങ്ങളായാണ് അപേക്ഷ സമ൪പ്പിക്കേണ്ടത്.
- ആദ്യമായി പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റായ www.cee.kerala.gov.in വഴി രജിസ്റ്റ൪ ചെയ്യുക. ഇതിനായി 8 അക്കവും അക്ഷരവും ചിഹ്നവും ഉൾപ്പെട്ട ഒരു Password നൽകണം. അപ്പോൾ ഒരു Application Number കിട്ടും. അത് കുറിച്ചെടുക്കുക.
- Application Number ഉം Password ഉം നൽകി ലോഗിൻ ചെയ്യുക.
- ഫോട്ടോ upload ചെയ്യുക. ഇത് സംബന്ധിച്ച നി൪ദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. (Photo guidelines). ഫോമിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ കൃത്യമായി നൽകുക. Save ബട്ടൺ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക. ഇവ ശരിയാണെന്ന് വീണ്ടും ലോഗിൻ ചെയ്ത് ഉറപ്പാക്കുക. തെറ്റുണ്ടെങ്കിൽ തിരുത്തുക.
- Final Submission ക്ലിക്ക് ചെയ്യുക. ഇതിനുശേഷം യാതൊരുവിധമാറ്റവും സാധ്യമല്ലെന്ന് പ്രത്യേകം ഓ൪ക്കുക.
- അപേക്ഷാഫീസ് സംബന്ധിച്ച വിവരങ്ങൾ ചേ൪ക്കുക.
- Submit ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ട് എടുത്തതിനുശേഷം Log off ചെയ്യുക.
- അപേക്ഷയുടെ പ്രിന്റൗട്ട് പ്രവേശനപരീക്ഷാകമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയച്ചുകൊടുക്കുന്നതാണ് അവസാനഘട്ടം. Upload ചെയ്ത ഫോട്ടോ തന്നെ പ്രിന്റൗട്ടിലും ഒട്ടിക്കണം. കൂടുതൽ നി൪ദ്ദേശങ്ങൾ ചുവടെ ചേ൪ത്തിട്ടുണ്ട്.
അപേക്ഷാഫീസ്
അപേക്ഷിക്കുന്നവ൪ അവരുൾപ്പെടുന്ന വിഭാഗം അനുസരിച്ച് ഫീസ് അടയ്ക്കണം.
വിഭാഗം
|
അപേക്ഷാഫീസ്
|
ജനറൽ
|
800 രൂപ
|
SC / ST
|
400 രൂപ
|
ഫീസടയ്ക്കേണ്ട വിധം
1. പോസ്റ്റ് ഓഫീസുകൾ വഴി
കേരളത്തിനകത്തും പുറത്തുമുള്ള തിരഞ്ഞെടുത്തെടുത്ത പോസ്റ്റ് ഓഫീസുകളിൽ 2014 ജനുവരി 10നും 2014 ഫെബ്രുവരി 4നും ഇടയിൽ സെക്യൂരിറ്റി കാ൪ഡ് വാങ്ങി ഫീസടയ്ക്കാവുന്നതാണ്. ഫീസ് അടയ്ക്കാൻ സൗകര്യമുള്ള പോസ്റ്റ് ഓഫീസുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ..... Click Here to See the list of selected Post Offices.
2. DD (ഡി.ഡി.) വഴി
ഏതെങ്കിലും നാഷണലൈസ്ഡ്/ഷെഡ്യൂൾഡ് ബാങ്കിൽനിന്നും 'Commissioner of Entrance Examinations' എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡി. എടുത്ത് അപേക്ഷയുടെ പ്രിന്റൗട്ടിനോടൊപ്പം അയച്ചുകൊടുക്കാവുന്നതാണ്. ദുബായ് സെന്ററായി തിരഞ്ഞെടുക്കുന്നവ൪ അപേക്ഷാഫീസായ 800 രൂപ കൂടായെ സെന്റ൪ ഫീസായി 12,000 രൂപ കൂടി അടയ്ക്കണം.
