കേരള പി.എസ്.സി വഴി നടത്തുന്ന പരീക്ഷകൾക്ക് ഓൺലൈനായാണ് അപേക്ഷിക്കേണ്ടതെന്ന് ഏവ൪ക്കും അറിവുള്ളതാണല്ലോ. പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ആ പ്രൊഫൈലിലൂടെ മാത്രമേ ഇപ്പോൾ അപേക്ഷിക്കാനാവൂ. രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്തവ൪ക്ക് അത് ചെയ്തതിനുശേഷമേ അപേക്ഷ സമ൪പ്പിക്കാനാവൂ.
രജിസ്ട്രേഷൻ നേരത്തെ ചെയ്തവരായാലും ഇനി ചെയ്യാനുള്ളവരായാലും ഫോട്ടോ അപ് ലോഡ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടാലും അയോഗ്യരാക്കുവാൻ പോലും സാധ്യതയുണ്ട്. അപ്പോൾ ഇനി പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുവാനും മറ്റുള്ളവ൪ക്ക് പറഞ്ഞുകൊടുക്കുവാനും ഓ൪ക്കുമല്ലോ...
അപ് ലോഡ് ചെയ്യുന്ന ഫോട്ടോയിൽ ഉദ്യോഗാ൪ത്ഥിയുടെ പേര്, ഫോട്ടോ എടുത്ത തീയതി എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
ഫോട്ടോയുടെ താഴെ ഭാഗത്തിയി വെള്ള ചതുരത്തിൽ കറുത്ത അക്ഷരങ്ങളാലാവണം പേരും തീയതിയും രേഖപ്പെടുത്തേണ്ടത്.
ഉദ്യോഗാ൪ത്ഥിയുടെ പേര്, ഫോട്ടോയെടുത്ത തീയതി എന്നിവ രണ്ട് വരികളായാവണം നൽകേണ്ടത് (ഉദാ. വലതു വശത്തെ ചിത്രം കാണുക).
പരീക്ഷാ൪ത്ഥിയുടെ മുഖവും തോൾഭാഗവും വ്യക്തമായി പതിഞ്ഞിരിക്കത്തക്ക വിധത്തിലുള്ള കള൪ അല്ലെങ്കിൽ ബ്ലാക്ക് & വൈറ്റ് ഫോട്ടോ ആയിരിക്കണം സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടത്.
ഫോട്ടോയുടെ പശ്ചാത്തലം വെളുത്ത നിറമോ അല്ലെങ്കിൽ മറ്റേതെങ്കിലും ഇളം നിറങ്ങളോ ആയിരിക്കണം.
ഫോട്ടോയുടെ ഉയരം 200 പിക്സലും വീതി 150 പിക്സലും ആയിരിക്കണം.
ഫോട്ടോയുടെ ഫോ൪മാറ്റ് JPG/JPEG ആയിരിക്കണം.
ഫോട്ടോയുടെ അനുവദനീയമായ ഫയൽ സൈസ് 30 കെ.ബി. ആണ്.
ഫോട്ടോയുടെ വലിപ്പം ക്രമീകരിക്കാനറിയാത്തവ൪ക്ക് പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ സൈറ്റിൽ വലതുവശത്തായി ഫോട്ടോ റീസൈസ൪ ലിങ്ക് നൽകിയിട്ടുണ്ട്. ഇതു വഴി ഫോട്ടോ അപ് ലോഡ് ചെയ്ത് റീസൈസ് ചെയ്യുക. അതിനുശേഷം റീസൈസ് ചെയ്ത ഫോട്ടോ ഡൗൺലോഡ് ചെയ്ത് പ്രൊഫൈലിലേക്ക് അപ് ലോഡ് ചെയ്യാവുന്നതാണ്. മുഖം നേരെയും പൂ൪ണമായും ഫോട്ടോയുടെ മധ്യഭാഗത്തായി പതിഞ്ഞിരിക്കണം. കണ്ണുകൾ വ്യക്തമായി കാണണം. തൊപ്പി (മതാചാരത്തിന്റെ ഭാഗമായുള്ള തൊപ്പി, ശിരോവസ്ത്രം എന്നിവയൊഴിച്ച്), ഗോഗിൾസ് എന്നിവ ധരിച്ച് എടുത്തതും മുഖത്തിന്റെ ഒരു വശം മാത്രം കാണത്തക്കവിധത്തിലുള്ളതും മുഖം വ്യക്തമല്ലാത്തതുമായ ഫോട്ടോയോടുകൂടിയ അപേക്ഷകൾ നിരസിക്കുന്നതാണ്. ഒരു അപേക്ഷ സമ൪പ്പിക്കുമ്പോൾ ഉൾപ്പെടുത്തുന്ന ഫോട്ടോ തന്നെയാണ് ആ അപേക്ഷയുമായി ബന്ധപ്പെട്ട ഇന്റ൪വ്യൂ, നിയമനം തുടങ്ങി എല്ലാ നടപടിക്രമങ്ങൾക്കും പരിഗണിക്കുന്നത്. പിന്നീട് ഫോട്ടോ മാറ്റിയാൽ അത് നേരത്തെയുള്ള അപേക്ഷകൾക്ക് ബാധകമാവില്ല. ഓരോ അപേക്ഷ സമ൪പ്പിക്കുമ്പോഴും ഫോട്ടോയിൽ നൽകിയ പടി പേരും തീയതിയും നൽകേണ്ടതായുണ്ട്.
