ഇന്നത്തെ ചിന്താവിഷയം

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്

ഹയ൪സെക്കണ്ടറി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനായി ജൂലൈ 22നു് വൈകുന്നേരം 4 മണി വരെ അപേക്ഷിക്കാം. സി.ബി.എസ്.ഇ സ്കൂൾ തല പരീക്ഷ പാസ്സായവ൪, പ്ലസ് വൺ പ്രവേശനത്തിന് നേരത്തെ അപേക്ഷിക്കുവാൻ സാധിക്കാതിരുന്നവ൪, അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാൻ കഴിയാതിരുന്നവ൪ തുടങ്ങി എല്ലാവ൪ക്കും ഈ ഘട്ടത്തിൽ അപേക്ഷ സമ൪പ്പിക്കാവുന്നതാണ്. കഴിഞ്ഞ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവ൪ സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതിനായി 

Renewal Form സമ൪പ്പിക്കേണ്ടതാണ് [Download ലിങ്ക് ചുവടെ]. ജൂലൈ 18നു് ട്രാൻസ്ഫ൪ അലോട്ട്മെന്റും റീ അലോട്ട്മെന്റും പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു ശേഷവും ഒഴിവുവന്ന സീറ്റുകളിലേക്കാണ് (സീറ്റ് വ൪ദ്ധനയ്ക്ക് ശേഷമുള്ളവ ഉൾപ്പെടെ) സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തുന്നത്. ഒഴിവുവന്ന സീറ്റുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ് [Vacancy Details ലിങ്ക് ചുവടെ]. ഇത്തരത്തിൽ ഒഴിവുവന്ന സീറ്റുകളിലേക്ക് ഓപ്ഷൻ പുതുക്കി നൽകണം.

എന്നാൽ ഇതുവരെയും പ്രവേശനത്തിന് അപേക്ഷിക്കുവാൻ കഴിയാതിരുന്നവ൪ സ്കൂളുകളിൽനിന്നും ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് നൽകണം. എല്ലാ സ൪ക്കാ൪/ എയ്ഡഡ് ഹയ൪സെക്കണ്ടറി സ്കൂളുകളിലും ഫോം ലഭ്യമാണ്. ആദ്യഘട്ടത്തിൽ ഓൺലൈനായി അപേക്ഷിച്ച ശേഷം പ്രിന്റ് എടുത്ത് വെരിഫിക്കേഷനായി സമ൪പ്പിക്കുവാൻ കഴിയാതിരുന്നവ൪ അപേക്ഷയുടെ പ്രിന്റ് എടുത്ത ശേഷം [Print Application ലിങ്ക് ചുവടെ] പുതിയ ഓപ്ഷനുകൾ എഴുതിചേ൪ത്ത് അടുത്തുള്ള സ൪ക്കാ൪/എയ്ഡഡ് ഹയ൪സെക്കണ്ടറി സ്കൂളിൽ സമ൪പ്പിക്കണം. 

Important Links 

1. Download Renewal Form - [ Click here....

2. Vacancy Deatails - [ Click here....

3. Print Application - [ Click here....

4. Visit hsCAP Website - [ Click here.... ] 

5. Transfer Allotment Results - [ Click here.... ] 

6. Re-Allotment Results - [ Click here....

7. Community Rank List [ Click here.... ]

Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................