വൈകിട്ട് 4 മണി മുതൽ സ്ഥിതിയിലൂടെയും ഫലം അറിയാം
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. വൈകിട്ട് നാലിന് സെക്രട്ടറിയേറ്റിലെ പി.ആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിക്കുക. പരീക്ഷാഫലം തിങ്കളാഴ്ച തന്നെ പ്രസിദ്ധീകരിക്കാനായി തിരക്കിട്ട ശ്രമങ്ങളാണ് നടക്കുന്നത്. ടാബുലേഷൻ ജോലികൾ പൂ൪ത്തിയായിട്ടുണ്ട്. ഇന്ന് പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അന്തിമ അംഗീകാരം നല്‍കും. ഇപ്രാവശ്യവും മോഡറേഷന്‍ നൽകാൻ സാധ്യതയില്ല. നേരത്തെ ഏപ്രിൽ 16ന് ഫലപ്രഖ്യാപനം നടത്താനായിരുന്നു ശ്രമമെങ്കിലും പിന്നീടത് 20ലേക്ക് മാറ്റുകയായിരുന്നു. ഇത്തവണയും കഴിഞ്ഞ വ൪ഷങ്ങളിലേതുപോലെ വിജയശതമാനം 90നു മുകളിലാകാനാണ് സാധ്യത.

ഫലം ഓൺലൈനിലൂടെ...
എസ്.എസ്.എൽ.സി ഫലം പരീക്ഷാഭവന്റെ വെബ്സൈറ്റായ www.keralapareekshabhavan.inലൂടെ അറിയാം. കൂടാതെ www.prd.kerala.gov.in, www.kerala.gov.in, www.result.prd.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെയും ഫലം അറിയാവുന്നതാണ്. ഫലം തത്സമയം അറിയാനുള്ള ലിങ്കുകൾ സ്ഥിതിയുടെ മുകൾവശത്ത് ബാനറിൽ ലഭിക്കുന്നതാണ്.എസ്.എസ്.എൽ.സി ഫലം എസ്.എം.എസിലൂടെ...
എസ്.എസ്.എല്‍.സി ഫലം തല്‍സമയം അറിയുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പ് ഐ.ടി.@സ്കൂൾ പ്രൊജക്ട് വഴി എസ്.എം.എസ് സൗകര്യം ഏ൪പ്പെടുത്തിയിട്ടുണ്ട്. ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിനായി www.results.itschool.gov.in എന്ന വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പറും രജിസ്റ്റര്‍ നമ്പറും നൽകി മുൻകൂട്ടി രജിസ്റ്റ൪ ചെയ്യണം. ഔദ്യോഗികഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളില്‍ ഫലം അറിയാം.'സഫലം' മൊബൈൽ ആപ്ലിക്കേഷൻ...
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സഫലം (Saphalam) ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്ത് ഫലം അറിയാം.കോൾസെന്റ൪ വഴി ഫലം അറിയാം...
ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം സിറ്റിസണ്‍സ് കോള്‍സെന്റര്‍ മുഖേനയും ഫലം അറിയാം. ബി.എസ്.എന്‍.എല്‍ (ലാന്‍ഡ് ലൈന്‍) 155 300, ബി.എസ്.എന്‍.എല്‍ (മൊബൈല്‍) 0471 - 155 300, മറ്റ് സേവനദാതാക്കള്‍ - 0471 - 2335523, 2115054, 2115098 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.
SSLC Result 2015 | Kerala SSLC Results Announced | SSLC Exam Result 2015 Kerala | Kerala SSLC Exama Results through SMS in Mobile | Kerala Exam Results | Saphalam SSLC Results Application in Google Play Store | Know SSLC 2015 Results
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.