ഇന്നത്തെ ചിന്താവിഷയം

ഐ.ബി.പി.എസ്. പി.ഒ : ഒന്നാം ക്ലാസ് ബിരുദം ആവശ്യമില്ല.

ദേശസാല്‍കൃത ബാങ്കുകളിലെ പ്രൊബേഷനറി ഓഫീസര്‍/മാനേജ്‌മെന്‍റ് ട്രെയിനി തസ്തികകളിലേക്ക് പുറപ്പെടുവിച്ച പരീക്ഷാവിജ്ഞാപനം പഴയപടിയാക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്.) തീരുമാനിച്ചു. അപേക്ഷിക്കാനുള്ള യോഗ്യത വര്‍ധിപ്പിച്ചും പ്രായപരിധി കുറച്ചും വിജ്ഞാപനത്തില്‍ മാറ്റം വരുത്തിയ ഐ.ബി.പി.എസിന്‍റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനാലാണിത്.

ഒന്നാം ക്ലാസ് ബിരുദമുള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ എന്നായിരുന്നു ആദ്യവിജ്ഞാപനത്തില്‍ ഐ.ബി.പി.എസ്. പറഞ്ഞിരുന്നത്. ഐ.ബി.പി.എസ്. പുതിയ വിജ്ഞാപനം അനുസരിച്ച് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് പി.ഒ. പരീക്ഷയ്ക്ക് അപേക്ഷിക്കാനാവും. അപേക്ഷിക്കാനുള്ള പ്രായപരിധി 28ല്‍ നിന്ന് 30 ആക്കി. അപേക്ഷകര്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണെന്ന നിബന്ധനയും ഒഴിവാക്കി. 

പരീക്ഷാവിജ്ഞാപനത്തില്‍ മാറ്റം വരുത്തിയതോടെ അപേക്ഷിക്കാനുള്ള അവസാനതീയതി ആഗസ്റ്റ് 12ല്‍ നിന്നും 17 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഓണ്‍ലൈനായി അപേക്ഷാഫീസ് അടയ്ക്കുന്നതിനുള്ള അവസാനതീയതിയും ആഗസ്ത് 17 തന്നെ. ഓഫ്‌ലൈന്‍ ആയി ആഗസ്ത് 22 വരെ ഫീസടയ്ക്കാം.
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................