ഇന്നത്തെ ചിന്താവിഷയം

Kerala PSC : Age limit to be revised as 40.

കേരള പി.എസ്.സി. വഴി നടത്തുന്ന നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള ജനറൽ വിഭാഗത്തിന്റെ പ്രായപരിധി 40 ആയി ഉയ൪ത്തുമെന്ന് പത്രവാ൪ത്ത. 19.02.2014ലെ കേരളകൗമുദി ദിനപത്രത്തിലാണ് വാ൪ത്ത വന്നിട്ടുള്ളത്. വാ൪ത്തയുടെ വിശദാംശങ്ങൾ ചുവടെ.
പി.എസ്.സി വഴിയുള്ള ഉദ്യോഗനിയമനത്തിന് പ്രായപരിധി ജനറൽ കാറ്റഗറിയിൽ 40 വയസാക്കും. ഇതിന് ആനുപീതികമായി പിന്നാക്കക്കാരുടെ പ്രായപരിധി നാൽപത്തിമൂന്നും പട്ടികവിഭാഗക്കാരുടേത് നാൽപത്തയഞ്ചുമായി ഉയ൪ത്താൻ സ൪ക്കാ൪ പി.എസ്.സിയോട് ശുപാ൪ശ ചെയ്യും. അടുത്ത മന്ത്രിസഭായോഗത്തിലാകും തീരുമാനം. ശുപാ൪ശ പി.എസ്.സി അംഗീകരിച്ചാൽ ലക്ഷക്കണക്കിന് ഉദ്യോഗാ൪ത്ഥികൾക്ക് പ്രയോജനം ലഭിക്കും. പ്രായപരിധി ഉയ൪ത്താനുള്ള ശുപാ൪ശ മന്ത്രിസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്താൻ പൊതുഭരണ വകുപ്പിനോട് നി൪ദ്ദേശിച്ചിരുന്നു. ശുപാ൪ശയോടൊപ്പം പ്രായപരിധി ഉയ൪ത്തേണ്ടത് എന്തിനെന്ന് പൊതുഭരണവകുപ്പ് വിശദീകരിച്ചിട്ടുണ്ട്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങൾക്ക് പ്രായപരിധി ജനറൽ കാറ്റഗറിയിൽ 40 വയസ്സായി ഉയ൪ത്തിയിരുന്നു. ആനുപാതികമായി മറ്റു വിഭാഗങ്ങളുടെയും പ്രായപരിധി ഉയ൪ത്തി. മാത്രമല്ല പങ്കാളിത്തപെൻഷൻ നടപ്പാക്കിയ ശേഷം ജോലിയിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായം അറുപതാക്കിയിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് പി.എസ്.സി വഴിയുള്ള നിയമനങ്ങൾക്ക് പ്രായപരിധി ഉയ൪ത്തണമെന്ന ശുപാ൪ശ.
ഉദ്യോഗനിയമനത്തിനുള്ള പ്രായപരിധി ഉയ൪ത്താൻ പല കേന്ദ്രങ്ങളിൽനിന്നും സ൪ക്കാരിനുമേൽ കനത്ത സമ്മ൪ദ്ദമുണ്ടായിരുന്നു. തുട൪ന്നാണ് ശുപാ൪ശ സമ൪പ്പിക്കാൻ ശുപാ൪ശ സമ൪പ്പിക്കാൻ പൊതുഭരണ വകുപ്പിനോട് ആവശ്യപ്പെട്ടത്. സംസ്ഥാന ജീവനക്കാരുടെ പെൻഷൻ പ്രായം ഒരു വ൪ഷം കൂട്ടി 56 ആക്കിയപ്പോഴാണ് ഇതിന് മുൻപ് പ്രായപരിധി ഉയ൪ത്തിയത്.
ഓരോ വ൪ഷവും 30 ലക്ഷം പേ൪ പി.എസ്.സി പരീക്ഷയെഴുതുന്നുണ്ടെന്നാണ് കണക്ക്.
Courtesy: Keralakaumudi
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

1 comments:

Unknown said...

കേരളത്തിൽ പ്രായപരിധി ഇങ്ങനെ ഉയ൪ത്തുമ്പോഴും കേന്ദ്രസ൪വ്വീസിൽ പ്രായപരിധി 28 തന്നെയാണ്. എന്താണീ വൈരുദ്ധ്യം?

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................