സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു ശതമാനം ക്ഷാമബത്തകൂടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി അറിയിച്ചു. വര്‍ദ്ധിച്ച ക്ഷാമബത്ത 2015 മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും.
ഇതോടെ ക്ഷാമബത്ത അടിസ്ഥാനശമ്പളത്തിന്റെ 73 ശതമാനത്തില്‍ നിന്ന് 80 ശതമാനമായി ഉയരും. 2014 ജൂലൈ മുതല്‍ ഇതിന് മുൻകാല പ്രാബല്യമുണ്ടായിരിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ക്ഷാമബത്തയും ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ചിരിക്കുകയാണ്. ഏതാണ്ട് പ്രതിമാസം 96.18 കോടി രൂപയുടെയും പ്രതിവ൪ഷം 1161.72 കോടിയുടെയും അധികബാധ്യതയാണ് ഇതുവഴി സര്‍ക്കാരിനുണ്ടാവുക. ജീവനക്കാരുടെ 2014 ജൂലൈ മുതല്‍ മാര്‍ച്ച് വരെയുള്ള കുടിശ്ശിക പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാരുടെ ഡി.എ കുടിശ്ശിക പണമായി നല്കുമെന്നും മന്ത്രി അറിയിച്ചു.

0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.