ഇന്നത്തെ ചിന്താവിഷയം

എന്റെ ഭാരതം (2) : ദേശീയ പതാകയുടെ ചരിത്രം

എല്ലാ രാജ്യത്തിനും അവരുടേതായ ഒരു പതാകയുണ്ടാവുമല്ലോ കൂട്ടുകാരേ... ദേശീയ പതാക എന്നത് ആ രാഷ്ട്രത്തിന്റെ മുഖമുദ്രയാണ്. ഓരോ പൗരന്റെയും അന്തരംഗത്തിൽ ഊഷ്മളമായ രാജ്യസ്നേഹം ഉണ൪ത്തുന്ന പവിത്രമായ പ്രതീകമാണ് ദേശീയപതാക. ഓരോ സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും നമ്മുടെ ത്രിവ൪ണ പതാക നോക്കി അഭിമാനം കൊള്ളുന്നവരാണ് ഓരോ ഭാരതീയനും. ഭാരതത്തിന് ഇത്തരത്തിൽ ഒരു ത്രിവ൪ണ പതാക ഉണ്ടായത് എങ്ങനെയെന്നറിയുമോ... ഇപ്രാവശ്യം നമുക്ക് നമ്മുടെ ദേശീയപതാക രുപപ്പെട്ടുവന്നതിന്റെ ചരിത്രത്തിലേക്ക് ഒന്നെത്തിനോക്കാം. 

ഭാരതത്തിന് ഇന്നു കാണുന്ന തരത്തിലുള്ള ദേശീയ പതാക രൂപകല്പന ചെയ്തതാരെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാവുമല്ലോ... അദ്ദേഹമാണ് പിംഗലി വെങ്കയ്യ. ക്വിസ് കോമ്പറ്റീഷനുകളിലെയും പി.എസ്.സി പരീക്ഷകളിലെയും ഒരു സ്ഥിരം ചോദ്യമാണിത്. 1947 ജൂലൈ 22നു് ചേ൪ന്ന ഭരണഘടനാ നി൪മാണസഭയുടെ യോഗമാണ് ഈ പതാക അംഗീകരിച്ചത്. എന്താണ് ഭരണഘടനാ നി൪മാണ സഭ (Constituent Assembly)? നമ്മുടെ രാഷ്ട്രം മുൻപ് ഭരിച്ചിരുന്നത് ബ്രിട്ടീഷുകാരാണെന്ന് ഏവ൪ക്കും അറിയാം. അന്ന് ഇവിടെ നിലനിന്ന നിയമങ്ങളും ഉണ്ടാക്കിയത് അവ൪ തന്നെയായിരുന്നു. എന്നാൽ ഭാരതം സ്വതന്ത്രമാവുകയാണെങ്കിൽ തീ൪ച്ചയായും പുതിയ നിയമങ്ങളും അതിലുമുപരി അടിസ്ഥാനമായി ഒരു ഭരണഘടനയും ഉണ്ടാവണം. ഇങ്ങനെ ഭാരതത്തിന്റെ ഭരണ ഘടന (Constitution) രൂപപ്പെടുത്താൻ ചുമതലപ്പെട്ട സഭയായിരുന്നു ഭരണഘടനാ നി൪മാണ സഭ. ഡോ. രാജേന്ദ്ര പ്രസാദായിരുന്നു ഇതിന്റെ പ്രസിഡന്റ്. ഇദ്ദേഹമാണ് സ്വതന്ത്രഭാരതത്തിന്റെ പ്രഥമ രാഷ്ട്രപതിയായത്. പക്ഷേ ഇന്ത്യൻ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നതോ... അത് ഡോ. ബി.ആ൪.അംബേദ്കറാണ്. എന്താണ് ഇദ്ദേഹത്തെ അങ്ങനെ അറിയപ്പെടാൻ കാരണം. കാരണമെന്തൊന്നോ... ഭരണഘടനാ നി൪മാണ സഭയുടെ ഡ്രാഫിറ്റിംഗ് കമ്മിറ്റി ചെയ൪മാൻ ഇദ്ദേഹമായിരുന്നു. അംബേദ്കറാണ് പിന്നീട് സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ നിയമ മന്ത്രിയായത്. ഭരണഘടന സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ നമുക്ക് പിന്നീടൊരവസരത്തിൽ ച൪ച്ച ചെയ്യാം. 

ദേശീയപതാകയുടെ ചരിത്രം.


  • 1906-ലാണ് അനൗദ്യോഗികമെങ്കിലും ഒരു പതാക ഭാരത്തിനുണ്ടായത്. ഇത് വലതുവശത്ത് കാണാം. ആഗസ്റ്റ് ഏഴിന് കൊൽക്കത്തയിലെ ഗ്രീൻ പാ൪ക്കിൽ (Parsee Bagan Square) ഇത് ഉയ൪ത്തിയത്. ഈ പതാകയ്ക് ചുവപ്പ്, മഞ്ഞ, നീല നിറങ്ങൾ തിരശ്ചീനമായി ഉൾപ്പെടുത്തിയിന്നു.


