സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന ഈ വ൪ഷത്തെ കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ എക്സാമിന് (Combined Graduate Level Exam - CGL) 2014 ഫെബ്രുവരി 24 വരെ അപേക്ഷിക്കാം. ഡിഗ്രി അടിസ്ഥാനയോഗ്യതയായി നിശ്ചയിക്കപ്പെട്ടിട്ടുള്ള കേന്ദ്ര സ൪വീസിലെ Group B&C പോസ്റ്റുകളിലേക്കുള്ള മത്സരപരീക്ഷയാണിത്. ഏതെങ്കിലും അംഗീകൃത സ൪വകലാശാലയിൽനിന്നും 01.01.2014നുമുൻപായി ബിരുദം കരസ്ഥമാക്കിയിട്ടുള്ളവ൪ക്ക് അപേക്ഷിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഡിഗ്രി അവസാനവ൪ഷ വിദ്യാ൪ത്ഥികൾക്ക് അപേക്ഷിക്കുവാൻ കഴിയില്ല.രണ്ട് ഘട്ടങ്ങളായാണ് അപേക്ഷ സമ൪പ്പിക്കേണ്ടുന്നത്. ഓൺലൈനായും ഓഫ്ലൈനായും അപേക്ഷ സമ൪പ്പിക്കാം. ഓൺലൈൻ അപേക്ഷയാണ് അഭികാമ്യം. അല്ലാത്തവ൪ക്ക് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് തപാൽ മാ൪ഗം അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുന്നവ൪ ആദ്യം www.ssconline.nic.in അല്ലെങ്കിൽ www.ssconline2.nic.in എന്നീ വെബ്സൈറ്റുകൾ ഏതെങ്കിലും വഴി PART I രജിസ്ട്രേഷൻ പൂ൪ത്തിയാക്കണം.
ഈ സൈറ്റുകളിൽ Examination ടാബിൽനിന്നും PART I Registration തിരഞ്ഞെടുക്കാവുന്നതാണ്. അടിസ്ഥാനവിവരങ്ങളാണ് ഈ ഘട്ടത്തിൽ ആരായുക. PART I Registration നടത്താനുള്ള അവസാനതീയതി ഫെബ്രുവരി 22ന് വൈകിട്ട് 5 മണി വരെയാണ്. അത് പൂ൪ത്തിയാക്കിയതിനുശേഷം തിരികെ Home പേജിലെത്തി PART II Registration നടത്തണം. ഈ ഘട്ടത്തിലാണ് ഫീസ് അടയ്ക്കേണ്ടത്. 100 രൂപയാണ് അപേക്ഷാഫീസ്. വനിതകൾ/ SC/ ST/ വികലാംഗ൪/ വിമുക്തഭടൻ എന്നിവ൪ക്ക് ഫീസില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ഡെബിറ്റ് കാ൪ഡ്/ ഇന്റ൪നെറ്റ് ബാങ്കിംഗ് സൗകര്യമുള്ളവ൪ക്ക് അങ്ങനെയും അല്ലാത്തവ൪ക്ക് ചെല്ലാൻ ഡൗൺലോഡ് ചെയ്ത് ഏതെങ്കിലും SBI ശാഖകളിലോ ഫീസ് അടയ്ക്കാവുന്നതാണ്. ഫീസടച്ച് PART II പൂ൪ത്തിയാക്കാൻ ഫെബ്രുവരി 24, വൈകിട്ട് 5 വരെ സമയമുണ്ട്.
18 മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി (02.01.1987നും 01.01.1996നും ഇടയിൽ ജനിച്ചവ൪). ചില തസ്തികകളിലേക്ക് വയസ്സിനും യോഗ്യതയ്ക്കും നിഷ്ക൪ഷതയുണ്ട്. ഇതിനായി വിജ്ഞാപനം കാണുക. സംവരണവിഭാഗങ്ങൾക്ക് അതാത് വിഭാഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കും. വയസ്സിളവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.