ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ആഗസ്റ്റ് 8ന് 5 മണി വരെ അപേക്ഷിക്കാം. പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് പുതിയതായി അപേക്ഷിക്കുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ട് നമ്പറോ യു.ഐ.ഡി നമ്പറോ നിര്‍ബന്ധമില്ല. സ്കോളര്‍ഷിപ്പ് ലഭിക്കുന്ന മുറയ്ക്ക് ബാങ്ക് അക്കൗണ്ട് നമ്പറും യു.ഐ.ഡി നമ്പറും നല്‍കിയാല്‍ മതിയാവും. ദേശസാത്കൃതബാങ്കുകള്‍ക്കുപുറമേ ഷെഡ്യൂള്‍ഡ് ബാങ്കുകളിലും അക്കൗണ്ട് തുടങ്ങാം. ഭാവിയില്‍ കുട്ടികള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ബാങ്ക് അക്കൗണ്ട് വഴിയായിരിക്കും. അതിനാല്‍ എല്ലാ കുട്ടികളുടെ പേരിലും ബാങ്ക് അക്കൗണ്ട് തുടങ്ങണം.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.