എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള രണ്ടാം
അലോട്ട്മെന്റ് നടപടികൾ 2013 ആഗസ്റ്റ് 27ന് തുടങ്ങും. നേരത്തെ അലോട്ട്മെന്റ്
ലഭിച്ചവർക്ക് 27 മുതൽ 30ന് വൈകിട്ട് 3 മണി വരെ കേരള എൻട്രൻസ് കമ്മീഷണറുടെ
വെബ്സൈറ്റായ www.cee.kerala.gov.in സന്ദർശിച്ച് ഹയർ ഓപ്ഷൻ ഡിലീറ്റ് ചെയ്യാനും പുതിയ ഓപ്ഷൻ
കൂട്ടിച്ചേർക്കാനും അവസരം ഉണ്ടാവും. ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ
3ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ്
മെമ്മോ പ്രിന്റ് എടുത്ത ശേഷം സെപ്റ്റംബർ 4 മുതൽ 7 വരെ എസ്.ബി.ടിയുടെ തിരഞ്ഞെടുത്ത
ശാഖകളിൽ ഫീസടക്കാം. സെപ്റ്റംബർ 7നു മുൻപായി അലോട്ട്മെന്റ് ലഭിച്ചവർ അതാതു
കോളേജുകളിൽ ജോയിൻ ചെയ്തിരിക്കണം.
കേരള എൻട്രൻസ് കമ്മീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.