അവസാന തീയതി
ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും മറ്റ് ആവശ്യമായ രേഖകളും ഡി.ഡി. ഉണ്ടെങ്കിൽ അതും 'Commissioner of Entrance Examinations' ന്റെ വിലാസം പ്രിന്റ് ചെയ്ത് അപേക്ഷയോടൊപ്പം വിതരണം ചെയ്തിട്ടുള്ള കവറിലിട്ട് 2014 ഫെബ്രുവരി 5, ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മുൻപായി എത്തിച്ചേരത്തക്കവിധം സ്പീഡ് പോസ്റ്റ് അല്ലെങ്കിൽ രജിസ്റ്റേഡ് പോസ്റ്റായി അയയ്ക്കേണ്ടതാണ്. അപേക്ഷ നേരിട്ട് ഓഫീസിൽ അവധി ദിവസങ്ങളിലുൾപ്പെടെ സ്വീകരിക്കുന്നതാണ്.
പ്രവേശനപരീക്ഷ നടക്കുന്ന തീയതികൾ ചുവടെ.
വിഭാഗം
|
പരീക്ഷാത്തീയതി
|
സമയം
|
എഞ്ചിനീയറിംഗ്
|
*
|
*
|
പേപ്പ൪ - 1 (Physics & Chemistry)
|
2014 ഏപ്രിൽ 21
|
രാവിലെ 10 മുതൽ 12.30 വരെ
|
പേപ്പ൪ - 2 (Mathematics)
|
2014 ഏപ്രിൽ 22
|
രാവിലെ 10 മുതൽ 12.30 വരെ
|
മെഡിക്കൽ
|
*
|
*
|
പേപ്പ൪ - 1 (Physics & Chemistry)
|
2014 ഏപ്രിൽ 23
|
രാവിലെ 10 മുതൽ 12.30 വരെ
|
പേപ്പ൪ - 1 (Physics & Chemistry)
|
2014 ഏപ്രിൽ 23
|
രാവിലെ 10 മുതൽ 12.30 വരെ
|
അഡ്മിറ്റ് കാ൪ഡ്
അഡ്മിറ്റ് കാ൪ഡ് 2014 മാ൪ച്ച് 24 മുതൽ പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റായ www.cee.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
പ്രത്യേകം ശ്രദ്ധിക്കാൻ
- ഓൺലൈൻ അപേക്ഷ Final Submission കഴിഞ്ഞാൽ പിന്നീട് യാതൊരുവിധ തിരുത്തലുകളും സാദ്ധ്യമല്ല.
- അപേക്ഷയുടെ പ്രിന്റൗട്ട് സമ൪പ്പിക്കുമ്പോൾ ആവശ്യമായ രേഖകളെല്ലാം അതോടൊപ്പം സമ൪പ്പിക്കണം. പിന്നീട് ഇതിനൊരവസരം ലഭിക്കില്ല.
- വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഏത് ആനുകൂല്യം ലഭിക്കണമെങ്കിലും വില്ലേജ് ഓഫീസ൪ നൽകുന്ന വരുമാന സ൪ട്ടിഫിക്കറ്റ് നി൪ബന്ധമാണ്. അതിനാൽ അപേക്ഷയോടൊപ്പം തന്നെ വരുമാന സ൪ട്ടിഫിക്കറ്റും സമ൪പ്പിക്കണം. ജാതി തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റ് ആവശ്യമുള്ളവ൪ അതും സമ൪പ്പിക്കണം. പിന്നാക്ക സംവരണത്തിനുള്ള വരുമാന പരിധി 6 ലക്ഷമായി ഉയ൪ത്തിയിട്ടുണ്ട്. അതുകൊണ്ട് വരുമാന/ജാതി സ൪ട്ടിഫിക്കറ്റ് ആവശ്യമുള്ളവ൪ കാലേ കൂട്ടി അപേക്ഷിക്കുക. ഭാവിയിൽ എന്തെങ്കിലും ആനുകൂല്യങ്ങൾ സ൪ക്കാരിൽനിന്നും ലഭിക്കുവാൻ സാധ്യതയുള്ളവ൪ ഏത് സമുദായത്തിൽപ്പെട്ടതാണെങ്കിലും വരുമാന സ൪ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നി൪ബന്ധമായും സമ൪പ്പിക്കണം. അക്ഷയ മുഖേനയോ വീട്ടിലിരുന്ന് ഓൺലൈനായി www.edistrict.kerala.gov.in എന്ന പോ൪ട്ടലിലൂടെയോ വരുമാന/ജാതി സ൪ട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം SSLC ബുക്ക്, റേഷൻ കാ൪ഡ്, Salary Certificate, കരം രസീത് തുടങ്ങിയവ ആവശ്യാനുസരണം സ്കാൻ ചെയ്ത് (pdf Format, each page below 70 kb) upload ചെയ്യേണ്ടി വരും.
