1.
അഡ്മിഷൻ ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യണം.
പി.എസ്.സി
ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി ലോഗിൻ ചെയ്ത് അഡ്മിഷൻ ടിക്കറ്റ് ലിങ്കിൽ
നിന്നും വെള്ള എ4 ഷീറ്റിൽ അഡ്മിഷൻ ടിക്കറ്റ് പ്രിന്റ് എടുക്കണം.
2.
തിരിച്ചറിയൽ കാർഡ് പരീക്ഷയെഴുതാൻ നിർബന്ധം.
ഫോട്ടോ പതിച്ച
തിരിച്ചറിയൽ കാർഡും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പിയും നിർബന്ധമായും
പരീക്ഷയ്ക്ക് കൊണ്ടുചെല്ലണം. അല്ലാത്ത പക്ഷം പരീക്ഷയെഴുതാൻ സമ്മതിക്കില്ല.
3.
നേരത്തെ പരീക്ഷാഹാളിലെത്തുക.
പരീക്ഷ 2
മണിക്കാണെങ്കിലും അര മണിക്കൂർ മുൻപേ ഹാളിലെത്തുക. 2 മണിക്കുശേഷം വരുന്നവരെ യാതൊരു
കാരണവശാലും പരീക്ഷയെഴുതിക്കില്ല. 75 മിനിറ്റാണ് പരീക്ഷ. 3.15നു തന്നെ പരീക്ഷ
അവസാനിക്കും. അതുകൊണ്ട് സമയത്തെപ്പറ്റി ബോധവാനായിരിക്കണം.
4.
ബോൾ പോയിന്റ് പേന കരുതണം.
ഒ.എം.ആർ ഷീറ്റ്
പൂരിപ്പിക്കുന്നത് നീലയോ കറുപ്പോ ബോൾ പോയിന്റ് പേന ഉപയോഗിച്ചാണ്. പറ്റുമെങ്കിൽ
കറുപ്പാണ് അഭികാമ്യം. മറ്റ് നിറങ്ങൾ ഉപയോഗിച്ചാൽ ഒ.എം.ആർ മൂല്യനിർണയം സാധ്യമല്ലാതാകും.
അതുവഴി ഉത്തരകടലാസ് അസാധുവാകും. അതുപോലെ കുമിള പൂർണമായും കറുപ്പിക്കാനും
ശ്രദ്ധിക്കുക.
5.
പി.എസ്.സി എബ്ലം ഉറപ്പാക്കണം.
വെബ്സൈറ്റിൽ
നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കുന്ന അഡ്മിഷൻ ടിക്കറ്റിനോടൊപ്പം ഫോട്ടോ പതിച്ച
ഐഡിന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഉണ്ടാവും. ഇതിൽ പി.എസ്.സിയുടെ എംബ്ലം ശരിയായി
പതിഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ചിലപ്പോൾ പ്രിന്റ് തകരാറുമൂലം എംബ്ലം
തെളിയണമില്ല. ഇത് ഇൻവിജിലേറ്റർ കാര്യമാക്കണമെന്നില്ല. പക്ഷേ പി.എസ്.സി
ഉത്തരക്കടാലസ് അസാധുവാക്കും.
6.
ഫോട്ടോ വീണ്ടും ഒട്ടിക്കരുത്.
ഐഡിന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിൽ
ഒറ്റത്തവണ രജിസ്ട്രേഷൻ സമയത്ത് ചേർത്തിട്ടുള്ള ഫോട്ടോയും ഒപ്പും ഉണ്ടാവും. അതിനാൽ
വീണ്ടും ഫോട്ടോ ഒട്ടിക്കുകയോ ഒപ്പ് ഇടുകയോ അരുത്.
7.
താഴെപ്പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ ഉത്തരക്കടലാസ് അസാധുവാകും.
ü രജിസ്റ്റർ നമ്പർ ശരിയായ കോളത്തിൽ എഴുതുകയും ബന്ധപ്പെട്ട കുമിള (ബബിൾ) കറുപ്പിക്കുകയും വേണം.
ü പരീക്ഷാഹാളിൽ തരുന്ന മേൽവിലാസ ലിസ്റ്റിൽ സ്വന്തം പേരിനുനേരെ ഒപ്പിടണം.
ü ഉത്തരക്കടലാസിന്റെ പാർട്ട് എയും ബിയും വേർപെടുത്തുമ്പോൾ അത് ബാർകോഡിന്റെ കൃത്യം നടുവിലൂടെത്തന്നെ
കീറണം. അത് രണ്ടും ഇവിജിലേറ്ററെ ഏൽപ്പിക്കണം. ശരിയായി കീറിയില്ലെങ്കിൽ ബാർകോഡ്
വികൃതമാവും.
8.
ആൽഫാ കോഡ് പ്രത്യേകം ശ്രദ്ധിക്കണം.
ഓരോ
ചോദ്യപേപ്പറിനും പ്രത്യേകം ആൽഫാ കോഡ് ഉണ്ടാവും. നിങ്ങളുടെ ഇരിപ്പിടത്തിലും മേൽവിലാസ
ലിസ്റ്റിലും ഇത് രേഖപ്പെടുത്തിയിരിക്കും. A,B,C,D എന്നിങ്ങനെ
നാല് ആൽഫാ കോഡുകളാണുള്ളത്. നിങ്ങൾക്ക് ലഭിക്കുന്ന ചോദ്യക്കടലാസ് അതാത് ആൽഫാ കോഡിലുള്ളതാണെന്ന്
ഉറപ്പുവരുത്തണം. അതേ ആൽഫാ കോഡുള്ള കുമിള പാർട്ട് ബിയിൽ കറുപ്പിക്കുകയും വേണം.
9. നെഗറ്റീവ് മാർക്കിങ്.
നെഗറ്റീവ് മാർക്കാണ് നമ്മുടെ വിജയപരാജയങ്ങൾ തീരുമാനിക്കുന്നത്. ഒരു
ഉത്തരം തെറ്റായി രേഖപ്പെടുത്തിയാൽ അതിന്റെ ⅓ മാക്ക് നാം നേടിയ ആകെ മാർക്കിൽനിന്നും കുറയ്ക്കും. അതായത്
മൂന്ന് ഉത്തരം തെറ്റുമ്പോൾ 1 മാർക്ക് കുറയ്ക്കും. ഒരേ ചോദ്യത്തിന് ഒന്നിലധികം ഉത്തരം രേഖപ്പെടുത്തിയാലും
നെഗറ്റീവ് മാർക്ക് ഉണ്ടാവും.
10.
ചോദ്യം തെറ്റാണെങ്കിൽ വിട്ടേക്കൂ.
ചോദ്യങ്ങളിൽ
തെറ്റുക കടന്നുകൂടാം. ഒരു ചോദ്യം തെറ്റാണെന്നുറപ്പാണെങ്കിൽ അത് വിട്ടേക്കുക.
ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കിയാവും മൂല്യനിർണയം നടത്തുക.
Click Here to Read in English.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.