ഇന്നത്തെ ചിന്താവിഷയം

NEST 2015 അപേക്ഷ മാ൪ച്ച് 7 വരെ

ഭുവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആന്റ് റിസ൪ച്ച് (NISER), മുംബൈ സ൪വകലാശാലയുടെ ഡിപ്പാ൪ട്ട്മെന്റ് ഓഫ് ആറ്റമിക് എന൪ജി സെന്റ൪ ഫോ൪ എക്സലൻസ് ഇൻ ബേസിക് സയൻസസ് (UM - DAE CBS) എന്നിവിടങ്ങളിലെ പഞ്ചവത്സര എം.എസ്.സി പ്രവേശന പരീക്ഷയായ NEST (National Entrance Screening Test) ന് മാ൪ച്ച് 7 വരെ അപേക്ഷിക്കാം. കേന്ദ്ര ആണവോ൪ജ വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളാണിവ. ഇൻ - ക്യാമ്പസ് ഹോസ്റ്റലും മികച്ച ലബോറട്ടറി അടക്കമുള്ള സൗകര്യമുള്ള ഇവിടെ പഠിക്കുന്ന കുട്ടികൾ കേന്ദ്ര സ൪ക്കാരിന്റെ INSPIRE സ്കോള൪ഷിപ്പിന് അ൪ഹരാണ്. ഇത് പ്രകാരം മാസം 5000 രൂപയും സമ്മ൪ പ്രോജക്ടിനായി വ൪ഷം 20000 രൂപയും ലഭിക്കും. മികവ് പുല൪ത്തുന്നവ൪ക്ക് ഭാഭ ആറ്റമിക് റിസ൪ച്ച് സെന്ററിലേക്ക് (BARC) നേരിട്ടുള്ള പ്രവേശനത്തിനും അവസരമൊരുങ്ങും.
യോഗ്യത
പ്ലസ് ടുവിന് സയൻസ് സ്ട്രീമിൽ (Biology / Chemistry / Mathematics / Physics) 2013, 2014 പാസായവ൪ക്കും 2015ൽ പരീക്ഷയഴുതുന്നവ൪ക്കും അപേക്ഷിക്കാം. 60% മാ൪ക്ക് നേടിയിരിക്കണം. NEST വഴി മാത്രമാണ് പ്രവേശനം. പട്ടികജാതി, പട്ടികവ൪ഗം വികലാംഗ വിഭാഗങ്ങൾക്ക് പ്ലസ്ടുവിന് 55% മാ൪ക്ക് മതിയാവും.
പ്രായപരിധി
അപേക്ഷക൪ 1995 ജൂലൈ 15 നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. SC/ST/PD അപേക്ഷക൪ക്ക് 5 വ൪ഷത്തെ വയസിളവുണ്ട്. ഒ.ബി.സി വിഭാഗങ്ങൾക്ക് വയസിളവില്ല.
പരീക്ഷ
രാജ്യത്തൊട്ടാകെ 52 പ്രധാന നഗരങ്ങളിൽ 2015 മേയ് 30, ഞായറാഴ്ച രാവിലെ 9.30 മുതൽ 1.00 മണി വരെയാണ് പരീക്ഷ നടക്കുന്നത്.
എങ്ങനെ അപേക്ഷിക്കണം?
ഓൺലൈനായോ ഓഫ് ലൈനായോ അപേക്ഷിക്കാം. www.nestexam.in എന്ന വെബ്സൈറ്റ് വഴി ജനുവരി 5 മുതൽ ഫെബ്രുവരി 19 വരെ ഓൺലൈനായി അപേക്ഷിക്കാം. ഫീസ് ഓൺലൈനായും ഡി.ഡി ആയും അടയ്ക്കാം. ഓൺലൈനായി ഫീസടയ്ക്കുന്നവ൪ അപേക്ഷയുടെ പ്രിന്റട്ട് അയയ്ക്കേണ്ടതില്ല. എന്നാൽ ഡി.ഡി. വഴി ഫീസടയ്ക്കുന്നവ൪ പ്രിന്റൗട്ട് അയയ്ക്കേണ്ടതുണ്ട്. എല്ലാവരും അപേക്ഷയുടെ സമ്മറി പേജിന്റെ പ്രിന്റൗട്ട് സൂക്ഷിച്ചുവയ്ക്കണം. (ഓഫ് ലൈൻ അപേക്ഷയ്ക്ക് ഡി.ഡി അയച്ചുകൊടുക്കണം. ഡി.ഡി കിട്ടുന്ന മുറയ്ക്ക് NEST സെൽ അപേക്ഷാഫോം അയച്ചുതരും. പൂരിപ്പിച്ച അപേക്ഷ നെസ്റ്റ് സെല്ലിന് ലഭിക്കേണ്ട അവസാന തീയതി മാ൪ച്ച് 7 ആണ്). വിലാസം -
The Chief Coordinator, NEST 2015,
NISER, Institute of Physics Campus,
Sachivalaya Marg, Sainik School (PO),
Bhubaneswar – 751 005, Odisha.
അഡ്മിറ്റ് കാ൪ഡ്
2015 ഏപ്രിൽ 15 മുതൽ നെസ്റ്റ് വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്തെടുക്കാം.
അപേക്ഷാഫീസ്
Sl.No:
Online Fee
Offline Fee
1.Male (General and OBC categories)
700/-
750/-
2.Male (SC and ST categories)
350/-
400/-
3.Female (All categories)
350/-
400/-
4.Persons with Physical Disability (All categories)
350/-
400/-
സിലബസ്
The syllabus for NEST 2015 primarily follows the NCERT/ CBSE science syllabus of class XI-XII.The detailed syllabus for NEST examination is provided in Annexure -2 (page 9). There is, however, no specific syllabus for the general section. This section tests candidate's familiarity with, but not detailed understanding of, major historical milestones in subjects like astronomy, biology, chemistry, mathematics, physics, computer science and environmental science.Questions will be designed to test analytic abilities and comprehension of scientific passages. Some of the questions in this section may require knowledge of class X mathematics.
മുൻകാല ചോദ്യപ്പേപ്പറുകൾ നെസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ് (ലിങ്ക് ചുവടെ).
Helpline
Phone: 0674-2304036 (Mon-Fri, 09:30-13:00 & 14:00-17:00)
Email: nest@nestexam.in
Important Dates
● Start of Online / Offline application for NEST 2015: January 05, 2015
● Last date for receiving request for Offline application form+DD: February 19, 2015
● Closing of Online / Offline application: March 07, 2015
● Download / Dispatch of Admit Card begins: April 15, 2015
● NEST 2015 examination: May 30, 2015 (Saturday) 9:30am – 1:00pm
● Announcement of results in NEST website: June 19, 2015
Check-list for online/offline applications
1. Name and mailing address with PIN-code are entered/clearly written and legible
2. Passport size photograph is uploaded properly/pasted at correct place
3. Signature is uploaded properly/signed at proper place
4. Name of issuing Bank and DD number is entered/clearly written at proper place
5. Name & application number (online applications) written on the backside of the DD
6. Two different examination centres are chosen according to preference.

Website - www.nestexam.in
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................