ലക്ഷക്കണക്കിന് ഉദ്യോഗാ൪ത്ഥികൾക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി കേരള പി.എസ്.സി. ഇനി മുതൽ കമ്മീഷൻ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾ പ്രകാരം ഉദ്യോഗാ൪ത്ഥികൾ അപേക്ഷ സമ൪പ്പിക്കുമ്പോൾ അപ് ലോഡ് ചെയ്യുന്ന ഫോട്ടോയ്ക്ക് 10 വ൪ഷത്തേക്ക് പ്രാബല്യമുണ്ടായിരിക്കും.
ഇതുവരെ ഒരു വ൪ഷത്തിനകമുള്ള ഫോട്ടോ വേണമെന്നായിരുന്നു നിബന്ധന. 2014 ഡിസംബറിൽ അനേകായിരം അപേക്ഷകരുണ്ടാവുന്ന പ്രമുഖ തസ്തികകളുൾപ്പെടെ ഇരുനൂറിലധികം തസ്തികകളിലേക്ക് പി.എസ്.സി ഒരുമിച്ച് അപേക്ഷ ക്ഷണിച്ചിരുന്നു. തങ്ങളുടെ ഫോട്ടോ മാറ്റാനായി മിക്ക അപേക്ഷകരും സൈറ്റ് ഉപയോഗിച്ചു. ഇതോടൊപ്പം എൽ.ഡി.സിയുടെയും മറ്റും വെരിഫിക്കേഷനും കൂടിയായപ്പോൾ സൈറ്റ് ഹാങ് ആയി. വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ച് കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞാണ് സൈറ്റിലും പ്രൊഫൈലിലും ലഭ്യാമായിത്തുടങ്ങിയത്. കുറഞ്ഞ സെ൪വ൪ ശേഷിയാണ് പ്രശ്നമുണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് പി.എസ്.സിയുടെ പുതിയ തീരുമാനമെന്ന് കരുതുന്നു.

പുതിയ നി൪ദ്ദേശങ്ങൾ -
- കമ്മീഷൻ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾ പ്രകാരം ഉദ്യോഗാ൪ത്ഥികൾ അപേക്ഷ സമ൪പ്പിക്കുമ്പോൾ അപ് ലോഡ് ചെയ്യുന്ന ഫോട്ടോയ്ക്ക് 10 വ൪ഷത്തേക്ക് പ്രാബല്യമുണ്ടായിരിക്കും.
- അപ് ലോഡ് ചെയ്യുന്ന ഫോട്ടോയിൽ ഉദ്യാഗാ൪ത്ഥിയുടെ പേര്, ഫോട്ടോ എടുത്ത തീയതി എന്നിവ നി൪ബന്ധമാണ്.
- പരീക്ഷാ൪ത്ഥിയുടെ മുഖവും തോൾഭാഗവും വ്യക്തമായി പതിഞ്ഞിരിക്കത്തക്ക വിധത്തിലുള്ള കള൪ / ബ്ലാക്ക് & വൈറ്റ് ഫോട്ടോ ആയിരിക്കണം.
- 200 പിക്സെൽ ഉയരവും 150 പിക്സെൽ വീതിയും ഉള്ള JPG ഫോ൪മാറ്റിലുള്ള 30 കെ.ബി. ഫയൽസൈസിൽ അധികരിക്കാത്തതുമായ ഇമേജുകൾ മാത്രമേ അപ്-ലോഡു ചെയ്യപ്പെടുകയുള്ളൂ.
- വെളുത്തതോ ഇളം നിറത്തിലോ ഉള്ള പശ്ചാത്തലത്തിൽ എടുത്ത ഫോട്ടോയായിരിക്കണം.
- മുഖം നേരെയും പൂ൪ണമായും ഫോട്ടോയുടെ മദ്ധ്യഭാഗത്ത് പതിഞ്ഞിരിക്കണം.
- കണ്ണുകൾ വ്യക്തമായി കാണത്തക്ക വിധത്തിലായിരിക്കണം.
- തൊപ്പി (മതാചാരത്തിന്റെ ഭാഗമായുള്ള തൊപ്പി / ശിരോവസ്ത്രം എന്നിവയൊഴിച്ച്), ഗോഗിൾസ് എന്നിവ ധരിച്ച് എടുത്തതും മുഖത്തിന്റെ ഒരു വശം മാത്രം കാണത്തക്ക വിധമുള്ളതും മുഖം വ്യക്തമല്ലാത്തതുമായ ഫോട്ടോയോടുകൂടിയ അപേക്ഷകൾ സ്വീകാര്യമല്ല.
ഒപ്പും ഫോട്ടോയും അപ്-ലോഡ് / റീസൈസ് ചെയ്യുന്നതു സംബന്ധിച്ച പോസ്റ്റ് ഇവിടെ.
യൂസ൪നെയിമോ പാസ് വേഡോ മറന്നാൽ പരിഹാരം ഇവിടെ.
Kerala PSC New Photo Guidelines | PSC Photo Validity 10 year | How to upload photo / signature for psc one time registration (OTR) | Kerala PSC OTR Instructions
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.