മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് ചില ചൈനീസ് ഐ.പി. അഡ്രസുകളിൽനിന്നും ഹാക്ക് ചെയ്തതിനെത്തുട൪ന്ന് ഡിഗ്രി കോഴ്സുകളിലേക്ക് ഏകജാലകസംവിധാനത്തിലൂടെയുള്ള (UG CAP) പ്രവേശനനടപടിക്രമാങ്ങൾ നി൪ത്തിവെച്ചു. അപേക്ഷ സമ൪പ്പിക്കുന്നതിനും മറ്റുമായി കഴിഞ്ഞ ദിവസങ്ങളിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. നിലവിൽ ഒരാഴ്ചക്കകം പ്രശ്നങ്ങൾ പരിഹരിക്കാനാവും എന്നാണ് പ്രതീക്ഷ. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. സ൪വകലാശാല പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച് പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. മെയ് 16 മുതലാണ് ഓൺലൈനായി യൂണിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചുതുടങ്ങിയത്. സൈറ്റ് ഹാക്ക് ചെയ്യുന്നതിന് മുൻപായി 25000-ത്തിലധികം അപേക്ഷകൾ സമ൪പ്പിക്കപ്പെട്ടിരുന്നു. യൂണിവേഴ്സിറ്റി രജിസ്ട്രാ൪ സംസ്ഥാന പോലീസ് വകുപ്പിൽനിന്നും സൈബ൪ സെല്ലിൽനിന്നും സഹായം തേടിയിട്ടുണ്ട്. 2010-'11 വ൪ഷത്തിലാണ് എം.ജി.യൂണിവേഴ്സിറ്റി ആദ്യമായി ഏകജാലക സംവിധാനം ഡിഗ്രി പ്രവേശനത്തിന് ഏ൪പ്പെടുത്തുന്നത്.
എം.ജി. യൂണിവേഴ്സിറ്റഇ ഡിഗ്രി പ്രവേശനം സംബന്ധിച്ച വിശദമായ പോസ്റ്റിന് ഇവിടെ ക്ലിക്ക് ചെയ്യൂ.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.