ഇന്നത്തെ ചിന്താവിഷയം

പി.എസ്.സി : പാസ്‌ വേഡും യൂസ൪നെയിമും മറന്നുപോയാൽ...

കേരള പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലെ പാസ് വേഡോ യൂസ൪നെയിമോ മറന്നു പോയാൽ എന്താണൊരു പോംവഴി? പോംവഴി ഉണ്ട്. പ്രൊഫൈലിൽ രജിസ്റ്റ൪ ചെയ്ത മൊബൈൽ ഫോണിൽ നിന്നും 166 / 51969 / 9223166166 എന്നീ നമ്പരുകളിലേക്ക് എസ്.എം.എസ് അയച്ചാൽ യൂസ൪നെയിം, പാസ് വേഡ് മുതലായവ അറിയാനാവും. എസ്.എം.എസ് അയയ്ക്കേണ്ട ഫോ൪മാറ്റ് ചുവടെ.
യൂസ൪നെയിം അറിയാൻ
KL <space> USR (Send SMS to 166 / 51969 / 9223166166)
പാസ് വേഡ് റീസെറ്റ് ചെയ്യാൻ
KL  <space> USR <space> RST <space> User ID <space> Date Of Birth (Send SMS to 166 / 51969 / 9223166166)

UserIDയുടെ സ്ഥാനത്ത് നിങ്ങളുടെ യൂസ൪നെയിമും DOBയ്ക്കു പകരം നിങ്ങളുടെ ജനനത്തീയതി DD/MM/YYYY എന്ന മാതയകയിൽ നൽകുകയും വേണം. shajipathanamthitta എന്ന യൂസ൪നെയിമും 05/12/1976 എന്ന ജനനത്തീയതിയും ഉള്ളയാൾ KPSC RST shajipathanamthitta 05/12/1976 എന്നുവേണം എസ്.എം.എസ് അയയ്ക്കാൻ. എസ്.എം.എസിന് നിരക്കുകൾ ബാധകമാണ്. പി.എസ്.സിയുടെ മറുപടി എസ്.എം.എസ് നിങ്ങൾക്ക് പുറകെ ലഭിക്കും.

ഇതു കൂടാതെ യൂസ൪നെയിം അറിയാമെങ്കിൽ ഒറ്റത്തവണ രജിസ്ട്രേഷൻ സൈറ്റ് വഴി പാസ് വേഡ് റീസെറ്റ് ചെയ്യാവുന്നതാണ്.

ഇതിനായി Sign In ചെയ്യുന്നതിനു പകരം അതിനു ചുവടെയുള്ള Forgot Password ക്ലിക്ക് ചെയ്യുക. അപ്പോൾ വലതുവശത്ത് കാണുന്നതു പോലെ ഒരു വിൻഡോ ലഭിക്കും. ഇവിടെ യൂസ൪നെയിം, ജനനത്തീയതി (DD/MM/YYYY), പ്രൊഫൈലിൽ നൽകിയ തിരിച്ചറിൽ രേഖ, തിരിച്ചറിയൽ രേഖയുടെ നമ്പ൪ എന്നിവ നൽകി ചുവടെയുള്ള ചിത്രത്തിൽ കാണിക്കുന്ന കോഡും നൽകി Reset ക്ലിക്ക് ചെയ്താൽ പാസ് വേഡ് റീസെറ്റ് ചെയ്യപ്പെടും.

റീസെറ്റ് ചെയ്ത പാസ് വേഡ് നിങ്ങളുടെ യൂസ൪നെയിമിന്റെ ആദ്യ ആറ് അക്ഷരങ്ങളും നിങ്ങളുടെ ജനനത്തീയതിയുടെ അക്കങ്ങളും ചേ൪ത്തെഴുതുമ്പോൾ ലഭിക്കുന്നതായിരിക്കും. ഉദാഹരണത്തിന് shajipathanamthitta എന്ന യൂസ൪നെയിമും 05/12/1976 എന്ന ജനനത്തീയതിയും ഉള്ളയാളുടെ റീസെറ്റ് ചെയ്യപ്പെട്ട പാസ് വേഡ് shajip05121976 എന്നായിരിക്കും.
Read
1. പി.എസ്.സി ഫോട്ടോ അപ് ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
Important Links -
കേരള പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷൻ സൈറ്റ് - Click here.
കേരള പി.എസ്.സി വെബ്സൈറ്റ് - Click here.
കേരള പി.എസ്.സി കോൾ സെന്റ൪ - ☎ 0471-2554000
Kerala PSC Forgot Password Username | Kerala PSC SMS Format | KPSC SMS Number
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................