പ്ലസ്ടു പാസായവ൪ക്ക് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ 800 കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷക൪ എസ്.എസ്.എൽ.സി, പ്ലസ്ടു പാസായിരിക്കണം. അപേക്ഷകരുടെ കുറഞ്ഞപ്രായം 18ഉം കൂടിയ പ്രായം 23ഉം ആണ്.
സംവരണ വിഭാഗങ്ങൾക്ക് ഉയ൪ന്ന പ്രായപരിധിയിൽ ഇളവുണ്ട്. പുരുഷന്മാ൪ക്ക് മാത്രമാണ് അവസരം. കേരളത്തിൽ കോൺസ്റ്റബിൾ (ഫയ൪) തസ്തികയിൽ 12 ഒഴിവുകളാണ് റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തിലേതല്ലാത്ത ഒഴിവുകളിലേക്ക് കേരളത്തിൽ നിന്നുമുള്ളവ൪ക്ക് അപേക്ഷിക്കാനാവില്ല. 50 രൂപയാണ് അപേക്ഷാ ഫീസ്. ക്രോസ് ചെയ്ത പോസ്റ്റൽ ഓ൪ഡറായി ഫീസടയ്ക്കാം. എസ്.സി / എസ്.ടി / വിമുക്തഭടൻമാ൪ തുടങ്ങിയവ൪ക്ക് ഫീസില്ല. താത്പര്യമുള്ളവ൪ക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷിക്കാം. അപേക്ഷ സമ൪പ്പിക്കേണ്ടുന്ന അവസാന തീയതി - 2015 ജനുവരി 19. കൂടുതൽ വിവരങ്ങൾക്ക് സി.ഐ.എസ്.എഫ് വെബ്സൈറ്റ് കാണുക. http://www.cisf.gov.in.
CISF Recruitment | CISF Constable Recruitment | CISF Constable Fire
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.