ഇന്നത്തെ ചിന്താവിഷയം

KEAM Third Allotment List

ജൂലൈ 19നു് പ്രസിദ്ധീകരിച്ച രണ്ടാം അലോട്ട്മെന്റിൽ അലോട്ട് ചെയ്യപ്പെട്ടിട്ടും ഫീസടയ്ക്കാത്തവരെ ഒഴിവാക്കി മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണ൪ പ്രസിദ്ധീകരിച്ചു. മൂന്നാം അലോട്ട്മെന്റിനുശേഷം അലോട്ട്മെന്റ് ലഭിച്ച എല്ലാവരും അഡ്മിഷൻ നേടിയിരിക്കണം. മൂന്നാം അലോട്ട്മെന്റ് സ൪ക്കാ൪/ സ൪ക്കാ൪ നിയന്ത്രിത/ സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലേക്കുള്ള അവസാന അലോട്ട്മെന്റായിരിക്കും. മൂന്നാം അലോട്ട്മെന്റിൽ സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിൽ അലോട്ട്മെന്റ് ലഭിച്ചാൽ നി൪ബന്ധമായും അവിടെ അഡ്മിഷൻ എടുത്തിരിക്കണം. ഇങ്ങനെയുള്ളവരുടെ എല്ലാ ഹയ൪ ഓപ്ഷനുകളും മൂന്നാം അലോട്ട്മെന്റോടുകൂടി റദ്ദാവും. അല്ലാത്ത പക്ഷം പിഴ ഈടാക്കുന്നതാണ്. 

വാൽക്കഷണം2014 ജൂൺ 26ലെ സുപ്രീം കോടതി ഉത്തരവുപ്രകാരം ജൂലൈ 30നകം അലോട്ട്മെന്റ് നടപടികൾ പൂ൪ത്തീകരിച്ചാൽ മതിയാവും. ഈ സമയപരിധിക്കുള്ളിൽ പ്രവേശനപരീക്ഷാ കമ്മീഷണ൪ക്ക് എത്ര അലോട്ട്മെന്റ് വേണമെങ്കിലും നടത്താവുന്നതാണ്. എന്നാൽ ജൂലൈ 23ലെ മൂന്നാം അലോട്ട്മെന്റോടുകൂടി എഞ്ചിനീയറിംഗ് കോളേജുകളിലേക്കുള്ള അലോട്ട്മെന്റ് അവസാനിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിച്ചവരോട് മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞുമാത്രം പ്രവേശനം നേടിയാൽ മതിയെന്നാണ് അറിയിച്ചിരിക്കുന്നത്. അവസാന അലോട്ട്മെന്റിനുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് ടെക്നിക്കൽ എഡ്യൂക്കേഷൻ വകുപ്പ് അലോട്ട്മെന്റ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മിക്കവാറും അതാത് കോളേജ് പ്രിൻസിപ്പൽമാ൪ക്ക് കീഴിലുള്ള സ്പോട്ട് അലോട്ട്മെന്റ് ആയിരിക്കും. ഇങ്ങനെ സ്പോട്ട് അലോട്ട്മെന്റ് നടത്തിയാൽ റാങ്ക് ലിസ്റ്റിൽ മുകളിലുള്ളവരെ പിന്തള്ളി കുറഞ്ഞ റാങ്കുള്ളവ൪ പ്രവേശനം നേടാൻ ഇടയാവും. ജൂലൈ 31 വരെ സമയമുണ്ടായിട്ടും പ്രവേശനപരീക്ഷാകമ്മീഷണ൪ 23നു തന്നെ അലോട്ട്മെന്റ് നടപടികൾ പൂ൪ത്തിയാക്കുന്നതാണ് ആശങ്കകൾക്കെല്ലാം കാരണം. ഇതിനിടെ രണ്ടാം അലോട്ട്മെന്റ് മുതൽ എം.ബി.ബി.എസ് / ബി.ഡി.എസ് അലോട്ട്മെന്റ് പരിഗണിക്കുന്നുമില്ല. സ്വകാര്യ മെഡിക്കൽ മാനേജുമെന്റുകളുമായി അവസാന ധാരണ എത്താത്തതിനാലാണിത്. എന്തായാലും എല്ലാം കാത്തിരിന്നുതന്നെ കാണണം. അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാകുന്നതാണ്. 

പ്രവേശനപരീക്ഷാ കമ്മീഷണറുടെ ഹെൽപ് ലൈൻ നമ്പരുകൾ : 0471 2339101, 2339102, 2339103, 2339104 

Important Links 

1. Know Your Allotment - [ Click here....

2. List of SBT Bank Branches - [ Click here.... ]

കൂടുതൽ കാര്യങ്ങൾ ച൪ച്ചചെയ്യാനായി ചുവടെ കമന്റ് ചെയ്യുക.

KEAM Third Allotment|Engineering Third Allotment|CEE Kerala Allotments|Kerala Entrance|CEE Kerala Helpline Numbers
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................