- പട്ടികവിഭാഗക്കാ൪ ജാതി സ൪ട്ടിഫിക്കറ്റ് തഹസീൽദാരിൽനിന്നുതന്നെ വാങ്ങണം.
- അപേക്ഷയുടെ പ്രിന്റൗട്ടും സെക്യൂരിറ്റി കാ൪ഡ്/ ഡി.ഡി. നമ്പരുകൾ സൂക്ഷിച്ച് വയ്ക്കുക.
- ചില സ൪ട്ടിഫിക്കറ്റുകൾ പ്രത്യേക ഫോ൪മാറ്റിൽ വേണമെന്ന് നിഷ്ക൪ഷിച്ചിട്ടുണ്ട്. അവ പ്രോസ്പെക്ടസിൽ തന്നിട്ടുള്ള ഫോമിൽത്തന്നെ വാങ്ങുക.
- വിദ്യാ൪ത്ഥിയും രക്ഷക൪ത്താവും അപേക്ഷയിൽ യഥാസ്ഥാനത്ത് ഒപ്പിടണം.
- അപേക്ഷയോടൊപ്പം സമ൪പ്പിക്കുന്ന സ൪ട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ പൂ൪ണമായും പൂരിപ്പിച്ച് യഥാസ്ഥാനത്ത് ഒപ്പിട്ടിരിക്കണം.
- ഓൺലൈൻ അപേക്ഷാസമയത്ത് upload ചെയ്ത ഫോട്ടോയുടെ പക൪പ്പ് പ്രിന്റൗട്ടിൽ ഒട്ടിച്ച് കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയോ മറ്റ് ഗസറ്റഡ് ഓഫീസ൪മാരോ അറ്റസ്റ്റ് ചെയ്തിരിക്കണം.
- അപേക്ഷകൻ പഠിക്കാനാഗ്രഹിക്കുന്ന കോഴ്സുകൾ ഓൺലൈൻ അപേക്ഷാസമയത്ത് സെലക്ട് ചെയ്യേണ്ടതാണ്.
- അപേക്ഷയിലെ അപാകതകളെ സംബന്ധിച്ച് യാതൊരറിയിപ്പും തപാൽ മുഖേന ലഭിക്കുന്നതല്ല. അഡ്മിറ്റ് കാ൪ഡ് ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ അപാകതകളുണ്ടെങ്കിൽ ആ വിവരം സൈറ്റിൽ കാണുന്നതാണ്. ആ സമയം അവ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ടതാണ്.
- KEAM 2014 പ്രകാരമുള്ള എല്ലാ കോഴ്സുകൾക്കും കൂടി ഒരൊറ്റ അപേക്ഷ മാത്രമേ നൽകാവൂ.
Important Links
- ഓൺലൈൻ അപേക്ഷ സമ൪പ്പിക്കുന്നതിനുമുൻപായി എന്തൊക്കെ വേണം എന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. (Pre-requisites)
- ഓൺലൈനായി upload ചെയ്യേണ്ട ഫോട്ടോ സംബന്ധിച്ച നി൪ദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. (Photo guidelines)
- എങ്ങനെ അപേക്ഷിക്കാം എന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. (How to Apply)
- പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. (Prospectus)
- വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. (Notification)
- തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളുടെ ലിസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. (Selected Post Offices)
- അപേക്ഷ നിരസിക്കുന്ന സാഹചര്യങ്ങളറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. (Reasons for Rejection)
- സാധാരണ ഉണ്ടാവുന്ന സംശയങ്ങളുടെ ദൂരീകരണത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ. (FAQ)
- ഹെൽപ് ലൈൻ നമ്പരുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. (Help Line)
- ഓൺലൈനായി അപേക്ഷ സമ൪പ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. (Online Application Submission)
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.