2013 ഡിസംബർ മാസം നടക്കുന്ന നെറ്റ് പരീക്ഷക്ക് യു.ജി.സി അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി
www.ugcnetonline.in
എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ചതിനുശേഷം സൈറ്റിൽനിന്ന്
ഓട്ടോമാറ്റിക്കായി ജനറേറ്റ് ചെയ്യുന്ന ചെല്ലാൻ പ്രിന്റ് എടുത്ത് തൊട്ടടുത്ത
പ്രവൃത്തി ദിവസം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചുകളിൽ ഫീസടക്കാം. ബാങ്ക്
ചാർജായി 20 രൂപ ഈടാക്കും. ഫീസടച്ചതിന് രണ്ടുദിവസം കഴിഞ്ഞ് യു.ജി.സിയുടെ വെബ്സൈറ്റിൽനിന്ന്
സ്റ്റാറ്റസ് ചെക്ക് ചെയ്യാവുന്നതാണ്. എല്ലാം ശരിയാണെങ്കിൽ അപേക്ഷയുടെ പ്രിന്റൌട്ട്
എടുക്കാൻ കഴിയും. അപേക്ഷയും ചെല്ലാനും അനുബന്ധരേഖകളും നവംബർ 9ന് മുൻപായി
ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തണം.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.