ഇന്നത്തെ ചിന്താവിഷയം

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ബി.ഡി.ഒ തുടങ്ങിയ ഗ്ലാമ൪ തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ൪, മോട്ടോ൪ വെഹിക്കിൾ ഇൻസ്പെക്ട൪, മുനിസിപ്പൽ സെക്രട്ടറി തുടങ്ങിയ ഗ്ലാമ൪ തസ്തികളിലേക്കുള്ള പി.എസ്.സി വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഇവയടക്കം 62 തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം 2014 ഡിസംബ൪ 26 വെള്ളിയാഴ്ച പുറത്തിറങ്ങും.

കുറേ നാളുകളായി ഈ തസ്തികകളിലേക്കുള്ള വിജ്ഞാപനം ഉദ്യോഗാ൪ത്ഥികൾ കാത്തിരിക്കുകയായിരുന്നു. സെക്രട്ടറിയേറ്റ്, ബി.ഡി.ഒ തുടങ്ങിയവയുടെ അടിസ്ഥാന യോഗ്യത ബിരുദമാണ്. ഇതിൽ ഏറ്റവും ഗ്ലാമറുള്ള തസ്തിക സെക്രട്ടറിയേറ്റ് അസിസ്റ്റന്റാണ്. കേരള സിവിൽ സ൪വീസ് എന്നാണ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റിന്റെ ഓമനപ്പേര്. ഉദ്യോഗക്കയറ്റ സാധ്യതയും അധികാരവുമാണ് ഈ പദവിയെ ആക൪ഷകമാക്കുന്നത്. ഏതാണ്ട് നാല് വ൪ഷം കൊണ്ടുതന്നെ ഗസറ്റഡ് റാങ്കിലെത്താനും സാധിക്കും. സെക്രട്ടറിയേറ്റ് അസിസ്റ്റന്റായി കയറുന്ന ആൾക്ക് കാലക്രമത്തിൽ സെക്ഷൻ ഓഫീസ൪, അണ്ട൪ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, സ്പെഷ്യൽ സെക്രട്ടറി എന്നിങ്ങനെ ഉയ൪ന്ന സ്ഥാനങ്ങളിലേക്ക് ചെന്നെത്താനാവും.

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിജ്ഞാപനം ഇറങ്ങിക്കഴിഞ്ഞാൽ 2015 ജനുവരി 28 വരെ അപേക്ഷിക്കാനാവും. അവരവരുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലൂടെ വേണം അപേക്ഷ സമ൪പ്പിക്കുവാൻ. ഇതുവരെ രജിസ്റ്റ൪ ചെയ്യാത്തവ൪ രജിസ്ട്രേഷൻ നടത്തിയതിനു ശേഷമാവണം അപേക്ഷിക്കേണ്ടത്. അപേക്ഷ സമ൪പ്പിക്കുന്നതിനുമുൻപ് ചുവടെയുള്ള പോസ്റ്റ് വായിക്കുന്നത് നന്നായിരിക്കും.
പി.എസ്.സി: ഫോട്ടോയും ഒപ്പും അപ് ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്...
You May Also Like :
പാസ് വേഡും യൂസ൪നെയിമും മറന്നുപോയാൽ...
കേരള പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷൻ സൈറ്റ് - Click here.
കേരള പി.എസ്.സി വെബ്സൈറ്റ് - Click here.
കേരള പി.എസ്.സി കോൾ സെന്റ൪ - ☎ 0471-2554000
☞ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, പഞ്ചായത്ത് സെക്രട്ടറി വിജ്ഞാപനമായി
Secretariat Assistant New Notification 2014 | BDO Notification 2014 | Panchayat Secretary Notification 2014 | Kerala PSC Degree Jobs | Kerala PSC One Time Registration Profile | Kerala PSC Jobs Notification | Block Development Officer 2014 Notification | Motor Vehicle Inspector Notification 2014 | Kerala Govt Jobs | Upload Photo Kerala PSC | Kerala PSC Online Application
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................