ഇന്നത്തെ ചിന്താവിഷയം

മംഗള്‍യാനുമായി പി.എസ്.എല്‍ വി - സി 25 കുതിച്ചുയര്‍ന്നു.


ഇന്ത്യയുടെ പ്രഥമ ചൊവ്വാപര്യവേഷണ ദൌത്യമായ മംഗള്‍യാനുമായി പി.എസ്.എല്‍ വി - സി 25 കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഉച്ചക്ക് 2.38നാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്. 1,350 കിലോഗ്രാം ഭാരമുള്ള 'മംഗള്‍യാന്‍' ഡിസംബര്‍ ഒന്നുവരെ ഭൗമ ഭ്രമണപഥത്തിലുണ്ടാവും. അവിടെ നിന്ന് ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യമാക്കിയുള്ള സഞ്ചാരം തുടങ്ങും. 2014പ്തംബര്‍ 24ന് പര്യവേക്ഷണവാഹനം ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുമെന്നാണ് ഐ.എസ്.ആര്‍.ഒ.യുടെ കണക്കുകൂട്ടല്‍. 40 കോടി കിലോമീറ്ററോളം ദൂരമാണ് ഇതിനിടയില്‍ മംഗള്‍യാന്‍ സഞ്ചരിക്കേണ്ടിവരിക. അഞ്ച് ശാസ്ത്ര ഉപകരണങ്ങളാണ് മംഗള്‍യാനിലുള്ളത്. യൂറോപ്യന്‍ യൂണിയനും അമേരിക്കയ്ക്കും റഷ്യയ്ക്കും ശേഷം ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പര്യവേക്ഷണ വാഹനമയയ്ക്കുന്ന രാജ്യം എന്ന ചരിത്ര നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ചൈനയെയും ജപ്പാനെയും മറികടന്ന് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത് കാണാന്‍ ഇന്ത്യന്‍ രാഷ്ട്രീയനേതൃത്വവും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 1965-ല്‍ അമേരിക്കന്‍ പര്യവേക്ഷണ വാഹനമായ മറൈന്‍ 4 ആണ് ആദ്യമായി ചൊവ്വയുടെ ദൃശ്യങ്ങള്‍ ഭൂമിയിലേക്കയച്ചത്. കഴിഞ്ഞവര്‍ഷം ആഗസ്തില്‍ ചൊവ്വയിലിറങ്ങിയ അമേരിക്കയുടെ ക്യൂരിയോസിറ്റി ഇപ്പോഴും പര്യവേക്ഷണം തുടരുകയാണ്. ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാല്‍ മംഗള്‍യാന്‍ ചുരുങ്ങിയത് ആറ് മാസമെങ്കിലും അന്വേഷണം തുടരുമെന്നാണ് ഐ.എസ്.ആര്‍.ഒ. കണക്കുകൂട്ടുന്നത്. 144 അടി ഉയരമുള്ള പി.എസ്.എല്‍.വി.സി.-25 ഐ.എസ്. ആര്‍.ഒ.യുടെ ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
Click Here to Read in English.
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................