കേരള എഞ്ചിനീയറിംഗ് ആന്റ് മെഡിക്കൽ എൻട്രൻസിലൂടെ എഞ്ചിനീയറിംഗ് പ്രവേശനത്തിന് അപേക്ഷിച്ച കുട്ടികൾ സമ൪പ്പിച്ച യോഗ്യതാ പരീക്ഷയുടെ മാ൪ക്ക് ജൂൺ 9 വരെ കുട്ടികൾക്ക് വെരിഫൈ ചെയ്യാവുന്നതാണെന്ന് പ്രവേശനപരീക്ഷാ കമ്മീഷണ൪ അറിയിച്ചു. (ലിങ്ക് ചുവടെ). മാ൪ക്കിൽ എന്തെങ്കിലും അപാകത ഉണ്ടെങ്കിൽ ജൂൺ 9നു് വൈകിട്ട് 5 മണിക്കുമുൻപായി പ്രവേശനപരീക്ഷാകമ്മീഷണറുടെ ഓഫീസിൽ വിവരം അറിയിക്കേണ്ടതാണ്. ഹോം പേജിൽ Roll Number, Application Number, Key Number എന്നിവ നൽകി ലോഗിൻ ചെയ്ത് മാ൪ക്ക് പരിശോധിക്കാവുന്നതാണ്.
എഞ്ചിനീയറിംഗ് സ്കോ൪ പ്രസിദ്ധീകരിച്ചതിനുശേഷം യോഗ്യതാപരീക്ഷയുടെ മാ൪ക്ക് ഓൺലൈനായി സമ൪പ്പിക്കാൻ മെയ് 20 മുതൽ ജൂൺ 6 വരെ സമയം നൽകിയിരുന്നു. ഇതിനുശേഷം മാ൪ക്ക് സമ൪പ്പിച്ചതിന്റെ പ്രിന്റ് പ്രവേശനപരീക്ഷാ കമ്മീഷണ൪ക്ക് അയച്ചുകൊടുക്കുവാനും നി൪ദ്ദേശിച്ചിരുന്നു.
Verify your marks @ http://cee.kerala.gov.in/keammarkview2014/main/login.php
കൂടുതൽ വിവരങ്ങൾ അറിയാനും പങ്കുവയ്ക്കുവാനും ചുവടെ കമന്റ് ചെയ്യാൻ മറക്കരുത്.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.