2014 ആഗസ്റ്റ് 1 മുതൽ കേരള പി.എസ്.സി വിജ്ഞാപനങ്ങൾ വഴി അപേക്ഷിക്കുന്ന ഉദ്യോഗാ൪ത്ഥികൾ അപേക്ഷ സമ൪പ്പിക്കുന്ന തീയതിയ്ക്ക് ഒരു വ൪ഷത്തിനകം എടുത്ത ഫോട്ടോ അപ് ലോഡ് ചെയ്യണം. ഇപ്പോൾ ഇത് 10 വ൪ഷമായി പുതുക്കിയിട്ടുണ്ട്. ഫോട്ടോയിൽ രേഖപ്പെടുത്തിയ തീയതി വെച്ചാണ് ഇത് കണക്കാക്കുന്നത്. പ്രൊഫൈലിൽ ഒരു വ൪ഷം ആകെ 5 തവണ ഫോട്ടോ മാറ്റാനുള്ള അവസരമുണ്ട്. ഓരോ പ്രാവശ്യം ഫോട്ടോ ചേ൪ക്കുമ്പോഴും ഫോട്ടോയിൽ രേഖപ്പെടുത്തിയ വിധം പേരും തീയതിയും അപ് ലോഡ് ചെയ്യുന്ന സമയത്ത് ടൈപ്പ് ചെയ്തു കൊടുക്കേണ്ടതാണ്. ഇതോടൊപ്പം കമ്മീഷൻ മുൻപാകെ ഏതൊരാവശ്യത്തിനു ഉദ്യോഗാ൪ത്ഥികൾ ഹാജരാക്കുന്ന ഫോട്ടോയും ഒരു വ൪ഷത്തിനകം എടുത്തതായിരിക്കണം.
കേരള പി.എസ്.സി വെബ്സൈറ്റ് - Click here.
കേരള പി.എസ്.സി കോൾ സെന്റ൪ - ☎ 0471-2554000
രജിസ്ട്രേഷൻ നേരത്തെ ചെയ്തവരായാലും ഇനി ചെയ്യാനുള്ളവരായാലും ഫോട്ടോ അപ് ലോഡ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടാലും അയോഗ്യരാക്കുവാൻ പോലും സാധ്യതയുണ്ട്. അപ്പോൾ ഇനി പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുവാനും മറ്റുള്ളവ൪ക്ക് പറഞ്ഞുകൊടുക്കുവാനും ഓ൪ക്കുമല്ലോ...
അപ് ലോഡ് ചെയ്യുന്ന ഫോട്ടോയിൽ ഉദ്യോഗാ൪ത്ഥിയുടെ പേര്, ഫോട്ടോ എടുത്ത തീയതി എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
ഫോട്ടോയുടെ താഴെ ഭാഗത്തിയി വെള്ള ചതുരത്തിൽ കറുത്ത അക്ഷരങ്ങളാലാവണം പേരും തീയതിയും രേഖപ്പെടുത്തേണ്ടത്.
ഉദ്യോഗാ൪ത്ഥിയുടെ പേര്, ഫോട്ടോയെടുത്ത തീയതി എന്നിവ രണ്ട് വരികളായാവണം നൽകേണ്ടത് (ഉദാ. വലതു വശത്തെ ചിത്രം കാണുക).
പരീക്ഷാ൪ത്ഥിയുടെ മുഖവും തോൾഭാഗവും വ്യക്തമായി പതിഞ്ഞിരിക്കത്തക്ക വിധത്തിലുള്ള കള൪ അല്ലെങ്കിൽ ബ്ലാക്ക് & വൈറ്റ് ഫോട്ടോ ആയിരിക്കണം സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടത്.
ഫോട്ടോയുടെ പശ്ചാത്തലം വെളുത്ത നിറമോ അല്ലെങ്കിൽ മറ്റേതെങ്കിലും ഇളം നിറങ്ങളോ ആയിരിക്കണം.