  • 1907ൽ ബ൪ലിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഡം ബിക്കാജി കാമ മറ്റ് ചില സ്വാതന്ത്ര്യ കാംഷികളോടൊപ്പം പാരീസിൽ ഒരു ദേശീയ പതാക ഉയ൪ത്തി. ബെ൪ലിനിൽ വെച്ച് നടന്ന സോഷ്യൽ കോൺഫറൻസിൽ ഈ പതാക പ്രദ൪ശിപ്പിക്കപ്പെട്ടു. ആദ്യ പതാകയോട് ഏറെ സാമ്യമുള്ളതായിരുന്നു ഇത്. മുകളിലെ എട്ട് താമരകൾ എന്നത് ഒന്നായി ചുരുങ്ങി. പക്ഷേ ഏഴ് നക്ഷത്രങ്ങൾ പുതുതായി ഉൾപ്പെടുത്തി. സപ്ത൪ഷികളെ കുറിയിക്കുന്നതായിരുന്നു ഈ എഴ് നക്ഷത്രങ്ങൾ.

  • അടുത്ത പതാക എന്ന പറയാവുന്നത് ഹോം റൂൾ മൂവ്മെന്റ് മുന്നോട്ടുവെച്ചതാണ്. 1917ൽ ആനീ ബസന്റും ബാലഗംഗാധര തിലകനും ചേ൪ന്നാണ് ഇത് ഉയ൪ത്തിയത്. ചുവപ്പ്, പച്ച് നിറങ്ങൾ ഒന്നിടവിട്ട തിരശ്ചീന പാളികളായി ഇതിൽ ഉൾപ്പെട്ടു. ഇതിൽ സപ്ത൪ഷികളെ കുറിക്കുന്ന ഏഴ് നക്ഷത്രങ്ങളും ചന്ദ്രക്കലയും ഒരു നക്ഷത്രവും കൂടി സ്ഥാനം പിടിച്ചു. ഇടതു വശത്ത് മുകളിലായി ബ്രിട്ടന്റെ പതാകയും നൽകിയിരുന്നു. കൂട്ടുകാ൪ക്കറിയാമോ ബ്രിട്ടന്റെ ദേശീയ പതാകയുടെ പേരെന്താണെന്ന്.... യൂണിയൻ ജാക്ക് (Union Jack).

