സംസ്ഥാനത്തെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റിന്റെ (KTET - Kerala Teachers Eligibility Test) ഫലം പ്രസിദ്ധീകരിച്ചു. ശരാശരി വിജയശതമാനം 10.54 ആണ്. ഇത്തവണ വിജയശതമാനം കഴിഞ്ഞ തവണത്തെക്കാൾ ഉയ൪ന്നിട്ടുണ്ട്. ഏഴ് പേ൪ 75 ശതമാനത്തിനു മുകളിൽ മാ൪ക്ക് കരസ്ഥമാക്കിയിട്ടുണ്ട്. ആ൪ക്കും 80 ശതമാനത്തിനുമുകളിൽ മാ൪ക്ക് നേടാനായില്ല.
ഫലം അറിയാനുള്ള വെബ്സൈറ്റ് ലിങ്ക് ചുവടെ.
ആകെ പരീക്ഷയെഴുതിയ 43,930 പേരിൽ 4631 പേ൪ യോഗ്യത നേടി. എൽ.പി, യു.പി, എച്ച്.എസ്, സ്പെഷലിസ്റ്റ് ഭാഷാ യു.പി എന്നീ നാലു വിഭാഗങ്ങളിലായാണ് പരീക്ഷ നടത്തിയത്. ഓരോ വിഭാഗങ്ങളിലെയും പരീക്ഷ ജയിച്ചവരുടെ എണ്ണം ഇപ്രകാരമാണ്. പരീക്ഷയെഴുതിയവരുടെ എണ്ണം ബ്രായ്ക്കറ്റിൽ. എൽ.പി - 1714 (14,971), യു.പി - 1326 (10,597), എച്ച്.എസ് - 1199 (15,581), സ്പെഷലിസ്റ്റ് ഭാഷാ യു.പി - 392 (2781). ഏറ്റവും കൂടിയ വിജയശതമാനം യു.പി. സ്പെഷലിസ്റ്റ് ഭാഷാ വിഭാഗത്തിലാണ് - 14.10 %. ഏറ്റവും കുറവ് ഹൈസ്ക്കൂൾ വിഭാഗത്തിലാണ് - 7.70 %. എസ്.സി, എസ്.ടി, ഒ.ബി.സി, പി.എച്ച് വിഭാഗങ്ങൾക്ക് കുറഞ്ഞ മാ൪ക്കിൽ 5 % ഇളവ് അനുവദിച്ചാണ് കെ-ടെറ്റ് ബോ൪ഡ് ഫലം തയ്യാറാക്കിയിരിക്കുന്നത്.
യോഗ്യത നേടിയവരുടെ സ൪ട്ടിഫിക്കറ്റ് പരിശോധന ഡിസംബ൪ 18 മുതൽ 31 വരെ അവരവരുടെ പരീക്ഷാ സെന്റ൪ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നടക്കും. 75 ശതമാനത്തിനുമുകളിൽ മാ൪ക്ക് നേടി മികച്ച പ്രകടനം കാഴ്ച വെച്ചവ൪ക്ക് 10,000 രൂപ വീതം സമ്മാനം നൽകും.
പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralapareekshabhavan.in ൽ ലഭ്യമാണ്.

KTET Result | Kerala Teachers Test Result | KTET 2014 Result
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.