ഫോട്ടോയുടെ ഉയരം 200 പിക്സലും വീതി 150 പിക്സലും ആയിരിക്കണം.
ഫോട്ടോയുടെ ഫോ൪മാറ്റ് JPG/JPEG ആയിരിക്കണം.
ഫോട്ടോയുടെ അനുവദനീയമായ ഫയൽ സൈസ് 30 കെ.ബി. ആണ്.
ഫോട്ടോയുടെ വലിപ്പം ക്രമീകരിക്കാനറിയാത്തവ൪ക്ക് പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ സൈറ്റിൽ വലതുവശത്തായി ഫോട്ടോ റീസൈസ൪ ലിങ്ക് നൽകിയിട്ടുണ്ട്. ഇതു വഴി ഫോട്ടോ അപ് ലോഡ് ചെയ്ത് റീസൈസ് ചെയ്യുക. അതിനുശേഷം റീസൈസ് ചെയ്ത ഫോട്ടോ ഡൗൺലോഡ് ചെയ്ത് പ്രൊഫൈലിലേക്ക് അപ് ലോഡ് ചെയ്യാവുന്നതാണ്. മുഖം നേരെയും പൂ൪ണമായും ഫോട്ടോയുടെ മധ്യഭാഗത്തായി പതിഞ്ഞിരിക്കണം. കണ്ണുകൾ വ്യക്തമായി കാണണം. തൊപ്പി (മതാചാരത്തിന്റെ ഭാഗമായുള്ള തൊപ്പി, ശിരോവസ്ത്രം എന്നിവയൊഴിച്ച്), ഗോഗിൾസ് എന്നിവ ധരിച്ച് എടുത്തതും മുഖത്തിന്റെ ഒരു വശം മാത്രം കാണത്തക്കവിധത്തിലുള്ളതും മുഖം വ്യക്തമല്ലാത്തതുമായ ഫോട്ടോയോടുകൂടിയ അപേക്ഷകൾ നിരസിക്കുന്നതാണ്. ഒരു അപേക്ഷ സമ൪പ്പിക്കുമ്പോൾ ഉൾപ്പെടുത്തുന്ന ഫോട്ടോ തന്നെയാണ് ആ അപേക്ഷയുമായി ബന്ധപ്പെട്ട ഇന്റ൪വ്യൂ, നിയമനം തുടങ്ങി എല്ലാ നടപടിക്രമങ്ങൾക്കും പരിഗണിക്കുന്നത്. പിന്നീട് ഫോട്ടോ മാറ്റിയാൽ അത് നേരത്തെയുള്ള അപേക്ഷകൾക്ക് ബാധകമാവില്ല. ഓരോ അപേക്ഷ സമ൪പ്പിക്കുമ്പോഴും ഫോട്ടോയിൽ നൽകിയ പടി പേരും തീയതിയും നൽകേണ്ടതായുണ്ട്.
പ്രത്യേകം ശ്രദ്ധിക്കാൻ -
ഒപ്പ് അപ് ലോഡ് ചെയ്യുന്നത് സംബന്ധിച്ച് -
150 പിക്സൽ വീതിയും 100 പിക്സൽ ഉയരവും ഉള്ള 30 കെ.ബിയിൽ കവിയാത്ത ചിത്രം വേണം അപ് ലോഡ് ചെയ്യുവാൻ. ഒപ്പ് ചേ൪ക്കേണ്ട കോളത്തിൽത്തന്നെയാണ് അപ് ലോഡ് ചെയ്തതെന്ന് ഉറപ്പാക്കണം. വെള്ള പേപ്പറിൽ കറുത്ത അല്ലെങ്കിൽ പേന കൊണ്ട് ഒപ്പ് വ്യക്തതയോടെ രേഖപ്പെടുത്തിയ ശേഷം സ്കാൻ ചെയ്യുക. ഒപ്പ് റീസൈസ് ചെയ്യുന്നതിനും പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ സൈറ്റിൽ സൗകര്യമുണ്ട്.Read :
1. പി.എസ്.സി യൂസ൪നെയിമും പാസ് വേഡും മറന്നുപോയാൽ...Important Links -
കേരള പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷൻ സൈറ്റ് - Click here.കേരള പി.എസ്.സി വെബ്സൈറ്റ് - Click here.
കേരള പി.എസ്.സി കോൾ സെന്റ൪ - ☎ 0471-2554000
Kerala PSC Photo Guidelines | Kerala PSC Photo Signature Instructions | PSC One Time Registration Doubts | Upload Photo Signature OTR Kerala PSC
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.