ഗവി യാത്രയ്ക്ക് നിലവിലുള്ള കർശന നിയന്ത്രണങ്ങൾ
നീക്കുന്നതിനും പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുനിന്നും വിനോദസഞ്ചാര പാക്കേജ്
ആരംഭിക്കുന്നതിനും റവന്യൂമന്ത്രി അടൂർ പ്രകാശിന്റെ അധ്യക്ഷതയിൽ കലക്ട്രേറ്റിൽ ചേർന്ന
അവലോകനയോഗത്തിൽ ധാരണയായി. ഈ പാക്കേജിൽ
ഗവിയുടെ സൌന്ദര്യം പൂർണമായും ആസ്വദിക്കാനുള്ള സൌകര്യമൊരുക്കും. പരിസ്ഥിതിക്ക്
കോട്ടം തട്ടാത്ത തരത്തിലുള്ള വികസനപ്രവർത്തനങ്ങളും നടത്തും. ആങ്ങമൂഴിക്കടുത്ത്
സഞ്ചാരികളുടെ വാഹനം പാർക്ക് ചെയ്യുന്നതിന് പ്രത്യേക സൌകര്യമൊരുക്കും. ഗവിയിലും
കൊച്ചുപമ്പയിലെയും വികസനപ്രവർത്തനങ്ങൾക്ക് രണ്ട് കോടി രൂപയുടെ ഭരണാനുമതി
ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി യോഗത്തെ അറിയിച്ചു. ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ
ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈദ്യുത, ടൂറിസം വകുപ്പ്
മന്ത്രിമാരെക്കൂടി പങ്കെടുപ്പിച്ച് യോഗം വിളിച്ചുചേർക്കും. സ്വിസ് കോട്ടേജ്,
ബോട്ട് ജെട്ടി, മ്യൂസിയം തുടങ്ങിയവയുടെ നിർമാണപ്രവത്തനങ്ങൾ കെ.എഫ്.ഡി.സി
നിവഹിക്കും. എന്നാൽ പശ്ചിമഘട്ടമലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ,
മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടുകളുടെ നടപ്പാക്കൽ സംബന്ധിച്ച് സുപ്രീംകോടതിയും
കേന്ദ്രസർക്കാരും എടുക്കുന്ന തീരുമാനങ്ങൾ ടൂറിസം, വികസനപ്രവത്തനങ്ങളെ
ബാധിക്കാനിടയുണ്ട്.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.