  • 1921-ൽ ബെസ്വാദയിൽ വച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കുവാൻ വന്ന ഗാന്ധിജിക്ക് അവിടുത്തെ ഒരു യുവാവ് പച്ച, ചുവപ്പ് നിറങ്ങളുള്ള പതാക നൽകി. ഹിന്ദു, മുസ്ലീം സമുദായങ്ങളെ പ്രതിനിധീകരിക്കുന്നതായിരുന്നു ഈ നിറങ്ങൾ. ബാക്കിയുള്ള വിഭാഗങ്ങളെ പ്രതിനിധീകരിക്കാനായി വെള്ള നിറം കൂടി ഉൾപ്പെടുത്താൻ ഗാന്ധിജി നി൪ദ്ദേശിച്ചു. ഇതിൽ ച൪ക്കയുടെ ചിത്രം ആലേഖനം ചെയ്യപ്പെട്ടിരുന്നു. ബെസ്വാദയുടെ ഇന്നത്ത പേരെന്തെന്ന് കൂട്ടുകാ൪ക്ക് പറയാമോ....??? ഉത്തരം. വിജയവാഡ.
  • പിന്നീട് നമ്മുടെ പതാകയ്ക്ക് ഒരു മാറ്റം വന്നത് 1931ലാണ്. ഇത് സുബാഷ് ചന്ദ്ര ബോസ് അഥവാ നേതാജിയുടെ നേതൃത്തിൽ പ്രവ൪ത്തിച്ച ഇന്ത്യൻ നാഷണൽ ആ൪മിയുടെ സംഭാവനയായിരുന്നു. ഇന്നത്തെ ദേശീയ പതാകയുമായി ഇതിന് ഒട്ടേറെ സാമ്യമുണ്ടായിരുന്നു. കാവി, പച്ച, വെള്ള നിറങ്ങൾ ഇതിൽ മതങ്ങളെയോ സമുദായങ്ങളെയോ പ്രതിനിധീകരിച്ചല്ല ഉൾപ്പെടുത്തിയത്. ഒരു പ്രമേയത്തിലൂടെ ഈ പതാക അംഗീകരിക്കപ്പെട്ടു.
ഇതിനോടൊപ്പം വേറൊരു കാര്യം കൂടി ചോദിച്ചോട്ടേ കൂട്ടുകാരേ... ആരാണ് ഇന്ത്യൻ നാഷണൽ ആ൪മിക്ക് രൂപം കൊടുത്തത്? സുബാഷ് ചന്ദ്ര ബോസ് എന്നാവും ഉത്തരം. ഇനി ഇന്റ൪നെറ്റിൽ Founder of INA എന്ന് പരതി നോക്കൂ. ശരിക്കുമുള്ള ഉത്തരം ക്യാപ്റ്റൻ മോഹൻ സിംഗ്. ഇതിന്റെ തക൪ച്ചയ്ക്കുശേഷം ഐ.എൻ.എ പുനരുജ്ജീവിക്കപ്പെട്ടത് സുബാഷ് ചന്ദ്ര ബോസിന്റെ നേതൃത്തിലായിരുന്നു. ഇന്നു നാം പാഠപുസ്തകങ്ങളിലൂടെ പഠിക്കുന്നതും പഠിപ്പിക്കുന്നതും സുബാഷ് ചന്ദ്ര ബോസ് എന്നുതന്നെയാണ്.
  • 1947 ജൂലൈ 22നു് ഇന്ന് നാം കാണുന്ന തരത്തിലുള്ള ദേശീയപതാക ഭരണഘടനാ നി൪മാണ സമിതി അംഗീകരിച്ചു. ഇതിനു മുൻപിലത്തെ പതാകയുമായി ചെറിയൊരു മാറ്റമാണ് ഇതിനുണ്ടായത്. ച൪ക്കയുടെ സ്ഥാനത്ത്  അശോക ചക്രം സ്ഥാനം പിടിച്ചു. അങ്ങനെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാക ക്രമേണ ഭാരത്തിന്റെ ദേശീയ പതീകയായി മാറി. 
ദേശീയപതാകയിലെ നിറങ്ങൾ
ത്രിവ൪ണ പതാകയെന്ന പേരു പോലെ മൂന്ന് നിറങ്ങളാണ് നമ്മുടെ ദേശീയപതാകയിലുള്ളത്. മുകളിൽ കാവിയും ചുവട്ടിൽ കടും പച്ചയും നടുക്ക് അശോക ചക്രത്തോടു കൂടിയെ വെള്ള നിറവും ഇതിൽ ഉൾപ്പെടുന്നു. മുന്നു നിറങ്ങളുെ ഒരേ അംശബന്ധത്തിലാണ് പതാകയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കാവിനിറം രാജ്യത്തിന്റെ ശക്തിയെയും ധൈര്യത്തെയും കുറിക്കുമ്പോൾ പച്ച സമൃദ്ധിയെ വിളംബരം ചെയ്യുന്നു. വെള്ള നിറം സമാധാനത്തെയും 24 ആരക്കാലുകളോടു കൂടിയ അശോക ചക്രം ധ൪മ്മ ചക്രത്തെയും പ്രതിനിധാനം ചെയ്യുന്നു. 

അശോക ചക്രം - 
ബി.സി. മൂന്നാം നൂറ്റാണ്ടിൽ മൗര്യ രാജാവായ അശോകൻ സാരാനാഥിൽ സ്ഥാപിച്ച സ്തംഭത്തിൽ നിന്നുമാണ് അശോക ചക്രം പതാകയിൽ ഉൾപ്പെടുത്തിയത്. ധ൪മ്മ ചക്രമായി ഇതിനെ കണക്കാക്കുന്നു. 

നോക്കൂ എത്രത്തോളം മഹത്തരമാണ് നമ്മുടെ ദേശീയ പതാകയെന്ന്.... ദേശീയപതാക സംബന്ധിക്കുന്ന നിയന്ത്രണങ്ങളും ഫ്ലാഗ് കോഡും നി൪മാണവുമൊക്കെ അടുത്ത പോസ്റ്റുകളിൽ നമുക്ക് പരിചയപ്പെടാം. 
ഭാരതത്തിന്റെ മഹത്വത്തെപ്പറ്റിയുള്ള കഴിഞ്ഞ പോസ്റ്റ് എല്ലാവരും വായിച്ചുകാണുമല്ലോ... വായിക്കാത്തവ൪ക്ക് ഇവിടെ ക്ലിക്ക് ചെയ്ത് പോസ്റ്റ് വായിക്കാവുന്നതാണ്.


Source : knowindia.gov.in, Wikipedia, Books... etc.


സ്വാതന്ത്ര്യദിനക്വിസ് | സ്വാതന്ത്ര്യദിന ക്വിസ് മലയാളം Independence Day Quiz in Malayalam | 68th Independence Day Quiz | 68th Independence Day Wishes | Interestig Facts on India | My India, My Country | Fact sheet of India | Facts about India | Unity in Diaversity | The holy land of India  |  The History of Indian Flag | The tricolor flag of India
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................